This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിയോക്രസി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തിയോക്രസി= ഠവലീരൃമര്യ ദൈവത്തിനു പരമാധികാരമുള്ളതെന്നോ ദൈവത്താല്‍ ഭ...)
അടുത്ത വ്യത്യാസം →
09:29, 3 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തിയോക്രസി
ഠവലീരൃമര്യ
ദൈവത്തിനു പരമാധികാരമുള്ളതെന്നോ ദൈവത്താല്‍ ഭരിക്കപ്പെടുന്നതെന്നോ വ്യാഖ്യാനിക്കപ്പെടുന്ന രാഷ്ട്ര വ്യവസ്ഥിതി. ദൈവാഗമ സിദ്ധാന്തത്തില്‍ (ഠവല്യീൃ ീള ഉശ്ശില ഛൃശഴശി) അധിഷ്ഠിതമായ രാഷ്ട്രങ്ങളേയും തിയോക്രസി എന്നു വിളിക്കാം. ഫറോവമാര്‍ ഭരിച്ചിരുന്ന ഈജിപ്ത്, പുരാതന ഇസ്രയേല്‍, മധ്യകാല ക്രൈസ്തവ രാജ്യങ്ങള്‍, ആദ്യകാല ഇസ്ളാമിക രാഷ്ട്രങ്ങള്‍, ബുദ്ധമതക്കാര്‍ ഭരിച്ചിരുന്ന തിബത്ത് എന്നീ രാജ്യങ്ങളെല്ലാം തിയോക്രസിക്ക് ഉദാഹരണങ്ങളാണ്.
തിയോക്രസി എന്ന പദം ആദ്യമായി ഉപയോഗിച്ചിരിക്കുന്നത് ഒന്നാം ശ.-ത്തിന്റെ അവസാനകാലത്തു ജീവിച്ചിരുന്ന ജോസഫ് ഫ്ളേവിയസ് എന്ന യഹൂദ ചരിത്രകാരനായിരുന്നു. അക്കാലത്തെ ലോകരാഷ്ട്രങ്ങളെല്ലാം രാജാധിപത്യം (ങീിമൃരവ്യ), പ്രഭുജനവാഴ്ച (അൃശീരൃമര്യ), ജനാധിപത്യം എന്നീ വിഭാഗങ്ങളില്‍പ്പെട്ടവയായിരുന്നപ്പോള്‍ യഹൂദരാജ്യം മാത്രം ഒരു തിയോക്രസി ആണെന്ന് ജോസഫ് ഫ്ളേവിയസ് പ്രസ്താവിച്ചു. ഇദ്ദേഹത്തിന്റെ സിദ്ധാന്തമനുസരിച്ച് ബൈബിളിലെ പഴയ നിയമത്തില്‍ മോശ ഭരിച്ചിരുന്ന സമൂഹമായിരുന്നു ആദ്യത്തെ തിയോക്രസി. 1622-ല്‍ ജീവിച്ചിരുന്ന പ്രസിദ്ധ കവിയായ ജോണ്‍ ഡോണ്‍ (ഖീവി ഉീിില) പുരാതന ഇസ്രയേലിനെ തിയോക്രസിയായി ചിത്രീകരിച്ചു. പുരാതന പൌരസ്ത്യ രാഷ്ട്രങ്ങള്‍ അധികവും തിയോക്രസി ആണെന്നായിരുന്നു ജര്‍മന്‍ ചിന്തകനായ ഹെഗല്‍ അഭിപ്രായപ്പെട്ടത്. ഇത്തരം രാഷ്ട്രങ്ങളില്‍ മതവും രാഷ്ട്രസംവിധാനവും തമ്മില്‍ വലിയ വ്യത്യാസം കല്പിച്ചിരുന്നില്ല.
ആധുനിക സാമൂഹിക ശാസ്ത്രത്തില്‍ തിയോക്രസി എന്ന പദം ഒരു നിശ്ചിത അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന ഒന്നല്ല. എങ്കിലും ഈ പദം ചരിത്രരചനയില്‍ പതിവായി പലപ്പോഴും പ്രയോഗിച്ചു കാണാറുണ്ട്. രാജവാഴ്ചപോലെയോ ജനാധിപത്യം പോലെയോ ഒരുതരം ഗവണ്‍മെന്റായി തിയോക്രസിയെ പരിഗണിക്കാറില്ല. രാഷ്ട്രത്തിന്റെ പരമാധികാരം എവിടെ സ്ഥിതിചെയ്യുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ് തിയോക്രസി എന്ന പദം ഉപയോഗിക്കാറുള്ളത്. പൌരോഹിത്യ തിയോക്രസി (ഒശലൃീരൃമര്യ), രാജകീയ തിയോക്രസി (ഞ്യീമഹ ഠവലീരൃമര്യ), അനിയന്ത്രിത തിയോക്രസി (ഏലിലൃമഹ ഠവലീരൃമര്യ) എന്നിവയാണ് മുഖ്യതരം തിയോക്രസികള്‍.
