This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താപസംദീപ്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =താപസംദീപ്തി= ഠവലൃാീഹൌാശിലരെലിരല താപീയ ഉത്തേജനത്താല്‍ ഒരു പദാര്‍ഥത...)
അടുത്ത വ്യത്യാസം →

06:01, 4 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താപസംദീപ്തി

ഠവലൃാീഹൌാശിലരെലിരല

താപീയ ഉത്തേജനത്താല്‍ ഒരു പദാര്‍ഥത്തില്‍ ദൃശ്യമാകുന്ന ഏതു തരം പ്രകാശപ്രസരണത്തിനും നല്കിയിരിക്കുന്ന പൊതുവായ നാമം. ഒരേ നിലയില്‍ ചൂടുകൊടുത്തുകൊണ്ട് പദാര്‍ഥത്തിന്റെ താപനില ക്രമമായി ഉയര്‍ത്തുമ്പോള്‍ കാണപ്പെടുന്ന സംദീപ്തി (ഹൌാശിലരെലിരല)ക്കാണ് കൂടുതലായും ഈ സംജ്ഞ ഉപയോഗിക്കുന്നത്.

സംദീപ്തകേന്ദ്രങ്ങളുള്ള മിക്ക ഖരപദാര്‍ഥങ്ങളും ഇലക്ട്രോ ണുകളോ സുഷിരങ്ങളോ (വീഹല) പിടിച്ചെടുക്കാന്‍ (ൃമു) കഴിവുള്ള ഒന്നോ ഒന്നില്‍ക്കൂടുതലോ കേന്ദ്രങ്ങളോടു കൂടിയവയാണ്. ഇത്തരം പദാര്‍ഥങ്ങളില്‍ ഹ്രസ്വ തരംഗദൈര്‍ഘ്യത്തോടു കൂടിയ പ്രകാശമോ എക്സ് കിരണങ്ങളോ (തൃമ്യ), മറ്റ് ഉന്നതോര്‍ജ വികിരണങ്ങളോ പതിക്കുമ്പോള്‍ അവയില്‍ സ്വതന്ത്ര ഇലക്ട്രോണുകളും സുഷിരങ്ങളും ഉത്പാദിപ്പിക്കപ്പെടുകയും ചാര്‍ജ് വാഹികളായ ഇവയില്‍ ചിലത് 'ട്രാപ്പു' ചെയ്യപ്പെടുകയും ചെയ്യുന്നു. സാധാരണയായി, സുഷിരം സംദീപ്തകേന്ദ്രങ്ങളില്‍ത്തന്നെയോ അവയ്ക്കടുത്തോ ആയും ഇലക്ട്രോണ്‍ മറ്റൊരു സ്ഥാനത്തായും 'ട്രാപ്പു' ചെയ്യപ്പെടാറുണ്ട്. മറിച്ചുള്ള അവസ്ഥയും സംഭവിക്കാം. ആദ്യസ്ഥിതിയില്‍ വളരെയയധികം സമയത്തേക്ക് ഇലക്ട്രോണ്‍ 'ട്രാപ്പു'’ചെയ്യപ്പെട്ട അവസ്ഥയില്‍ തുടരും. ഇവിടെ ഇലക്ട്രോണ്‍ ട്രാപ്പിന്റെ ആഴം കൂടുതലും താപനില കുറവും ആയിരിക്കും. ആഴം കൂടുതല്‍ എന്നാല്‍ ഇലക്ട്രോണിനെ മുക്തമാക്കാന്‍ കൂടുതല്‍ ഊര്‍ജം നല്കണമെന്നര്‍ഥം. സാമ്പിളിന്റെ താപനില സാവധാനം ഉയര്‍ത്തിയാല്‍ ഇലക്ട്രോണ്‍ കൂടുതല്‍ക്കൂടുതല്‍ താപോര്‍ജം സ്വീകരിച്ച് ഒടുവില്‍ ട്രാപ്പില്‍ നിന്നു രക്ഷപ്പെടുന്നു. ഇങ്ങനെ ഒരു ട്രാപ്പില്‍ നിന്നു മുക്തമായ ഇലക്ട്രോണ്‍ ഒരു സംദീപ്തകേന്ദ്രത്തിലേക്കു ചെന്ന് ആ കേന്ദ്രത്തിലോ അതിനടുത്തോഉള്ള സുഷിരവുമായി ചേരുന്നു. ഈ പുനഃസംയോജനത്തിലൂടെ സ്വതന്ത്രമാക്കപ്പെടുന്ന ഊര്‍ജം ആ കേന്ദ്രത്തെ ഉത്തേജിപ്പിച്ച് (ലഃരശലേ) സംദീപ്തി ഉളവാക്കുന്നു. ഉദാഹരണമായി ചിത്രത്തില്‍ വിവിധ സിങ്ക് സള്‍ഫൈഡ് ഫോസ്ഫറുകളുടെ 'ഗ്ളോ കര്‍വ് ഗ്രാഫ്' കൊടുത്തിരിക്കുന്നു. താപനിലയും താപസംദീപ്തിയുടെ തീവ്രത(ശിലിേശെ്യ)യും തമ്മിലുള്ള ബന്ധം ഈ പ്രദീപ്തവക്രങ്ങളില്‍ നിരീക്ഷിക്കാം.

