This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേറ്റാബേസ് കംപ്യൂട്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = ഡേറ്റാബേസ് കംപ്യൂട്ടര്‍ = ഉമമേയമലെ രീാുൌലൃേ റിലേഷനല്‍ ഡേറ്റാബേസ് ക...)
 
വരി 1: വരി 1:
= ഡേറ്റാബേസ് കംപ്യൂട്ടര്‍ =
= ഡേറ്റാബേസ് കംപ്യൂട്ടര്‍ =
 +
Database computer
-
ഉമമേയമലെ രീാുൌലൃേ
+
റിലേഷനല്‍ ഡേറ്റാബേസ് കൈകാര്യം ചെയ്യാനായി ആതിഥേയ (host) കംപ്യൂട്ടറുമായി നേരിട്ടു ബന്ധപ്പെടുത്തുന്ന ഒരു 'ഫാള്‍ട്ട്- ടോളറെന്റ് ബാക്ക്എന്‍ഡ് പ്രോസസര്‍.' മിനി കംപ്യൂട്ടര്‍, മെയിന്‍ ഫ്രെയിം, സ്വയശേഷിയുള്ള ഇന്റലിജന്റ് വര്‍ക്ക്സ്റ്റേഷന്‍ എന്നിവ ആതിഥേയ കംപ്യൂട്ടറായി ഉപയോഗിക്കാം. പാരലല്‍ പ്രോസസിങ്ങിലൂടെയാണ് ഇതില്‍ ഡേറ്റാബേസ് കൈകാര്യം ചെയ്യപ്പെടുന്നത്. തന്മൂലം മോഡുലര്‍ രീതിയിലാണ് ഡേറ്റാബേസ് കംപ്യൂട്ടര്‍ രൂപപ്പെടുത്തുന്നത്. ദ്രുത വേഗ ഡിസ്ക് സംഭരണ യൂണിറ്റുകള്‍ (DSU-Disk Storage Unit), ദ്രുത-വേഗ അന്തര്‍ സംയോജന പ്രോസസറുകള്‍, പാരലല്‍ പ്രോസസറുകളുടെ വ്യത്യസ്ത സമയ ക്രമങ്ങളിലുള്ള പ്രവര്‍ത്തനം, അന്യോന്യ പ്രതിപ്രവര്‍ത്തനം, ഓണ്‍ലൈന്‍, ബാച്ച് രീതികളിലൂടെയുള്ള ഡേറ്റാ ലഭ്യത, ഐസ്കസി (Internet Small Computer System Interface-ISCSI) ക്രമീകരണം മുതലായവ ഡേറ്റാബേസ് കംപ്യൂട്ടറിലെ പ്രത്യേകതകളാണ്. പ്രോസസിങ് സമാന്തര രീതിയിലും, ഡേറ്റ ഒന്നിലധികം പ്രോസസറുകളിലെ സംഭരണ യൂണിറ്റുകളിലും ആയതിനാല്‍, 'വണ്‍-അറ്റ്-എ-ടൈം ബോട്ടില്‍നെക്' എന്ന കടുത്ത തടസ്സം നിറഞ്ഞ ദുര്‍ഘടാവസ്ഥ ഇവയില്‍ ഉണ്ടാകാറില്ല. ഉപയോക്താവിന്റെ ആവശ്യത്തിന് അനുസൃതമായി സിസ്റ്റത്തെ വിപുലീകരിക്കാന്‍ മോഡുലര്‍ രീതിയിലുള്ള രൂപകല്പന സഹായിക്കുന്നു. വിവരങ്ങള്‍ സംഭരിച്ചു പങ്കുവയ്ക്കാനുള്ള ക്രമീകരണം ഓപ്പണ്‍ സിസ്റ്റംസ് ഇന്റര്‍കണക്ഷന്‍ (OSI) മാനദണ്ഡത്തിലധിഷ്ഠിതമാണ്. ഡേറ്റാ നിര്‍വചനം, ഡേറ്റാ വിശകലനം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയ്ക്കായി സ്ട്രക്ചേഡ് ക്വറി ഭാഷ ഉപയോഗപ്പെടുത്തുന്നു. സിസ്റ്റത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകതയായ ഫാള്‍ട്ട്-ടോളറെന്റ് സ്വഭാവം ഹാര്‍ഡ്വെയറിന്റെ ക്രമീകരണത്തിലൂടെയാണ് ലഭ്യമാക്കുന്നത്.
 +
