This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താപമലിനീകരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: = താപമലിനീകരണം = ഠവലൃാമഹ ജീഹഹൌശീിേ ജലത്തിലേക്കോ വായുവിലേക്കോ താപോര്...)
അടുത്ത വ്യത്യാസം →

05:48, 4 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താപമലിനീകരണം

ഠവലൃാമഹ ജീഹഹൌശീിേ


ജലത്തിലേക്കോ വായുവിലേക്കോ താപോര്‍ജം പുറന്തള്ളുന്നതു മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണം. താപ വൈദ്യുത നിലയങ്ങളാണ് താപമലിനീകരണത്തിന്റെ ഏറ്റവും പ്രധാന ഉറവിടങ്ങള്‍. ഈ നിലയങ്ങളില്‍, ഇന്ധനത്തില്‍ നിന്ന് മൂന്നിലൊന്ന് ഊര്‍ജം മാത്രമേ വൈദ്യുതി ആയി മാറ്റപ്പെടുന്നുള്ളൂ. ബാക്കി വരുന്ന ഊര്‍ജം താപമായി പരിസ്ഥിതിയിലേക്ക് തള്ളപ്പെടുകയാണു ചെയ്യുന്നത്. ചൂടുള്ള മലിനജലമായി സമീപത്തുള്ള ജലാശയത്തിലോ ചൂടു വാതകങ്ങളായി വായുവിലോ എത്തുന്ന ഈ നിര്‍ഗമ താപം പരിസ്ഥിതിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതായി കണ്ടുവരുന്നു.


മലിനീകരണതാപം ജലാശയങ്ങളില്‍ ലയിക്കുന്നതു മൂലം ജലത്തിന്റെ താപനിലയില്‍ ഉണ്ടാകുന്ന വര്‍ധനവ്് ജലജീവികള്‍ക്ക് അതിജീവിക്കാന്‍ പലപ്പോഴും സാധിക്കാറില്ല. 60ബ്ബഇ-ലുള്ള ജലത്തില്‍ ആല്‍ഗേകള്‍ക്കും ബാക്ടീരിയങ്ങള്‍ക്കും ജീവിക്കാന്‍ പ്രയാസമാണ്. മത്സ്യങ്ങള്‍ക്കും മറ്റു ജലജീവികള്‍ക്കും ശരീര താപം സ്ഥിരമായി നിലനിര്‍ത്തുവാനുള്ള താപനിയന്ത്രണ സംവിധാനങ്ങളില്ല. അതിനാല്‍ ജലത്തിന്റെ താപനിലയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ശരീരതാപനിലയിലും മാറ്റങ്ങള്‍ സംഭവിക്കുന്നു. ആഹാരക്രമം, പ്രായം, കാലാവസ്ഥ, ജലത്തിന്റെ രാസസംയോഗം, മുന്‍കാലങ്ങളില്‍ അനുഭവവേദ്യമായ പരമാവധി താപനില എന്നിവയെ ആശ്രയിച്ച് മത്സ്യങ്ങള്‍ക്ക് മാരകമായേക്കാവുന്ന ഉയര്‍ന്ന താപനിലയില്‍ മാറ്റങ്ങള്‍ വരാം. 'ബ്രൌണ്‍ ട്രോട്ട്' പോലെയുള്ള ചിലയിനം മത്സ്യങ്ങള്‍ക്ക് 26ബ്ബഇ പോലും സഹനീയമല്ല. എന്നാല്‍ 'കാര്‍പ്' പോലെയുള്ള മത്സ്യങ്ങള്‍ക്ക് 35ബ്ബഇ വരെയുള്ള താപനിലകളില്‍ വലിയ ആഘാതം അനുഭവപ്പെടുകയില്ല. ചില ജലജീവികളില്‍ താപനിലയില്‍ വരുന്ന വളരെ ചെറിയ വ്യതിയാനങ്ങള്‍ പോലും ആഘാതം സൃഷ്ടിക്കാറുണ്ട്. ഉദാ. വസന്തകാലത്ത് സ്വാഭാവികമായി താപനില ഉയരുമ്പോഴാണ് കക്കകളും ചിപ്പികളും മുട്ട പൊഴിക്കുന്നത്. അതിനാല്‍ സമാനമായ താപവര്‍ധന മറ്റ് ഏതെങ്കിലും കാലത്ത് ഉണ്ടായാല്‍ അപക്വമായ മുട്ടകള്‍ പൊഴിയാനിടവരും. താപവ്യതിയാനങ്ങള്‍ മുട്ട വിരിഞ്ഞിറങ്ങാന്‍ വേണ്ട കാലദൈര്‍ഘ്യത്തേയും ബാധിക്കാറുണ്ട്. ഉയര്‍ന്ന ഊഷ്മാവില്‍ മുട്ടകള്‍ സാധാരണയിലും വേഗം വിരിഞ്ഞിറങ്ങും. പക്ഷേ ഇപ്രകാരം ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് വലുപ്പവും ജീവിതദൈര്‍ഘ്യവും കുറവായിരിക്കും.


