This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താപനില, ജന്തുക്കളില്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =താപനില, ജന്തുക്കളില്‍= ഠലാുലൃമൌൃല ശി മിശാമഹ ജന്തുക്കളുടെ ശരീരോഷ്മ...)
അടുത്ത വ്യത്യാസം →
08:23, 3 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
താപനില, ജന്തുക്കളില്‍
ഠലാുലൃമൌൃല ശി മിശാമഹ
ജന്തുക്കളുടെ ശരീരോഷ്മാവ് . ഓരോ ജന്തുവിലും പരിസ്ഥിതിക്കനുസരിച്ചുള്ള ശരീരോഷ്മാവിന്റെ വ്യതിയാനം, താപനഷ്ടം സംഭവിക്കുന്ന രീതികള്‍, ശരീരതാപനിലയെ നിലനിര്‍ത്താനാവശ്യമായ താപോത്പാദനം എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ എന്നതാണ് ഇതുകൊണ്ടു വിവക്ഷിക്കുന്നത്. മെര്‍ക്കുറി തെര്‍മോമീറ്റര്‍ ഉപയോഗിച്ച് മനുഷ്യന്റേയും ജന്തുക്കളുടേയും ശരീരതാപനില കൃത്യമായി രേഖപ്പെടുത്താന്‍ കഴിയും. തെര്‍മോമീറ്റര്‍ നാവിനടിയില്‍ വച്ചാണ് മനുഷ്യശരീരതാപനില സാധാരണ രേഖപ്പെടുത്തുന്നത്.
ശരീരതാപനിലയ്ക്കനുസൃതമായി ജന്തുക്കളെ സ്ഥിരതാപനിലയുള്ളവ(വീാലീവേലൃാശര)യെന്നും സ്ഥിരതാപനില ഇല്ലാത്തവ (ുീശസശഹീവേലൃാശര)യെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. പക്ഷികളും സസ്തനികളുമാണ് സ്ഥിരമായ താപനിലയുള്ള ജന്തുക്കള്‍. ഇവ ഉഷ്ണരക്ത ജീവികള്‍ അഥവാ നിയതതാപികളെന്ന് അറിയപ്പെടുന്നു. പരിസരോഷ്മാവിന് ആനുപാതികമായി ശരീരോഷ്മാവില്‍ വ്യതിയാനം സംഭവിക്കുന്ന അകശേരുകികള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍, ഉരഗങ്ങള്‍ എന്നിവ ശീതരക്തജീവികള്‍ അഥവാ അനിയതതാപികള്‍ എന്ന് അറിയപ്പെടുന്നു.
അപൂര്‍വം ചില ജീവികളുടെ ശരീരോഷ്മാവ് വര്‍ഷത്തില്‍ ഒരു ഋതുവില്‍ മാത്രം ഉഷ്ണരക്തമുള്ളവയെപ്പോലെയും മറ്റ് ഋതുക്കളില്‍ ശീതരക്തമുള്ളവയെപ്പോലെയും ആയിരിക്കും. ഉദാ. മാര്‍മോട്ടു പക്ഷികള്‍ (ങമൃാീ ീൃ ണീീറരവൌരസ). ഇവയുടെ ശരീരോഷ്മാവ് ഉഷ്ണകാലത്ത് ഉഷ്ണരക്തമുള്ള ജീവികളുടേതിന് സമാനമാകുന്നു. ഉഷ്ണകാലം കഴിയാറാകുമ്പോഴേക്കും ഒരു തരം ശിശിരനിദ്രയിലേക്ക് (വശയലൃിമശീിേ) പ്രവേശിക്കുന്ന ഇവ ക്രമേണ ശീതരക്ത ജീവികളെപ്പോലെ ആയിത്തീരുന്നു. ശിശിരനിദ്രയുടെ കാലത്ത് ഇവ യാതൊന്നും ഭക്ഷിക്കാറില്ല. ശിശിരനിദ്രയില്‍ ഇവയുടെ ശരീരതാപനില 2.8ബ്ബഇ വരെ കുറയുന്നു.
