This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തായ്ജനത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തായ്ജനത= തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യമായ തായ്ലന്‍ഡിലെ ജനങ്ങള്‍. 193...)
അടുത്ത വ്യത്യാസം →
06:38, 4 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തായ്ജനത
തെക്കുകിഴക്കന്‍ ഏഷ്യയിലെ രാജ്യമായ തായ്ലന്‍ഡിലെ ജനങ്ങള്‍. 1939 വരെ തായ്ലന്‍ഡ് 'സയാം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 'സ്വതന്ത്രജനതയുടെ രാജ്യം' എന്നാണ് തായ്ലന്‍ഡ് എന്ന പദത്തിന്റെ അര്‍ഥം. യൂറോപ്യന്‍ അധിനിവേശത്തിനു വിധേയമാകാത്ത ഏക തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്ലന്‍ഡ്. അതുകൊണ്ടാണ് തായ്ജനത സ്വതന്ത്രജനതയെന്നറിയപ്പെടുന്നത്. വൈദേശികാധിപത്യത്തിനു വിധേയമായിട്ടില്ലെങ്കിലും തായ്ജനത ഒരു അടഞ്ഞ സമൂഹമായിരുന്നില്ല. പാരമ്പര്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ഇവര്‍ ബാഹ്യസ്വാധീനങ്ങളോടും ആശയങ്ങളോടും എപ്പോഴും തുറന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ അതിശക്തമായ ഒരു പ്രാദേശിക കേന്ദ്രമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ തായ്ലന്‍ഡ്.
തായ് ഭാഷ സംസാരിക്കുന്ന തായ് വംശജരാണ് തായ്ജനത യുടെ മഹാഭൂരിപക്ഷവും. 2000-ലെ കാനേഷുകാരി കണക്കനുസരിച്ച് തായ്ലന്‍ഡിലെ മൊത്തം ജനസംഖ്യ 6 കോടിയാണ്. ഔദ്യോഗികഭാഷയായ തായ്ക്കു പുറമേ ലാവോ, ചൈനീസ്, മലയ, ഖമര്‍ ഭാഷകളും തായ്ജനത സംസാരിക്കുന്നു. 8,9 ശ.-ങ്ങളില്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നിന്നു കുടിയേറിയവരാണ് തായ്ജനത. ലാവോ എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു. തായ് ജനതയുടെ 90 ശ.മാ-ത്തിലധികം ബുദ്ധമതവിശ്വാസികളാണ്. മുസ്ളിങ്ങള്‍ 4 ശതമാനമുണ്ട്. കണ്‍ഫ്യൂഷ്യനിസ്റ്റുകള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍ കേവലം 5 ശതമാനത്തില്‍ താഴെയാണ്. എല്ലാ പ്രഭാതത്തിലും ബുദ്ധഭിക്ഷുക്കള്‍ ഭിക്ഷാപാത്രങ്ങളുമായി ആഹാരത്തിനുവേണ്ടി ജനങ്ങളെ സമീപിക്കുക പതിവാണ്. അവധി ദിവസങ്ങളിലും ആഘോഷങ്ങളിലും വിശ്വാസികള്‍ ബുദ്ധവിഹാരങ്ങളില്‍ ദക്ഷിണയെത്തിക്കുകയെന്നത് ഒരാചാരമായി അനുഷ്ഠിക്കപ്പെടുന്നു. വാറ്റ്കള്‍ (ംമ) എന്നറിയപ്പെടുന്ന ബുദ്ധവിഹാരങ്ങള്‍ തായ്ലന്‍ഡിലെവിടെയും കാണാം. തലസ്ഥാനനഗരമായ ബാങ്കോക്കില്‍ മാത്രം 400-ലേറെ വിഹാരങ്ങളുണ്ട്.