കംപ്യൂട്ടറില്‍ ഡേറ്റ സംഭരിച്ചു വച്ചിട്ടുള്ള സ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ (access) എപ്പോഴും രണ്ട് ഡേറ്റാ പാതകള്‍ കാണും. പരമാവധി ത്രൂപുട്ട് ലഭിക്കാന്‍ ഇതു സഹായിക്കുന്നു. ആതിഥേയ കംപ്യൂട്ടര്‍ തകരാറിലാവുകയോ ഡേറ്റ സംഭരിച്ചിരിക്കുന്ന ഡിസ്ക് യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി ഡേറ്റയുടെ സമ്പൂര്‍ണ പ്രതിരേഖ (copy) മറ്റൊരു കൂട്ടം പ്രോസസറുകളിലും ഡേറ്റാ സംഭരണ യൂണിറ്റുകളിലുമായി സൂക്ഷിച്ചിരിക്കണം. ഡേറ്റാബേസ് കംപ്യൂട്ടറില്‍ നിന്ന് ആവശ്യമുള്ളപ്പോഴെല്ലാം ഡേറ്റ വീണ്ടെടുക്കാന്‍ ഇതു സഹായകമായിത്തീരും.
-
റിലേഷനല്‍ ഡേറ്റാബേസ് കൈകാര്യം ചെയ്യാനായി ആതിഥേയ (വീ) കംപ്യൂട്ടറുമായി നേരിട്ടു ബന്ധപ്പെടുത്തുന്ന ഒരു 'ഫാള്‍ട്ട്- ടോളറെന്റ് ബാക്ക്എന്‍ഡ് പ്രോസസര്‍.' മിനി കംപ്യൂട്ടര്‍, മെയിന്‍ ഫ്രെയിം, സ്വയശേഷിയുള്ള ഇന്റലിജന്റ് വര്‍ക്ക്സ്റ്റേഷന്‍ എന്നിവ ആതിഥേയ കംപ്യൂട്ടറായി ഉപയോഗിക്കാം. പാരലല്‍ പ്രോസസിങ്ങി ലൂടെയാണ് ഇതില്‍ ഡേറ്റാബേസ് കൈകാര്യം ചെയ്യപ്പെടുന്നത്. തന്മൂലം മോഡുലര്‍ രീതിയിലാണ് ഡേറ്റാബേസ് കംപ്യൂട്ടര്‍ രൂപപ്പെ ടുത്തുന്നത്. ദ്രുത വേഗ ഡിസ്ക് സംഭരണ യൂണിറ്റുകള്‍ (ഉടഡ  ഉശസെ ടീൃമഴല ഡിശ), ദ്രുത-വേഗ അന്തര്‍ സംയോജന പ്രോസസറുകള്‍, പാരലല്‍ പ്രോസസറുകളുടെ വ്യത്യസ്ത സമയ ക്രമങ്ങളിലുള്ള പ്രവര്‍ത്തനം, അന്യോന്യ പ്രതിപ്രവര്‍ത്തനം, ഓണ്‍ലൈന്‍, ബാച്ച് രീതികളിലൂടെയുള്ള ഡേറ്റാ ലഭ്യത, ഐസ്കസി (കിലൃിേല ടാമഹഹ ഇീാുൌലൃേ ട്യലാെേ കിലൃേളമരലകടഇടക) ക്രമീകരണം മുതലായവ ഡേറ്റാബേസ് കംപ്യൂട്ടറിലെ പ്രത്യേകതകളാണ്. പ്രോസസിങ് സമാന്തര രീതിയിലും, ഡേറ്റ ഒന്നിലധികം പ്രോസസറുകളിലെ സംഭരണ യൂണിറ്റുകളിലും ആയതിനാല്‍, 'വണ്‍-അറ്റ്-എ-ടൈം ബോട്ടില്‍നെക്' എന്ന കടുത്ത തടസ്സം നിറഞ്ഞ ദുര്‍ഘടാവസ്ഥ ഇവയില്‍ ഉണ്ടാകാറില്ല. ഉപയോക്താവിന്റെ ആവശ്യത്തിന് അനുസൃതമായി സിസ്റ്റത്തെ വിപുലീകരിക്കാന്‍ മോഡുലര്‍ രീതിയിലുള്ള രൂപകല്പന സഹായിക്കുന്നു. വിവരങ്ങള്‍ സംഭരിച്ചു പങ്കുവയ്ക്കാനുള്ള ക്രമീകരണം ഓപ്പണ്‍ സിസ്റ്റംസ് ഇന്റര്‍കണക്ഷന്‍ (ഛടക) മാനദണ്ഡത്തിലധിഷ്ഠിതമാണ്. ഡേറ്റാ നിര്‍വചനം, ഡേറ്റാ വിശകലനം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയ്ക്കായി സ്ട്രക്ചേഡ് ക്വറി ഭാഷ ഉപയോഗപ്പെടുത്തുന്നു. സിസ്റ്റത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകതയായ ഫാള്‍ട്ട്-ടോളറെന്റ് സ്വഭാവം ഹാര്‍ഡ്വെയറിന്റെ ക്രമീകരണത്തിലൂടെയാണ് ലഭ്യമാക്കുന്നത്.
+
ഇപ്പോഴത്തെ സാങ്കേതിക രീതിയില്‍, നെറ്റ് വര്‍ക് ശൃംഖലകളിലാണ് കൂടുതല്‍ ഡേറ്റ സംഭരിക്കുന്നത്. ഇതിന് ആധുനിക സജ്ജീകരണങ്ങളായ നാസ് [NAS (Network Attached Stroage)], സാന്‍ [SAN (Storage Access Network)] എന്നിവ പ്രയോജനപ്പെടുത്തുന്നു. ഇവ കൂടാതെ ഐസ്കസി സംവിധാനവും ഉപയോഗിക്കുന്നുണ്ട്.
-
 