ശരീരോഷ്മാവ് നിലനിര്‍ത്താനുള്ള ഓരോ ജന്തുവിന്റേയും കഴിവ് പരിണാമഘട്ടങ്ങളിലൂടെ സാവകാശം വികാസം പ്രാപിച്ചതാണ് എന്ന നിഗമനമുണ്ട്. പ്രധാന നാഡീകേന്ദ്രങ്ങളിലെവിടെയെങ്കിലുമുണ്ടാകുന്ന ചെറിയ തടസ്സങ്ങള്‍ പോലും ജന്തുക്കളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാറുണ്ട് എന്നതാണ് ഈ നിഗമനത്തിനാധാരം. മനുഷ്യരിലും മൃഗങ്ങളിലും സൂഷുമ്നാനാഡിക്ക് ഏല്ക്കുന്ന ആഘാതങ്ങള്‍ ചിലപ്പോള്‍ ശരീരോഷ്മാവ് നിയന്ത്രിക്കുന്ന സംവിധാനത്തെ നശിപ്പിക്കുകയും ഇവയെ ശീതരക്തജീവികളുടേതിനോടു സമാനമായ അവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു. ഉഷ്ണരക്തജീവികള്‍ പലപ്പോഴും അനസ്തീഷ്യ നല്കുന്ന അവസ്ഥയില്‍ ശീതരക്തജീവികളെപ്പോലെ പെരുമാറാറുണ്ട്. താപനിയന്ത്രണ സംവിധാനം തകരാറാകുന്നതാണ് ഇതിനുകാരണം. മസ്തിഷ്ക്കത്തിലെ ഹൈപ്പോതലാമസിലാണ് ശരീരത്തിന്റെ താപ നിയന്ത്രണസംവിധാനം സ്ഥിതിചെയ്യുന്നത്.
ജന്തുക്കളിലെ ശരീരോഷ്മാവ് ആനകളില്‍ 36ബ്ബഇ മുതല്‍ ചെറിയ പക്ഷികളില്‍ 43ബ്ബഇ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ശരീരോഷ്മാവിനനുസരിച്ച് ജന്തുക്കളെ വര്‍ഗീകരിച്ചിരിക്കുന്നത് പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു.
ആരോഗ്യവാനായ ഒരു മനുഷ്യന്റെ ശരീരതാപനില ഒരു ദിവസ ത്തില്‍ 36.1ബ്ബഇനും 38ബ്ബഇ മധ്യേ ആയിരിക്കും. ശിശുക്കളുടേയും കുട്ടികളുടേയും ശരീരോഷ്മാവിന്റെ വ്യതിയാനം ഇതില്‍ നിന്നു വ്യത്യസ്തമാണ്. മനുഷ്യരിലും മിക്ക ജന്തുക്കളിലും ശരീരോഷ്മാവിന്റെ പ്രതിദിന വ്യതിയാനം സ്വാഭാവികമാണ്. മനുഷ്യരില്‍ ഏറ്റവും കുറഞ്ഞ താപനില രാവിലെ രണ്ടുമണിക്കും അഞ്ചുമണിക്കും മധ്യേയും ഏറ്റവും കൂടിയത് പകല്‍ രണ്ടുമണിക്കും അഞ്ചുമണിക്കും മധ്യേയുമാണ് രേഖപ്പെടുത്തുന്നത്. ദിവസം മുഴുവന്‍ ശരീരോഷ്മാവിനു വ്യത്യാസമുണ്ടാകുമെങ്കിലും സാധാരണ ശരീരതാപനില 37ബ്ബഇ ആണ് രേഖപ്പെടുത്തുക. മനുഷ്യന്റെ പ്രവൃത്തികള്‍ക്കനുസൃതമായല്ല മറിച്ച് പ്രതിദിന താപനിലയ്ക്കനുസരിച്ചാണ് ശരീരോഷ്മാവില്‍ വ്യതിയാനം സംഭവിക്കുന്നത്. ആര്‍ത്തവവും അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട് സ്ത്രീകളില്‍ മാസംതോറും താപനിലയില്‍ ചാക്രികമായ വ്യതിയാനമുണ്ടാകുന്നു.