ആഗോള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പ്രാദേശിക കേന്ദ്രമായി മാറിയിട്ടുണ്ടെങ്കിലും തായ്ജനതയുടെ ജീവിതരീതിയുടെ നിര്‍ണായകഘടകം ചെറുഗ്രാമങ്ങളാണ്. ഈ ഗ്രാമങ്ങളധികവും സ്ഥിതിചെയ്യുന്നത് സമുദ്ര-നദീ തീരങ്ങളിലാണ്. തായ്ജനജീവിതത്തിന്റെ പ്രധാന ഘടകങ്ങളാണ് നദികളും കനാലുകളും. നദീതീരങ്ങളുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുന്ന വലിയൊരു വിഭാഗം ജനങ്ങള്‍, സഞ്ചരിക്കുന്ന വീടുകളിലാണ് താമസിക്കുന്നത്. ഗ്രാമങ്ങളിലെ പരമ്പരാഗത വീടുകള്‍ മുഖ്യമായും തടി കൊണ്ടോ ഈറ്റ കൊണ്ടോ ആണ് നിര്‍മിക്കുന്നത്. മേല്‍ക്കൂര നിര്‍മിക്കുന്നതിന് വയ്ക്കോലാണ് ഉപയോഗിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ നിന്നു സംരക്ഷിക്കുന്നതിനുവേണ്ടി ഉയരമേറിയ താങ്ങുതടികള്‍ക്കുമേലാണ് വീടുകള്‍ നിര്‍മിക്കുന്നത്. ധനികരുടെ വീടുകളുടെ തറ, ഓടുകള്‍ പാകി മിനുസപ്പെടുത്താറുണ്ട്. വീടുകളുടെ നിര്‍മാണത്തിന് ആധുനിക സാമഗ്രികളും സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ടെങ്കിലും പരമ്പരാഗത വാസ്തുശില്പശൈലി സംരക്ഷിക്കുന്നതില്‍ തായ്ജനത ശ്രദ്ധാലുക്കളാണ്. പാശ്ചാത്യ വസ്ത്രധാരണ രീതികള്‍ വളരെയേറെ ജനപ്രിയമായിട്ടുണ്ടെങ്കിലും സ്ത്രീകളും മുതിര്‍ന്നവരും ഇപ്പോഴും ആഘോഷവേളകളില്‍ ധരിക്കുന്നത് തങ്ങളുടെ പരമ്പരാഗത വേഷങ്ങള്‍ തന്നെയാണ്. സ്ത്രീകള്‍ വീടുകളില്‍ ധരിക്കുന്ന പരമ്പരാഗത വേഷം 'സാരോംഗ്' (മൃീിെഴ) എന്നറിയപ്പെടുന്നു. കോളറില്ലാത്ത ഒരു അയഞ്ഞ ഉടുവസ്ത്രമാണിത്.
വേവിച്ച അരിയാണ് ഇവരുടെ മുഖ്യ ആഹാരം. ചോറിനൊപ്പം മത്സ്യം, പന്നിയിറച്ചി, കോഴിയിറച്ചി, പച്ചക്കറികള്‍ എന്നിവയാണ് ഇവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം. തായ്ജനതയുടെ പ്രധാന ഗതാഗത മാര്‍ഗങ്ങള്‍ ബോട്ടുകള്‍, ബസുകള്‍, കാറുകള്‍ എന്നിവയാണ്. മൂന്ന് ചക്രങ്ങളുള്ള മോട്ടോര്‍ ബൈക്കുകള്‍ സര്‍വസാധാരണമാണ്. ആഗോളഹൈവേയുടെ ഭാഗമായ ഏഷ്യന്‍ ഹൈവേയുടെ നിര്‍മാണത്തില്‍ തായ്ലന്‍ഡും സഹകരിക്കുന്നുണ്ട്. തായ്ജനതയുടെ ഇഷ്ട വിനോദങ്ങളില്‍ പ്രധാനം തായ്ബോക്സിങ്ങും കോഴിപ്പോരുമാണ്. കിഴക്കന്‍ തായ്ലന്‍ഡിലെ സൂറിനില്‍ ഒക്ടോബര്‍ മാസത്തില്‍ നടക്കുന്ന ഉത്സവമാണ് തായ്ലന്‍ഡിലെ ഏറ്റവും പ്രസിദ്ധവും ജനപ്രിയവുമായ ഉത്സവം. ഈ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ആനയോട്ട മത്സരങ്ങള്‍ കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് സൂറിനില്‍ എത്തുന്നത്. പ്രാചീനകാലത്ത് യുദ്ധങ്ങളില്‍ ആനകളെ ഉപയോഗിച്ചിരുന്നതിനെ സ്മരിക്കുന്നതിനുവേണ്ടി, പ്രത്യേകം പരിശീലിപ്പിച്ച ആനകളുടെ പ്രദര്‍ശനവുമുണ്ട്. തായ്ലന്‍ഡിലെ വെള്ളാനകള്‍ പ്രസിദ്ധമാണ്. വെള്ളാനകളെ ആരാധിക്കുന്ന തായ്ജനത അവയ്ക്ക് അദ്ഭുതസിദ്ധികളുണ്ടെന്ന് വിശ്വസിക്കുന്നു.