+
-
 
+
-
കംപ്യൂട്ടറില്‍ ഡേറ്റ സംഭരിച്ചു വച്ചിട്ടുള്ള സ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ (മരരല) എപ്പോഴും രണ്ട് ഡേറ്റാ പാതകള്‍ കാണും. പരമാവധി ത്രൂപുട്ട് ലഭിക്കാന്‍ ഇതു സഹായിക്കുന്നു. ആതിഥേയ കംപ്യൂട്ടര്‍ തകരാറിലാവുകയോ ഡേറ്റ സംഭരിച്ചിരിക്കുന്ന ഡിസ്ക് യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി ഡേറ്റയുടെ സമ്പൂര്‍ണ പ്രതിരേഖ (ര്യീു) മറ്റൊരു കൂട്ടം പ്രോസസറുകളിലും ഡേറ്റാ സംഭരണ യൂണിറ്റുകളിലുമായി സൂക്ഷിച്ചിരിക്കണം. ഡേറ്റാബേസ് കംപ്യൂട്ടറില്‍ നിന്ന് ആവശ്യമുള്ളപ്പോഴെല്ലാം ഡേറ്റ വീണ്ടെടുക്കാന്‍ ഇതു സഹായകമായിത്തീരും.
+
-
 
+
-
 
+
-
ഇപ്പോഴത്തെ സാങ്കേതിക രീതിയില്‍, നെറ്റ്വര്‍ക് ശൃംഖലകളിലാണ് കൂടുതല്‍ ഡേറ്റ സംഭരിക്കുന്നത്. ഇതിന് ആധുനിക സജ്ജീകരണങ്ങളായ നാസ് ധചഅട (ചലംീൃസ അമേേരവലറ ടൃീമഴല), സാന്‍ ധടഅച (ടീൃമഴല അരരല ചലംീൃസ)എന്നിവ പ്രയോജനപ്പെടുത്തുന്നു. ഇവ കൂടാതെ ഐസ്കസി സംവിധാനവും ഉപയോഗിക്കുന്നുണ്ട്.
+