പൌരോഹിത്യ തിയോക്രസി. പുരോഹിതവര്‍ഗം നേതൃത്വം നല്കുന്ന സംവിധാനമാണ് പൌരോഹിത്യ തിയോക്രസി അഥവാ ഹൈറോക്രസി. ഇതാ ണ് യഥാര്‍ഥത്തിലുള്ള തിയോക്രസി എന്ന് ചില പണ്ഡിതന്മാര്‍ കരുതുന്നു. ഈ വിധത്തിലുള്ള തിയോക്രസി വളരെക്കുറച്ചു സന്ദര്‍ഭങ്ങളില്‍ മാത്രമേ നിലവിലുണ്ടായിരുന്നിട്ടുള്ളൂ. ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുള്ള സീനായ് ഉടമ്പടിക്കു ശേഷം മോശയ്ക്ക് അധികാ രം കൈവന്ന സംവിധാനം ഇതാണ്. ഈ സംവിധാനത്തില്‍ പുരോഹിതനായിരുന്നു സമൂഹത്തിലെ പരമാധികാരി. മോശ, അഹറോന്‍, സാമുവല്‍ തുടങ്ങിയവര്‍ യഹൂദ ജനതയുടെ പരമാധികാരികളായിത്തീര്‍ന്നു. ഏതാണ്ട് ബി.സി. 67 വരെ പൌരോഹിത്യ തിയോക്രസി സംവിധാനം യഹൂദരുടെ ഇടയിലുണ്ടായിരുന്നു. ആദിമ ക്രൈസ്തവ സഭയില്‍ പൌരോഹിത്യ തിയോക്രസി സംവിധാനം ഉണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. 756 മുതല്‍ 1870 വരെ ഇറ്റലിയില്‍ പേപ്പല്‍ രാജ്യത്തില്‍ നിലനിന്നത് പൌരോഹിത്യ തിയോക്രസി ആയിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ഇസ്ളാംമതത്തിന്റെ ആരംഭഘട്ടത്തില്‍ മുഹമ്മദ് നബിയുടേയും അദ്ദേഹത്തിന്റെ ആദ്യകാല പിന്‍ഗാമികളുടേയും-വിശേഷിച്ച് ആദ്യകാല ഖലീഫമാരുടെ-കാലത്തെ ഭരണം തിയോക്രസി ആയിരുന്നു. മുന്‍കാലത്ത് തിബത്തില്‍ നിലനിന്ന ബുദ്ധമതക്കാരുടെ ഭരണവും തിയോക്രസി ആയിരുന്നു. തിബത്തിലെ ഭരണാധികാരിയായിരുന്ന ദലൈലാമയ്ക്ക് ദൈവത്തിന്റെ പദവി ഉണ്ടെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്. 1959-ല്‍ തിബത്തിനെ കമ്യൂണിസ്റ്റു ചൈന ആക്രമിക്കുന്നതുവരെ ഈ സംവിധാനം തുടര്‍ന്നിരുന്നു. പൌരോഹിത്യ തിയോക്രസിയുമായി ബന്ധപ്പെട്ടുള്ള ഒരു വിശ്വാസം കേരള സൃഷ്ടിയിലും ഉണ്ട്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ കേരളത്തെ സൃഷ്ടിച്ചുവെന്നും കേരളത്തെ ആദ്യം പരശുരാമന്‍തന്നെ ഭരിച്ചുവെന്നും പില്ക്കാലത്ത് തപസ്സിനുപോയ പരശുരാമന്‍ തന്റെ പ്രതിനിധികളായി ഭരിക്കുവാന്‍ പെരുമാക്കന്മാരെ നിയോഗിച്ചുവെന്നും ഉള്ളത് കേരളോത്പത്തിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളാണ്.
