This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താപി ധര്‍മറാവു (1887 - 1973)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =താപി ധര്‍മറാവു (1887 - 1973)= തെലുഗു സാഹിത്യകാരന്‍. താതാജി എന്ന തൂലികാനാമത്ത...)
അടുത്ത വ്യത്യാസം →

06:06, 4 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താപി ധര്‍മറാവു (1887 - 1973)

തെലുഗു സാഹിത്യകാരന്‍. താതാജി എന്ന തൂലികാനാമത്തിലും അറിയപ്പെടുന്നു. 1887-ല്‍ ജനിച്ചു. ആന്ധ്രപ്രദേശിലെ ഖാലികോട്ട കോളജില്‍ ഗണിതശാസ്ത്രവിഭാഗം അധ്യാപകനായും ജനവാണി, ആഗഡ എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവര്‍ത്തിച്ചു. ആന്ധ്രയില്‍ പുരോഗമന സാഹിത്യ സംഘത്തിന്റെ സ്ഥാപകനായും അനേകം സാഹിത്യ സംഘടനകളുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കവി, പണ്ഡിതന്‍, നിരൂപകന്‍, നാടകകൃത്ത്, പത്രപ്രവര്‍ത്ത കന്‍, ഗവേഷകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രസിദ്ധനാണ് താപി ധര്‍മറാവു. വിവിധ മേഖലകളിലായി നിരവധി കൃതികള്‍ രചിച്ചു. രാഗഡബ്ബു, ദ്യോയാനമു, ഭിക്ഷാപാത്രം, ആന്ധ്രനേജം (കവിത); ഉഷകാലമു, ദ്രോവുരല്ലു (നോവല്‍), വിലാസ അര്‍ജു നീയമു, തപ്പതാശ്രുകണമു (നാടകം); പാരിജാതാപഹരണ ഭാവ പ്രകാശിക, ഹൃദയോല്ലാസ (പഠനങ്ങള്‍); ദേവാലയമുലപൈ ബുതു ബൊമ്മലെന്ദുകു, പെള്ളിദാനി പുട്ടു പൂര്‍വ്വോത്തന്റുലു (ഗവേഷണ പ്രബന്ധം) എന്നിവയാണ് പ്രധാന കൃതികള്‍. ഇവയ്ക്കു പുറമേ അനേകം കുറ്റാന്വേഷണ നോവലുകളും സാഹിത്യപരവും സാംസ്കാരികവുമായ വിഷയങ്ങളെ അധികരിച്ച് നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

ദേവാലയമുതപൈ ബുതു ബൊമ്മലെന്ദുകു തുടങ്ങിയ ഗവേ ഷണ പഠനങ്ങളില്‍ ക്ഷേത്രഗോപുരങ്ങളില്‍ കാണുന്ന ചുമര്‍ ചിത്രങ്ങളേയും പ്രാചീന കാലത്തെ വിവാഹ സമ്പ്രദായങ്ങളേയും പഠനവിധേയമാക്കിയിരിക്കുന്നു. തിമ്മനയുടെ ക്ളാസ്സിക്കല്‍ കൃതികളെക്കുറിച്ചുള്ള പണ്ഡിതോചിത പഠനമാണ് ഭാവപ്രാകാശിക. തഞ്ചാവൂര്‍ ശാഖയില്‍പ്പെട്ട വിജയാവിലാസമു എന്ന ക്ളാസ്സിക് കൃതിക്കു രചിച്ച വ്യാഖ്യാനമാണ് ഹൃദയോല്ലാസം. ഉജ്വലതയിലും ഉള്‍ക്കാഴ്ചയിലും മികച്ചുനില്ക്കുന്ന ഈ കൃതി സാധാരണക്കാരേയും പണ്ഡിതരായ വായനക്കാരേയും ഒരുപോലെ രസിപ്പിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. മേല്പറഞ്ഞവയ്ക്കു പുറമേ അനവധി സിനിമകള്‍ക്ക് തിരക്കഥ, ശീര്‍ഷകം എന്നിവയും രചിച്ചിട്ടുണ്ട്.

ആധുനിക തെലുഗു സാഹിത്യത്തിനു നല്കിയ സംഭാവന കളെ ആദരിച്ച് ആന്ധ്രവിശാരദ, ആന്ധ്രസാഹിത്യലോകത്തിലെ ഭീഷ്മപിതാമഹ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചു. 1973-ല്‍ താപി ധര്‍മറാവു അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