ഉയര്‍ന്ന താപനിലയില്‍ ജലജീവികളുടെ കോശങ്ങളിലെ കൊഴുപ്പ് ഉരുകുകയും മാംസ്യം സാന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്നതിനാല്‍ കോശസ്തരങ്ങളുടെ പ്രവേശ്യത കുറയുന്നു. കൂടാതെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ത്വരിതമായി ഓക്സിജന്‍ ചോദനം വര്‍ധിക്കാനിടയാകുന്നു. എന്നാല്‍ ചൂടായ ജലത്തില്‍ ഓക്സിജന്‍ കുറവായിരിക്കും. ലേയ ഓക്സിജന്‍ കുമിളകളായി പുറത്തേക്ക് നഷ്ടമാകുന്നതാണിതിനു കാരണം. ഓക്സിജന്റെ ആവശ്യം കൂടുകയും ലഭ്യത കുറയുകയും ചെയ്യുന്നത് ജലജീവികളുടെ ആയുര്‍ദൈര്‍ഘ്യം കുറയുവാനിടയാക്കുന്നു. ചില മത്സ്യങ്ങളില്‍ ഓക്സിജന്‍ കുമിളകള്‍ ചെകിളയില്‍ തങ്ങിനിന്ന് സ്വാഭാവിക ശ്വസനത്തിനു തടസ്സമായിത്തീരാറുണ്ട്. 'വാതക കുമിള രോഗം' (ഏമ യൌയയഹല റശലെമലെ) എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മത്സ്യങ്ങള്‍ക്ക് മാരകമാണ്.


ജലാശയത്തിന്റെ ഉപരിതലത്തിലാണ് ഉഷ്ണജലം നിലകൊള്ളുന്നത്. ഇവിടെ ഓക്സിജന്റെ അളവ് കുറവായിരിക്കും. ഉയര്‍ന്ന താപനില സഹിക്കാനാകാത്ത പ്ളവകങ്ങളും മറ്റും താഴെയുള്ള ശീതജലത്തിലേക്ക് കുടിയേറുന്നതു മൂലം അവിടെയും ഓക്സിജന്റെ അളവ് കുറയുന്നു. ചൂടുള്ള മലിനജലം ജൈവാവശിഷ്ടങ്ങള്‍ അടങ്ങുന്നതാണെങ്കില്‍ അവയെ നശിപ്പിക്കാനായി സൂക്ഷ്മാണു പ്രവര്‍ത്തനം ഊര്‍ജിതമാവുകയും ഓക്സിജന്റെ അളവ് വീണ്ടും കുറയുകയും ചെയ്യുന്നു. ഉയര്‍ന്ന താപനിലയില്‍ രാസമാലിന്യങ്ങളുടെ ലേയത വര്‍ധിക്കുകയും ഓക്സിജന്റേത് കുറയുകയും ചെയ്യുന്നു. ഇതെല്ലാം കൂടി ജലാശയത്തിന്റെ ജൈവ ഘടനയ്ക്ക് മാറ്റമുണ്ടാക്കുന്നു. തത്ഫലമായി പല ജലജീവികളും നശിക്കുകയോ പലായനം ചെയ്യുകയോ ചെയ്യുന്നു. ഈ സാഹചര്യത്തില്‍ താപസഹിഷ്ണുതയുള്ള ചില ജനുസ്സുകള്‍ മത്സരം ഒന്നും കൂടാതെ അമിതമായി വളരാനിടയാകുന്നതു മൂലം ജൈവ വൈവിധ്യം നഷ്ടമാകുന്നു.