Current revision as of 10:12, 9 ജൂണ്‍ 2008

ഡേറ്റാബേസ് കംപ്യൂട്ടര്‍

Database computer

റിലേഷനല്‍ ഡേറ്റാബേസ് കൈകാര്യം ചെയ്യാനായി ആതിഥേയ (host) കംപ്യൂട്ടറുമായി നേരിട്ടു ബന്ധപ്പെടുത്തുന്ന ഒരു 'ഫാള്‍ട്ട്- ടോളറെന്റ് ബാക്ക്എന്‍ഡ് പ്രോസസര്‍.' മിനി കംപ്യൂട്ടര്‍, മെയിന്‍ ഫ്രെയിം, സ്വയശേഷിയുള്ള ഇന്റലിജന്റ് വര്‍ക്ക്സ്റ്റേഷന്‍ എന്നിവ ആതിഥേയ കംപ്യൂട്ടറായി ഉപയോഗിക്കാം. പാരലല്‍ പ്രോസസിങ്ങിലൂടെയാണ് ഇതില്‍ ഡേറ്റാബേസ് കൈകാര്യം ചെയ്യപ്പെടുന്നത്. തന്മൂലം മോഡുലര്‍ രീതിയിലാണ് ഡേറ്റാബേസ് കംപ്യൂട്ടര്‍ രൂപപ്പെടുത്തുന്നത്. ദ്രുത വേഗ ഡിസ്ക് സംഭരണ യൂണിറ്റുകള്‍ (DSU-Disk Storage Unit), ദ്രുത-വേഗ അന്തര്‍ സംയോജന പ്രോസസറുകള്‍, പാരലല്‍ പ്രോസസറുകളുടെ വ്യത്യസ്ത സമയ ക്രമങ്ങളിലുള്ള പ്രവര്‍ത്തനം, അന്യോന്യ പ്രതിപ്രവര്‍ത്തനം, ഓണ്‍ലൈന്‍, ബാച്ച് രീതികളിലൂടെയുള്ള ഡേറ്റാ ലഭ്യത, ഐസ്കസി (Internet Small Computer System Interface-ISCSI) ക്രമീകരണം മുതലായവ ഡേറ്റാബേസ് കംപ്യൂട്ടറിലെ പ്രത്യേകതകളാണ്. പ്രോസസിങ് സമാന്തര രീതിയിലും, ഡേറ്റ ഒന്നിലധികം പ്രോസസറുകളിലെ സംഭരണ യൂണിറ്റുകളിലും ആയതിനാല്‍, 'വണ്‍-അറ്റ്-എ-ടൈം ബോട്ടില്‍നെക്' എന്ന കടുത്ത തടസ്സം നിറഞ്ഞ ദുര്‍ഘടാവസ്ഥ ഇവയില്‍ ഉണ്ടാകാറില്ല. ഉപയോക്താവിന്റെ ആവശ്യത്തിന് അനുസൃതമായി സിസ്റ്റത്തെ വിപുലീകരിക്കാന്‍ മോഡുലര്‍ രീതിയിലുള്ള രൂപകല്പന സഹായിക്കുന്നു. വിവരങ്ങള്‍ സംഭരിച്ചു പങ്കുവയ്ക്കാനുള്ള ക്രമീകരണം ഓപ്പണ്‍ സിസ്റ്റംസ് ഇന്റര്‍കണക്ഷന്‍ (OSI) മാനദണ്ഡത്തിലധിഷ്ഠിതമാണ്. ഡേറ്റാ നിര്‍വചനം, ഡേറ്റാ വിശകലനം, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയ്ക്കായി സ്ട്രക്ചേഡ് ക്വറി ഭാഷ ഉപയോഗപ്പെടുത്തുന്നു. സിസ്റ്റത്തിന്റെ എടുത്തു പറയാവുന്ന പ്രത്യേകതയായ ഫാള്‍ട്ട്-ടോളറെന്റ് സ്വഭാവം ഹാര്‍ഡ്വെയറിന്റെ ക്രമീകരണത്തിലൂടെയാണ് ലഭ്യമാക്കുന്നത്.

കംപ്യൂട്ടറില്‍ ഡേറ്റ സംഭരിച്ചു വച്ചിട്ടുള്ള സ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ (access) എപ്പോഴും രണ്ട് ഡേറ്റാ പാതകള്‍ കാണും. പരമാവധി ത്രൂപുട്ട് ലഭിക്കാന്‍ ഇതു സഹായിക്കുന്നു. ആതിഥേയ കംപ്യൂട്ടര്‍ തകരാറിലാവുകയോ ഡേറ്റ സംഭരിച്ചിരിക്കുന്ന ഡിസ്ക് യൂണിറ്റുകള്‍ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായി ഡേറ്റയുടെ സമ്പൂര്‍ണ പ്രതിരേഖ (copy) മറ്റൊരു കൂട്ടം പ്രോസസറുകളിലും ഡേറ്റാ സംഭരണ യൂണിറ്റുകളിലുമായി സൂക്ഷിച്ചിരിക്കണം. ഡേറ്റാബേസ് കംപ്യൂട്ടറില്‍ നിന്ന് ആവശ്യമുള്ളപ്പോഴെല്ലാം ഡേറ്റ വീണ്ടെടുക്കാന്‍ ഇതു സഹായകമായിത്തീരും.

ഇപ്പോഴത്തെ സാങ്കേതിക രീതിയില്‍, നെറ്റ് വര്‍ക് ശൃംഖലകളിലാണ് കൂടുതല്‍ ഡേറ്റ സംഭരിക്കുന്നത്. ഇതിന് ആധുനിക സജ്ജീകരണങ്ങളായ നാസ് [NAS (Network Attached Stroage)], സാന്‍ [SAN (Storage Access Network)] എന്നിവ പ്രയോജനപ്പെടുത്തുന്നു. ഇവ കൂടാതെ ഐസ്കസി സംവിധാനവും ഉപയോഗിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