മനുഷ്യന്റെ ചര്‍മതാപനില ആന്തരിക ശരീരോഷ്മാവിനേക്കാള്‍ 3.9ബ്ബഇ മുതല്‍ 5ബ്ബഇ വരെ കുറവാണ്. പരിസ്ഥിതിയിലെ താപവ്യതിയാനങ്ങളോട് സ്ത്രീ-പുരുഷന്മാര്‍ പ്രതികരിക്കുന്ന രീതിയില്‍ നേരിയ വ്യത്യാസങ്ങളുണ്ടായിരിക്കും.
ആഹാരത്തിലൂടെ ജന്തുശരീരത്തില്‍ എത്തുന്ന പോഷണങ്ങള്‍ 12 മണിക്കൂര്‍ വരെ താപനിലയില്‍ നേരിയ വര്‍ധന സൃഷ്ടിക്കുന്നു. ആല്‍ക്കഹോള്‍ കഴിക്കുന്നത് ആന്തരിക താപനില കുറച്ച് ചര്‍മതാപനില വര്‍ധിക്കാനിടയാക്കുന്നു. 1942-ല്‍ ജെ.എച്ച്. വെതര്‍ബി (ഖ.ഒ.ണലമവേലൃയ്യ) പുകവലി ചര്‍മതാപനില 2.2ബ്ബഇ മുതല്‍ 7.2ബ്ബഇ വരെ കുറയ്ക്കുമെന്ന് കണ്ടെത്തി.
ജന്തുശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ തണുപ്പ് ഏല്ക്കുമ്പോള്‍ ആ ഭാഗത്തിനു തൊട്ടു താഴെയുള്ള ജീവകലകളിലും തണുപ്പിന്റെ പ്രത്യാഘാതങ്ങളുണ്ടാകാറുണ്ട്. അന്തരീക്ഷ താപനിലയുടെ വ്യതിയാനമനുസരിച്ച് ശരീരോഷ്മാവിലും അല്പം വ്യത്യാസമുണ്ടാകും. ശാരീരികാധ്വാനം ശരീരത്തിന്റെ ചൂട് ഒരു പരിധിവരെ വര്‍ധിക്കാനിടയാക്കുന്നു. ചെയ്യുന്ന പ്രവൃത്തിയുടെ കാഠിന്യവും അന്തരീക്ഷത്തിലെ ഈര്‍പ്പവും അനുസരിച്ച് ഈ വര്‍ധനവും വ്യത്യാസപ്പെട്ടിരിക്കും.
മനുഷ്യരിലേതുപോലെ മറ്റു സസ്തനികളിലും പക്ഷികളിലും ക്രമമായി പ്രതിദിന ശരീരോഷ്മാവില്‍ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. ഇനഭേദമനുസരിച്ച് ഇത്തരം വ്യതിയാനങ്ങളിലും ഏറ്റക്കുറച്ചിലുകളുണ്ടാവുക സ്വാഭാവികമാണ്. പന്നികളില്‍ 1.4ബ്ബഇ, കഴുതകളില്‍ 1.1ബ്ബഇ, നായകളിലും കന്നുകാലികളിലും 1.9ബ്ബഇ, കോഴികളില്‍ 2.8ബ്ബഇ എന്നിവയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ക്രമവ്യതിയാനങ്ങള്‍.
ഉഷ്ണരക്തജീവികള്‍ക്ക് താങ്ങാവുന്ന കൂടിയ ചൂടിനും തണുപ്പിനും പരിധിയുണ്ട്. ഇത് സ്വേദഗ്രന്ഥികളെ ആശ്രയിച്ചിരിക്കുന്നു. 41.7ബ്ബഇ ആണ് മനുഷ്യര്‍ക്ക് താങ്ങാവുന്ന ഏറ്റവും കൂടിയ ശരീര താപനില. എന്നാല്‍ ഇത് 43.3ബ്ബഇ വരെ ഉയര്‍ന്നാല്‍ മരണം സംഭവിക്കും. മനുഷ്യര്‍ക്ക് സഹിക്കാവുന്ന കുറഞ്ഞ താപനിലയും ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കുന്നു. ഡയബറ്റിക് കോമയിലെത്തുന്ന വ്യക്തിയുടെ താപനില 33.3ബ്ബഇ വരെ താഴുമെങ്കിലും ഈ അവസ്ഥയില്‍നിന്ന് മോചിതമാകുമ്പോള്‍ സാധാരണ താപനിലയിലെത്തുന്നു.
