This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിയഡോറ (സു. 508 - 48)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: തിയഡോറ (സു. 508 - 48) ഠവലീറീൃമ ബൈസാന്തിയന്‍ ചക്രവര്‍ത്തിനി. സാധാരണ കുടുംബത...)
അടുത്ത വ്യത്യാസം →
06:13, 6 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തിയഡോറ (സു. 508 - 48)
ഠവലീറീൃമ
ബൈസാന്തിയന്‍ ചക്രവര്‍ത്തിനി. സാധാരണ കുടുംബത്തില്‍ ജനിച്ച തിയഡോറ, ബൈസാന്തിയന്‍ ചക്രവര്‍ത്തി ജസ്റ്റീനി
യന്‍ ക-നെ വിവാഹം ചെയ്തതോടെയാണ് അധികാരത്തിന്റെ ഉന്നതശ്രേണികളില്‍ എത്തിയത്. കോണ്‍സ്റ്റാന്റിനോപ്പിളിലോ സൈപ്രസിലോ ആയിരിക്കാം ഇവര്‍ ജനിച്ചതെന്ന് കരുതപ്പെടുന്നു. തിയഡോറയുടെ പിതാവ് സര്‍ക്കസ്സിലെ മൃഗപരിശീലകനായിരുന്നു എന്ന് ചരിത്രകാരനായ പ്രകോപിയസ് (ജൃീരീുശൌ) രേഖപ്പെടുത്തിയിരിക്കുന്നു. ജസ്റ്റീനിയന്‍ സെനറ്ററായിരുന്നപ്പോഴാണ് കൊട്ടാരം ഗണികയായ തിയഡോറയെ കണ്ടുമുട്ടിയതും തുടര്‍ന്ന് വിവാഹം കഴിച്ചതും. 527-ല്‍ ചക്രവര്‍ത്തിയായ ജസ്റ്റീനിയന്‍-ക തിയഡോറയെ സംയുക്ത ചക്രവര്‍ത്തിനിയായി പ്രഖ്യാപിച്ചു. ചക്രവര്‍ത്തിയുടെ നയരൂപീകരണത്തില്‍ സജീവമായി ഇടപെടുന്ന പ്രകൃതക്കാരിയായിരുന്നു ഇവര്‍.
ജസ്റ്റീനിയന്‍ ക-ന്റെ അമിത നികുതികള്‍ക്കും വികലമായ ഭരണനയത്തിനുമെതിരേയുളള ജനരോഷം 532-ലെ നികോ കലാപമായി രൂപപ്പെട്ടു. ഈ അവസരത്തില്‍ പലായനംചെയ്യാന്‍ ശ്രമിച്ച ജസ്റ്റീനിയനെ തടഞ്ഞത് തിയഡോറയായിരുന്നു. കലാപകാരികളെ അടിച്ചമര്‍ത്താന്‍ ജസ്റ്റീനിയനെ പ്രേരിപ്പിച്ച ഇവരുടെ മനസ്സാന്നിധ്യം കാരണമാണ് ജസ്റ്റീനിയന് അധികാരം നിലനിര്‍ത്താന്‍ സാധിച്ചത്. 548 ജൂണില്‍ തിയഡോറ അന്തരിച്ചു.