രാജകീയ തിയോക്രസി. രാജാക്കന്മാര്‍ ദൈവികത്വം അവകാശപ്പെടുകയോ, തങ്ങള്‍ ദൈവത്താല്‍ നിയുക്തരാണെന്ന് അവകാശപ്പെടുകയോ ചെയ്യുന്ന സംവിധാനമാണ് രാജകീയ തിയോക്രസി. മുന്‍കാലത്ത് ജപ്പാനിലെ ഭരണ സംവിധാനം ഈ തരത്തില്‍പ്പെട്ടതായിരുന്നു. പുരാതന ജപ്പാനിലെ ചക്രവര്‍ത്തിമാര്‍ സൂര്യദേവന്റെ പിന്‍ഗാമികളാണെന്ന് അവകാശപ്പെട്ടിരുന്നു. പുരാതന മെസപ്പൊട്ടേമിയയിലെ രാജാക്കന്മാരും ദൈവാഗമ പരിവേഷമുള്ളവരായിരുന്നു. ഈജിപ്തിലെ ഫറോവമാരും സൂര്യദേവന്റെ പിന്‍ഗാമികളാണെന്ന വിശ്വാസക്കാരായിരുന്നു. ഇവിടങ്ങളിലെല്ലാം ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലുള്ള മധ്യവര്‍ത്തികളെന്ന നിലയിലാണ് രാജാക്കന്മാര്‍ പെരുമാറിയിരുന്നത്. പല പൌരസ്ത്യ ക്രൈസ്തവ രാജ്യങ്ങളിലും രാജകീയ തിയോക്രസി നിലവിലുണ്ടായിരുന്നു. പൌരസ്ത്യ റോമാസാമ്രാജ്യത്തിലും റഷ്യയിലും രാജകീയ തിയോക്രസിയാണ് നിലനിന്നിരുന്നത്. ഇവിടെ രാജാക്കന്മാരെ ദൈവം നേരിട്ടു നിയമിക്കുന്നുവെന്നതായിരുന്നു ഇവിടത്തെ വിശ്വാസം. അതിനാല്‍ ഇവിടങ്ങളില്‍ രാജാക്കന്മാര്‍ ഭൂമിയില്‍ ദൈവഹിതം നിറവേറ്റുന്നവരാണെന്നു വിശ്വസിക്കപ്പെട്ടു. പശ്ചിമ യൂറോപ്പില്‍ ഭരണം നടത്തിവന്ന ഫ്രാങ്കിഷ് ചക്രവര്‍ത്തിയായ ഷാര്‍ലമെന്‍ ഏര്‍പ്പെടുത്തിയ സംവിധാനവും രാജകീയ തിയോക്രസിയാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്.
അനിയന്ത്രിത തിയോക്രസി. ഏതുതരം ഭരണ സമ്പ്രദായമായാലും അവിടത്തെ അടിസ്ഥാന നിയമങ്ങള്‍ ദൈവിക നിയമങ്ങളില്‍ അധിഷ്ഠിതമായിരിക്കുന്ന സംവിധാനമാണ് അനിയന്ത്രിത തിയോക്രസി അഥവാ ജനറല്‍ തിയോക്രസി. പല പൌരോഹിത്യ തിയോക്രസികളും രാജകീയ തിയോക്രസികളും അനിയന്ത്രിത തിയോക്രസി സംവിധാനത്തില്‍ വരുന്നുവെന്നു കരുതുന്നവരുണ്ട്. പുരാതന ഇസ്രയേലിലെ നിയമങ്ങള്‍ രാജാവിന്റെ സ്വാധീനത്തിനുപരി ദൈവിക നിയമങ്ങളിലധിഷ്ഠിതമായിരുന്നു. ക്രൈസ്തവ രാജ്യങ്ങളിലും ഇസ്ളാമിക രാജ്യങ്ങളിലും ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നു. രാഷ്ട്രവും മതവും തമ്മിലുള്ള വേര്‍തിരിവ് ഇന്നത്തെ രീതിയില്‍ ഇല്ലായിരുന്ന കാലത്താണ് അനിയന്ത്രിത തിയോക്രാറ്റിക് സംവിധാനം നിലനിന്നിരുന്നത്. ക്രൈസ്തവ സഭയില്‍ മധ്യകാല റോമിലും 16-ഉം 17-ഉം ശ.-ങ്ങളിലെ കാല്‍വിനിസ്റ്റ് രാഷ്ട്രങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ദൈവികമായ അധികാരം ആധ്യാത്മിക തലത്തിലും ഐഹിക (ലാുീൃേമഹ) തലത്തിലും ലഭിക്കുമെന്ന വിശ്വാസം മധ്യകാല യൂറോപ്യന്‍ സമൂഹത്തിലുണ്ടായിരുന്നു. ആധ്യാത്മികാധികാരം കൈകാര്യം ചെ യ്തിരുന്ന മാര്‍പാപ്പയും ഐഹികാധികാരങ്ങള്‍ കൈകാര്യം ചെയ്തിരുന്ന രാജാവും തമ്മിലുള്ള മത്സരം അക്കാലത്ത് സര്‍വസാധാരണമായിരുന്നു. അധികാരം കയ്യിലുണ്ടായിരുന്ന മാര്‍പാപ്പമാര്‍, രാജാക്കന്മാരെ നീക്കം ചെയ്യുവാനും മടിച്ചിരുന്നില്ല. ചില പ്രൊട്ടസ്റ്റന്റ് രാജ്യങ്ങളിലും അനിയന്ത്രിത തിയോക്രസി ഉണ്ടായിരുന്നു. ജനീവയില്‍ ജോണ്‍ കാല്‍വിനും ഇംഗ്ളണ്ടില്‍ ഒളിവര്‍ ക്രോംവെലും അനിയന്ത്രിത തിയോക്രസി യാണ് പിന്തുടര്‍ന്നത്. ഇവിടെയെല്ലാം പുരോഹിതന്മാര്‍ സാധാരണ പൌരന്മാരായി പെരുമാറിവന്നു. ചില ഇസ്ളാമിക രാഷ്ട്രങ്ങളിലും അനിയന്ത്രിത തിയോക്രസി ഉണ്ടായിരുന്നു.
(പ്രൊഫ. നേശന്‍ റ്റി. മാത്യു)