താപമലിനീകരണം മനുഷ്യര്‍ക്കും പ്രശ്നങ്ങള്‍ സൃഷ്ടിക്കാ റുണ്ട്. അന്തരീക്ഷ താപനിലയില്‍ വരുന്ന വ്യതിയാനങ്ങള്‍ ഒരു പരിധിയോളം ചെറുക്കാന്‍ മനുഷ്യശരീരം പ്രാപ്തമാണ്. ചൂടുമൂലം ത്വക്കിലെ രക്തധമനികള്‍ വികസിച്ച് ശരീരത്തിന്റെ ബാഹ്യപ്രതലത്തിലേക്ക് കൂടുതല്‍ രക്തപ്രവാഹമുണ്ടാകുന്നതിനാല്‍ ത്വക്കിലെ താപനില വര്‍ധിക്കുന്നു. സംവഹനം വഴിയും വികിരണം വഴിയും ഈ താപം ത്വക്കില്‍ നിന്നു പുറന്തള്ളപ്പെടുന്നതിനാല്‍ ശരീരതാപനില സാധാരണ നിലയില്‍ത്തന്നെ നിലനില്ക്കുന്നു. എന്നാല്‍ ഉയര്‍ന്ന താപനിലകളില്‍ പ്രവര്‍ത്തിക്കുന്ന ചൂളകളിലും മറ്റും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് പലവിധത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകാറുണ്ട്. താപനില അമിതമായി വര്‍ധിച്ചാല്‍ സ്വേദഗ്രന്ഥികള്‍ കൂടുതല്‍ പ്രവര്‍ത്തനോന്മുഖമായി ശരീരം വിയര്‍പ്പില്‍ മുങ്ങുന്നു. ക്രമാനുസാരേണയുള്ള രക്തചംക്രമണം തകരാറിലാവുന്നതോടെ തളര്‍ച്ച, മയക്കം, ഛര്‍ദി, മാനസികാസ്വാസ്ഥ്യത്തിന്റെ ലക്ഷണങ്ങള്‍ എന്നിവ കണ്ടുതുടങ്ങും. വിയര്‍പ്പിലൂടെ ലവണങ്ങള്‍ നഷ്ടമാവുന്നതു മൂലം ചൂടുകോച്ചലും (വലമ രൃമാു) ഉണ്ടാകാം. പേശികള്‍ക്കുണ്ടാകുന്ന ശക്തമായ വേദനയാണ് ലക്ഷണം. ലവണ ഗുളികകള്‍ പ്രയോജനപ്രദമാകാറുണ്ട്.


താപമലിനീകരണം മൂലം മനുഷ്യനുണ്ടാവുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം താപാഘാത(വലമ ൃീസല)മാണ്. താപം 40ബ്ബഇ-ല്‍ കൂടുതലായാല്‍ ശരീരത്തിനു വിയര്‍ക്കുവാനുള്ള ശേഷി നഷ്ട പ്പെടുവാനിടയുണ്ട്. ഇതോടെ ബോധക്ഷയമോ മരണം തന്നെയോ സംഭവിക്കാം. താപാഘാതത്തിനിരയാകുന്നവരില്‍ സ്ഥായിയായ മസ്തിഷ്കത്തകരാറുകള്‍ ഉണ്ടാവാനിടയുണ്ട്.


