This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര വികസന സമിതി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.253 (സംവാദം)
(New page: = അന്താരാഷ്ട്ര വികസന സമിതി = കിലൃിേമശീിേമഹ ഉല്ലഹീുാലി അീരശമശീിേ അല്പവ...)
അടുത്ത വ്യത്യാസം →
08:33, 7 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്താരാഷ്ട്ര വികസന സമിതി
കിലൃിേമശീിേമഹ ഉല്ലഹീുാലി അീരശമശീിേ
അല്പവികസിതരാഷ്ട്രങ്ങള്‍ക്കു സാമ്പത്തികസഹായം നല്കുന്നതിനുവേണ്ടി സ്ഥാപിച്ചിട്ടുള്ള ഒരു യു.എന്‍.സംഘടന. അന്താരാഷ്ട്രപുനര്‍നിര്‍മാണവികസനബാങ്കിന്റെ (ലോകബാങ്ക്) ഒരു കൂട്ടുസ്ഥാപനമെന്ന നിലയില്‍ 1960 സെപ്.-ല്‍ ഈ സംഘടന രൂപംകൊണ്ടു. മൂലധനം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിവുള്ള അല്പവികസിതരാഷ്ട്രങ്ങളെയാണ് ഈ സംഘടന സഹായിക്കുന്നത്. ലോകബാങ്കിന്റെ തത്ത്വങ്ങള്‍ അനുകരിച്ചുകൊണ്ട് ഈ സംഘടനയും പ്രോജക്ടുകള്‍ വിലയിരുത്തുകയും വായ്പകള്‍ക്കു വേണ്ട കൂടിയാലോചന നടത്തുകയും ചെയ്യുന്നു. ഈ സംഘടനയുടെ പ്രവര്‍ത്തനപരിധി ലോകബാങ്കിന്റേതിനെക്കാള്‍ വിപുലമാണ്. ഉദാ. വിദ്യാഭ്യാസസംബന്ധമായുള്ള പ്രോജക്ടുകള്‍ക്കും ഇത് സാമ്പത്തികസഹായം നല്കുന്നുണ്ട്. ഈ വായ്പകള്‍ക്ക് പലിശ അടയ്ക്കേണ്ടതില്ല. എന്നാല്‍ 0.75 ശ.മാ. നിരക്കില്‍ ഒരു ഇടപാടുകൂലി വസൂലാക്കാറുണ്ട്. അതുകൊണ്ട് തന്നെ ഈ സംഘടനയെ ലോകബാങ്കിന്റെ മൃദുവായ്പാ ജാലകം (ടീളഹീേമി ംശിറീം) എന്ന് വിളിക്കുന്നു. ലോകബാങ്കിലെ എല്ലാ അംഗങ്ങള്‍ക്കും ഈ സംഘടനയില്‍ അംഗത്വം നേടാവുന്നതാണ്. ഏഷ്യ, ആഫ്രിക്ക, മധ്യപൌരസ്ത്യദേശം, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രാഷ്ട്രങ്ങള്‍ക്ക് ഈ സംഘടന സാമ്പത്തികസഹായം നല്കുന്നു. ഈ സംഘടനയുടെ ആസ്ഥാനം വാഷിങ്ടണ്‍ ഡി.സി.യാണ്.