This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുമ്മല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: = തുമ്മല് =‍ മൂക്കിലൂടെയും വായിലൂടെയും ശബ്ദത്തോടുകൂടി വളരെ ശക്തമായി ...)
വരി 1: വരി 1:
-
= തുമ്മല് =‍   
+
=തുമ്മല് =‍   
മൂക്കിലൂടെയും വായിലൂടെയും ശബ്ദത്തോടുകൂടി വളരെ ശക്തമായി വായു പുറന്തള്ളപ്പെടുന്ന പ്രക്രിയ. ജലദോഷം മൂലമോ അന്യപദാര്‍ഥങ്ങളുടെ സാന്നിധ്യം മൂലമോ മൂക്കിലെ ശ്ളേഷ്മാവരണത്തിലുള്ള നാഡീ അഗ്രങ്ങള്‍ക്ക് ഉണ്ടാകുന്ന വിക്ഷോഭമാണ് തുമ്മലിനു കാരണമാകുന്നത്. ചുമപോലെതന്നെ തുമ്മലും ശ്വാസനാളത്തെ സംരക്ഷിക്കുവാന്‍ വേണ്ടി ഉടലെടുക്കുന്ന ഒരു അനൈച്ഛിക പ്രതിപ്രവര്‍ത്തനമാണ്. മേരുശിരസ്സിലെ ത്രികതന്ത്രിക (ൃശഴലാശിമഹ ില്ൃല)യാണ് തുമ്മലിനുള്ള ചോദന വഹിച്ചുകൊണ്ടു പോകുന്നത്. ശ്വസിക്കുന്ന വായു ശ്വാസകോശത്തിന് സഹനീയമായ വിധത്തിലുള്ളതാക്കുന്ന നിരവധി പ്രക്രിയകള്‍ മൂക്കിനുള്ളില്‍ നടക്കുന്നുണ്ട്. ഉദാഹരണത്തിന് വായുവിന്റെ താപനില ശരീര ഊഷ്മാവിലേക്കുയര്‍ത്തുകയും ഈര്‍പ്പംകൊണ്ട് പൂരിതമാക്കുകയും മാലിന്യങ്ങളും സൂക്ഷ്മാണുക്കളും നീക്കം ചെയ്ത് ശുദ്ധീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ശ്വാസനാളിയിലൂടെ ഉള്ളിലേക്കു പ്രവേശിക്കുന്ന വായു ജീവാണുവിമുക്തവും മാലിന്യങ്ങളില്ലാത്തുമായിരിക്കും. മൂക്കിലെ ഈ വാതാനുകൂലന പ്രക്രിയകള്‍ക്ക് അന്തരീക്ഷ സാഹചര്യങ്ങളുമായി (പൊടി നിറഞ്ഞതോ മഞ്ഞു മൂടിയതോ വരണ്ടതോ ആയ അന്തരീക്ഷം) പൊരുത്തപ്പെടാന്‍ കഴിയാതെ വരുമ്പോള്‍ നാഡിയുടെ അഗ്രങ്ങള്‍ പ്രകോപിതമാവുകയും തുമ്മല്‍ ഉത്തേജിപ്പിക്കപ്പെടുകയും ചെയ്യുന്നു. ദീര്‍ഘമായ ഒരു ശ്വാസം ഉള്ളിലേക്കെടുത്ത ശേഷം ക്ളോമ മുഖം (ഴഹീശേേ) അടയ്ക്കപ്പെടുകയും തുടര്‍ന്ന് വീണ്ടും തുറന്ന് വായുവും ശ്ളേഷ്മവും മറ്റ് അന്യപദാര്‍ഥങ്ങളും ശക്തമായി പുറന്തള്ളപ്പെടുകയും ചെയ്യുന്നു.

അലര്‍ജി മൂലം തുമ്മലിന്റെ തുടര്‍ച്ചയായ ആക്രമണം ഉണ്ടാകാറുണ്ട്. ജലദോഷം, മറ്റു ശ്വാസകോശ രോഗങ്ങള്‍ എന്നിവയുടെ ലക്ഷണമായും തുമ്മലുണ്ടാകാം. തുമ്മലിലൂടെ വൈറസും ബാക്ടീരിയങ്ങളും പുറത്തേക്കു വരാനിടയുള്ളതിനാല്‍ തുമ്മുമ്പോള്‍ ഒരു തൂവാല കൊണ്ട് മൂക്കും വായും മൂടേണ്ടത് ആവശ്യമാണ്.

10:02, 3 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