ഗ്ളോ കര്‍വ് ക്രമേണ ഉയര്‍ന്ന് ഉച്ചതമ (ാമഃശാൌാ) ത്തിലെത്തി, പൂജ്യത്തിലേക്കു താഴുന്നതായി കാണാം. എല്ലാ ട്രാപ്പുകളും ഒഴി ഞ്ഞിരിക്കുന്ന (ലാുശേലറ) അവസ്ഥയെയാണ് പൂജ്യത്തിലേക്കുള്ള താഴ്ച പ്രതിനിധാനം ചെയ്യുന്നത്.

 പദാര്‍ഥത്തില്‍ ഒന്നില്‍ കൂടുതല്‍ ഇനങ്ങളിലുള്ള  ട്രാപ്പുകള്‍ ഉണ്ടായിരുന്നാല്‍ അവയ്ക്കനുസൃതമായി ഗ്ളോ കര്‍വിലും വിവിധ ശൃംഗങ്ങള്‍ (ുലമസ) ഉണ്ടായിരിക്കും. അവയെ വിഘടിപ്പിച്ച് (ൃലീഹ്ല) വിശകലനം നടത്താനാകും. ഇങ്ങനെ വിവിധയിനം ഖരവസ്തുക്കളുടെ ഗുണവിശേഷങ്ങളെക്കുറിച്ചു പഠിക്കാന്‍ താപസംദീപ്തി എന്ന പ്രതിഭാസം ഉപയോഗപ്പെടുത്താറുണ്ട്.

കൂടാതെ താപസംദീപ്തിയുടെ തീവ്രത അളന്ന് ഒരു പദാര്‍ഥത്തിനു ലഭിച്ച വികിരണത്തിന്റെ അളവു തിട്ടപ്പെടുത്താനും കഴിയും (വേലൃാീഹൌാശിലരെലി റീശൊലൃ്യ). ഉദാഹരണമായി റേഡിയോതെറാപ്പിക്കോ മറ്റു മാരക വികിരണ പ്രസരണങ്ങള്‍ക്കോ വിധേയമാകുന്ന വ്യക്തികളുടെ ശരീരഭാഗങ്ങളില്‍ ലിഥിയം ഫ്ളൂറൈഡ് പോലുള്ള പദാര്‍ഥം നിക്ഷേപിച്ച് അവര്‍ക്കു ലഭിച്ചിട്ടുള്ള റേഡിയേഷന്‍ ഡോസ് കണക്കാക്കാം. ഭൂവിജ്ഞാനം (ഏലീഹീഴ്യ), പുരാതത്ത്വം (അൃരവമലീഹീഴ്യ) എന്നീ വിജ്ഞാനശാഖകളില്‍ ഖനിജ(ാശിലൃമഹ)ങ്ങളുടേയും മണ്‍പാത്രങ്ങളുടേയും മറ്റും കാലനിര്‍ണയന(റമശിേഴ)ത്തിനും താപസംദീപ്തി പ്രയോജനപ്പെടുത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