This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.59 (സംവാദം)
(New page: = അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘട = കിലൃിേമശീിേമഹ അൃീിീാശരമഹ ഡിശീി ജ...)
അടുത്ത വ്യത്യാസം →
11:59, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘട
കിലൃിേമശീിേമഹ അൃീിീാശരമഹ ഡിശീി
ജ്യോതിശാസ്ത്ര പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടന. വിവിധ ലോകരാഷ്ട്രങ്ങളിലെ ദേശീയ ജ്യോതിശാസ്ത്ര സംഘടനകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘടനയില്‍ ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്രജ്ഞരും ഗവേഷകരും അംഗങ്ങളാണ്. 2006 ആഗ.-ലെ കണക്കനുസരിച്ച് ഈ സംഘടനയില്‍ 85 രാഷ്ട്രങ്ങളില്‍ നിന്നുള്ള 8858 അംഗങ്ങള്‍ ഉണ്ട്. അമച്വര്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്കും അംഗത്വം നല്കാറുണ്ട്. 1919-ല്‍ ആണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന രൂപവത്കൃതമായത്. ബെഞ്ചമിന്‍ ബെയ്ലോഡ് (ആലിഷമാശി ആമശഹഹമൌറ) ആയിരുന്നു ആദ്യത്തെ പ്രസിഡന്റ്.
നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, ഛിന്നഗ്രഹങ്ങള്‍, മറ്റ് ഖഗോളീയ വസ്തുക്കള്‍; പ്രതിഭാസങ്ങള്‍ തുടങ്ങിയവ നാമകരണം ചെയ്യുവാന്‍ അധികാരമുള്ള ഔദ്യോഗിക സമിതിയായി അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടന അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന ജനറല്‍ അസംബ്ളിയാണ് ഈ സംഘടനയുടെ പരമാധികാര സമിതി. മൂന്നു വര്‍ഷം കൂടുമ്പോള്‍ ചേരുന്ന ജനറല്‍ അസംബ്ളിയാണ് ശാസ്ത്രസംബന്ധിയായ തീരുമാനങ്ങള്‍ എടുക്കുന്നത്. 2006 ആഗ.-ല്‍ ചെക്ക് തലസ്ഥാനമായ പ്രാഗില്‍ ചേര്‍ന്ന 26-ാമത് ജനറല്‍ അസംബ്ളി ജ്യോതിശാസ്ത്ര സംബന്ധിയായ ചില സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുകയുണ്ടായി. ഗ്രഹങ്ങളുടെ നിര്‍വചനത്തെ പുനര്‍നിര്‍വചിച്ചുകൊണ്ട് അസംബ്ളി പാസ്സാക്കിയ പ്രമേയമനുസരിച്ച് 'പ്ളൂട്ടോ'യ്ക്ക് ഗ്രഹമെന്ന പദവി നഷ്ടമായിട്ടുണ്ട്. 1930-ലെ ജനറല്‍ അസംബ്ളിയാണ് പ്ളൂട്ടോയെ ഒന്‍പതാമത്തെ ഗ്രഹമായി അംഗീകരിച്ചത്. പ്ളൂട്ടോ ഒരു കുള്ളന്‍ ഗ്രഹം എന്ന നിലയിലേക്ക് തരംതാഴ്ത്തപ്പെട്ടതോടെ സൌരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം എട്ടായി കുറഞ്ഞിരിക്കുകയാണ്. പുതിയ നിര്‍വചനമനുസരിച്ച് ഒരു ഖഗോള വസ്തുവിനെ ഗ്രഹമായി കണക്കാക്കണമെങ്കില്‍ അത് സ്വന്തം ഗുരുത്വാകര്‍ഷണത്തിനു വിധേയമായി ഗോളാകൃതി പ്രാപിക്കുവാന്‍തക്ക വലുപ്പമുള്ളതായിരിക്കണം. കൂടാതെ ഒരു ഗ്രഹത്തിനു സ്വന്തം പരിസരത്തിനുമേല്‍ പൂര്‍ണ നിയന്ത്രണാധികാരം നിലനിര്‍ത്തുവാന്‍ സാധിക്കുകയും വേണം. പ്ളൂട്ടോ ഗോളാകാരമുള്ള ഒരു ഖഗോള വസ്തുവാണെങ്കിലും 'നെപ്റ്റ്യൂണി'ന്റെ ഭ്രമണമേഖലയിലേക്ക് കടക്കുകയും നെപ്റ്റ്യൂണിന്റെ ഗുരുത്വാകര്‍ഷണത്തിനു -വിധേയമാകുകയും ചെയ്യുന്നതിനാലാണ് പ്ളൂട്ടോയെ ഗ്രഹമായി കണക്കാക്കാനാവില്ല എന്ന തീരുമാനം ഉണ്ടായത്.