ശീതരക്തമുള്ള ജന്തുക്കളധികവും തണുപ്പുള്ള ചുറ്റുപാടുക ളില്‍ അവയുടെ ശരീരോഷ്മാവ് രക്തത്തിന്റെ ഖരാങ്ക (ളൃലല്വശിഴ ുീശി)ത്തിലെത്തുന്നതു വരെയുള്ള താപനിലയില്‍ നിലനിര്‍ ത്തുന്നു. ഇതിനെ അതിജീവിക്കാനായി ചില ചെറിയ ഇനം ശീത രക്തജീവികള്‍ അനുകൂല കാലാവസ്ഥയുള്ള പ്രദേശങ്ങളിലേക്ക് ദേശാടനം ചെയ്യാറുണ്ട്. കഠിനമായ കാലാവസ്ഥയില്‍ നിന്നു രക്ഷപ്പെടാന്‍ ജന്തുക്കള്‍ നടത്തുന്ന യാത്രകള്‍ താപീയ പര്യടനം എന്നറിയപ്പെടുന്നു. മരുഭൂമിയിലും മറ്റുമുള്ള ഉരഗങ്ങളും പാമ്പുകളും കനത്ത ചൂടില്‍ തണല്‍ തേടി പോവുക പതിവാണ്.
മനുഷ്യരും മറ്റു ജന്തുക്കളും ശരീരോഷ്മാവ് നിലനിര്‍ത്തുന്നത് താപോത്പാദനവും താപനഷ്ടവും തുലനം ചെയ്യത്തക്ക രീതിയില്‍ ക്രമീകരിച്ചുകൊണ്ടാണ്. ഉഷ്ണരക്തജീവികളുടെ ശരീരവലുപ്പമനുസരിച്ച് താപോത്പാദനം കൂടുന്നു. ശരീരഭാരം വര്‍ധിക്കുന്തോറും താപോത്പാദനം ക്രമേണ കുറഞ്ഞുവരുകയാണ് ചെയ്യുന്നത്.
ഓരോ ജന്തുവും ശരീരോഷ്മാവ് നിലനിര്‍ത്തുന്നത് ആവശ്യ ത്തില്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെട്ട ചൂട് നഷ്ടപ്പെടുത്തിക്കൊണ്ടാണ്. വികിരണം (ൃമറശമശീിേ), സംവഹനം (ര്ീിലരശീിേ), ജലബാഷ്പീകരണം (്മുീൃശ്വമശീിേ) എന്നീ പ്രക്രിയകള്‍ വഴിയാണ് ശരീരത്തിലെ ചൂട് നഷ്ടപ്പെടുത്തുന്നത്. വികിരണം ചെയ്യുന്നത് യഥാര്‍ഥ താപരശ്മികള്‍ തന്നെയാണ്; സംവഹനമാകട്ടെ വാതകങ്ങളിലൂടെയുള്ള താപപ്രവഹനവും. ചര്‍മത്തില്‍ നിന്നും ശ്വാസകോശങ്ങളില്‍ നിന്നും ജലാംശം ആവിയായിപ്പോകുന്നതിനും ചൂട് ഉപയോഗിക്കപ്പെടുന്നു. വിയര്‍പ്പിലൂടെ ജലനഷ്ടം സംഭവിക്കാത്ത ജന്തുക്കളില്‍ വളരെക്കുറച്ചു ജലം മാത്രമേ ചര്‍മത്തില്‍ നിന്നു നഷ്ടമാകുന്നുള്ളൂ. ഇവ വേനല്‍ക്കാലത്ത് ശരീരോഷ്മാവ് നിലനിര്‍ത്തുന്നത് നായകള്‍ ചെയ്യുന്നതുപോലെ നാവ് പുറത്തേക്കിട്ട് അതിവേഗത്തില്‍ ശ്വാസോച്ഛ്വാസം നടത്തി താപം പുറത്തേക്കുവിട്ടും, തുറസ്സായ സ്ഥലത്തു കിടന്നുമാണ്. അധികം ചൂടുള്ള കാലാവസ്ഥയില്‍ സ്വയം നക്കിത്തോര്‍ത്തിയാണ് പൂച്ചകള്‍ ശരീരതാപനില കുറയ്ക്കുന്നത്.
