This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താരാഷ്ട്ര ജീവശാസ്ത്ര പരിപാടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.59 (സംവാദം)
(New page: = അന്താരാഷ്ട്ര ജീവശാസ്ത്ര പരിപാടി = കിലൃിേമശീിേമഹ ആശീഹീഴശരമഹ ജൃീഴൃമാ...)
അടുത്ത വ്യത്യാസം →
11:57, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അന്താരാഷ്ട്ര ജീവശാസ്ത്ര പരിപാടി
കിലൃിേമശീിേമഹ ആശീഹീഴശരമഹ ജൃീഴൃമാാല
രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യപ്രശ്നത്തെ വിജയകരമായി നേരിടാന്‍ ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ഒഫ് സയന്റിഫിക് യൂണിയന്‍സ് 1960-ല്‍ തയ്യാറാക്കിയ ഒരു ദീര്‍ഘകാല ആസൂത്രിത ജീവശാസ്ത്രപരിപാടി (കിലൃിേമശീിേമഹ ആശീഹീഴശരമഹ ജൃീഴൃമാാല; ക.ആ.ജ.)
മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നങ്ങളായ ജനപ്പെരുപ്പവും ഭക്ഷ്യദൌര്‍ലഭ്യവും വിജയകരമായി നേരിടാന്‍ ആസൂത്രിതവും സുസംഘടിതവുമായ ഒരു ദീര്‍ഘകാല പരിപാടി എന്ന നിലയിലാണ് 'അന്താരാഷ്ട്ര ജീവശാസ്ത്ര പരിപാടി' തയ്യാറാക്കപ്പെട്ടത്. ഇന്റര്‍നാഷണല്‍ കൌണ്‍സില്‍ ഒഫ് സയന്റിഫിക് യൂണിയന്‍സ് (കിലൃിേമശീിേമഹ ഇീൌിരശഹ ീള ടരശലിശേളശര ഡിശീി) എന്ന സംഘടനയുടെ ഒരു പ്രത്യേക കമ്മിറ്റിയാണ് 1960-ല്‍ ഐ.ബി.പി.യുടെ കരട് രേഖ തയ്യാറാക്കിയത്. താഴെ പറയുന്ന ഏഴ് പ്രവര്‍ത്തനരംഗങ്ങളാണ് പരിപാടിയില്‍ നിര്‍ദേശിക്കപ്പെട്ടത്.
(1) കരയിലെ ജീവസമൂഹങ്ങളുടെ ഉത്പാദനക്ഷമത; (2) ഉത്പാദനപ്രക്രിയകള്‍, കരയിലും ജലത്തിലും; (3) കരയിലെ ജീവസമൂഹങ്ങളുടെ സംരക്ഷണം; (4) ശുദ്ധജലജീവസമൂഹങ്ങളുടെ ഉത്പാദനക്ഷമത; (5) കടല്‍ജീവസമൂഹങ്ങളുടെ ഉത്പാദനക്ഷമത; (6) മനുഷ്യാനുകൂലനം; (7) ജൈവവിഭവങ്ങളുടെ ഉപയോഗവും ക്രമീകരണവും.
ഇന്ത്യയടക്കം നാല്പത് രാഷ്ട്രങ്ങള്‍ ഈ ഉദ്യമത്തില്‍ പങ്കുകൊണ്ടു. 1964 മുതല്‍ 1974 വരെയായിരുന്നു പ്രവര്‍ത്തനകാലം. എഫ്.എ.ഒ., യുനെസ്കോ, ഡബ്ളു.എച്ച്.ഒ. തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍ ഈ പരിപാടിക്ക് സഹായസഹകരണം നല്കി.
(ഡോ. എ.എന്‍.പി. ഉമ്മര്‍കുട്ടി)