This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിടപ്പള്ളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: തിടപ്പള്ളി ക്ഷേത്രത്തിലെ അടുക്കള. ഇത് തടപ്പള്ളി, മടപ്പള്ളി എന്നീ പേര...)
അടുത്ത വ്യത്യാസം →
05:40, 6 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തിടപ്പള്ളി
ക്ഷേത്രത്തിലെ അടുക്കള. ഇത് തടപ്പള്ളി, മടപ്പള്ളി എന്നീ പേരുകളിലും അറിയപ്പെടുന്നു. ക്ഷേത്രനിവേദ്യങ്ങളായ ഉണക്കലരിച്ചോറ്, പലതരം പായസങ്ങള്‍, അപ്പം, അട തുടങ്ങിയവ ഉണ്ടാക്കുന്നത് ഇവിടെ വച്ചാണ്. ചുറ്റമ്പലത്തിന്റെ തെക്കേക്കെട്ടില്‍ കിഴക്കേ പകുതിയാണ് സാധാരണ തിടപ്പള്ളിയായി രൂപാന്തരപ്പെടുത്തുക. ഇതിനായി ആ ഭാഗം കെട്ടിയടച്ച് അടുപ്പ് സ്ഥാപിക്കും. ചുറ്റമ്പലത്തിന്റെ വടക്കുകിഴക്കേ മൂലയിലുള്ള കിണറ്റില്‍ നിന്നാണ് തിടപ്പള്ളിയിലേക്ക് വെള്ളമെടുക്കുക. തിടപ്പള്ളിയില്‍ നിന്ന് തയ്യാറാക്കിയ നിവേദ്യം ശ്രീകോവിലിലേക്ക് പകര്‍ന്നുകൊണ്ടു പോകുന്ന വഴിയില്‍ ആരും നില്ക്കാന് പാടില്ല എന്ന വിശ്വാസവും നിലവിലുണ്ട്.