നഗരവത്കരണവും ഊര്‍ജ വിനിയോഗവും ഇപ്പോഴത്തെ നിരക്കില്‍ തുടര്‍ന്നു പോയാലുണ്ടാവുന്ന അധിക താപോര്‍ജ വിസര്‍ജനം മൂലം സൂര്യതാപത്തില്‍ വര്‍ധനയുണ്ടാകാം എന്ന് നിരീക്ഷിക്കപ്പെടുന്നു. ഈ വര്‍ധന പ്രാദേശിക കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഭൂമിയുടെ ഭൌതിക പരിസ്ഥിതിയില്‍ ഗുരുതരമായ വ്യതിയാനങ്ങള്‍ വരുത്തുവാന്‍ ഉതകുന്നതാണ്.


വ്യവസായങ്ങളില്‍ നിന്നുള്ള താപമലിനീകരണം പരിഹരിക്കുന്നതിന് പല മാര്‍ഗങ്ങളും അവലംബിക്കാറുണ്ട്. ചൂടുള്ള മലിനജലം കൃത്രിമ ശീതീകരണ തടാകത്തിലേക്ക് ഒഴുക്കി തണുപ്പിച്ച ശേഷം മാത്രം നൈസര്‍ഗിക ജലസ്രോതസ്സുകളിലേക്ക് ഒഴുക്കുകയാണ് ഒരു മാര്‍ഗം. ഇത് ഒരു പ്രശ്നരഹിത പരിഹാരമായി കണക്കാക്കാനാവില്ല. കാരണം ശീതീകരണ തടാകത്തില്‍ നിന്നുള്ള ബാഷ്പീകരണവും തുടര്‍ന്നുള്ള സംഘനനവും വഴി മൂടല്‍മഞ്ഞുണ്ടാവാനിടയുണ്ട്. നനവുള്ളതോ ഈര്‍പ്പരഹിതമോ ആയ ശീതീകരണ സ്തംഭങ്ങള്‍ നിര്‍മിക്കുകയാണ് മറ്റൊരു പോംവഴി.


താപമലിനീകരണം ഗുണകരമായി പ്രയോജനപ്പെടുത്തുവാന്‍ പല മാര്‍ഗങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ചിലയിനം വിളകളുടെ വളര്‍ച്ചാകാലം വര്‍ധിപ്പിക്കുവാനായി തോട്ടങ്ങളിലേക്ക് ചൂടുവെ ള്ളം ഒഴുക്കുന്നത് ഒരു സാധ്യമായ മാര്‍ഗമായി കണക്കാക്കപ്പെടുന്നു. ശൈത്യരാജ്യങ്ങളില്‍ നിരത്തുകളിലെ മഞ്ഞു ഉരുക്കുന്നതിനും അഴിമുഖങ്ങളില്‍ മത്സ്യത്തിന്റെയും കക്കയുടെയും വളര്‍ച്ച ത്വരിപ്പിക്കുന്നതിനും മറ്റും താപജലം വിനിയോഗിക്കാവുന്നതാണ്. എന്നാല്‍ ഈ മാര്‍ഗങ്ങളൊന്നുംതന്നെ വന്‍ തോതില്‍ പരീക്ഷിക്കപ്പെട്ടിട്ടില്ല. പരിസ്ഥിതി ശുചിത്വം, ഊര്‍ജ ഉപഭോഗ മാതൃകകള്‍ തുടങ്ങിയ പല ഘടകങ്ങളും കണക്കിലെടുത്തു മാത്രമേ ഈ മാര്‍ഗങ്ങള്‍ പ്രയോഗത്തില്‍ വരുത്തുവാന്‍ സാധിക്കുകയുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