കന്നുകാലികള്‍ക്ക് ചൂടു കൂടുതലുള്ള അവസ്ഥയെ അതിജീ വിക്കാനുതകുന്ന സ്വേദഗ്രന്ഥികളില്ല. എന്നാല്‍ കൊടുംശൈത്യ ത്തെപ്പോലും അതിജീവിക്കാന്‍ ഇവയ്ക്കു കഴിയുന്നു. ചൂടുകൂടിയ പ്രദേശങ്ങളില്‍ ജീവിക്കുന്ന കന്നുകാലികള്‍ക്ക് മിതോഷ്ണമേഖലയില്‍ വളരുന്നവയേക്കാള്‍ ചൂടു കൂടുതലുള്ള അവസ്ഥയില്‍ ജീവിക്കാനാവും. സ്വേദഗ്രന്ഥികളുള്ളതിനാല്‍ കുതിരയ്ക്കും കഴുതയ്ക്കും കോവര്‍കഴുതയ്ക്കും കൂടിയ താപനിലയെ അതിജീവിക്കാന്‍ കഴിയുന്നു.
കോഴികള്‍ തല വെള്ളത്തില്‍ മുക്കിവച്ച് ശരീരതാ പനില ക്രമീകരിക്കാറുണ്ട്. 26.7ബ്ബഇ-ല്‍ കൂടുതല്‍ താപനില ഇവയ്ക്ക് അസഹനീയമാണ്. ചെമ്മരിയാടുകള്‍ക്കാണ് വളര്‍ത്തു മൃഗങ്ങളില്‍ വച്ച് ഏറ്റവും താപസഹനശേഷിയുള്ളത്.
പരിസ്ഥിതിയിലെ താപവ്യതിയാനത്തിനനുസരിച്ച് പുരുഷന്മാ രിലും സ്ത്രീകളിലും വ്യത്യസ്ത അനുപാതത്തിലാണ് താപക്രമീ കരണ പ്രക്രിയ നടക്കുന്നത്. തണുപ്പു കൂടിയ പ്രദേശങ്ങളില്‍ സ്ത്രീ-പുരുഷന്മാരില്‍ ഒരേപോലെയുള്ള ബാഷ്പനമാണ് പ്രകടമാകുന്നത്. 28.9ബ്ബഇ അന്തരീക്ഷ താപനിലയുള്ള അവസ്ഥയില്‍ പുരുഷന്മാര്‍ വിയര്‍ക്കാന്‍ ആരംഭിക്കുന്നെങ്കിലും സ്ത്രീകള്‍
32.8-33.9ബ്ബഇ താപനില ആകുമ്പോള്‍ മാത്രമേ വിയര്‍ക്കുന്നുള്ളൂ. തണുപ്പുകൂടിയ മേഖലയില്‍ സ്ത്രീകള്‍ക്ക് പുരുഷന്മാരെയപേക്ഷിച്ച് താപനഷ്ടം പത്ത് ശതമാനം കുറവാണെന്നതും ശ്രദ്ധേയമാണ്. ചര്‍മതാപനില പുരുഷന്മാരെയപേക്ഷിച്ച് സ്ത്രീകളില്‍ കുറവാണെന്നതാണ് ഇതിനു കാരണം. ചൂടുകൂടിയ പ്രദേശത്ത് സ്ത്രീകളിലെ താപനഷ്ടം പുരുഷന്മാരെയപേക്ഷിച്ച് 14-20 ശ.മാ. വരെ കുറവാണ്.
പവിഴപ്പുറ്റുകള്‍, സാല്‍പുകള്‍. ചിതലുകള്‍, കരിമീന്‍ തുടങ്ങിയ മത്സ്യങ്ങള്‍, കാര്‍പ്പ്, ഉരഗങ്ങള്‍ മുതലായവയ്ക്ക് വളരെ ചെറിയ തോതിലുള്ള താപനിലാവ്യതിയാനത്തെ മാത്രമേ അതിജീവിക്കാന്‍ കഴിയൂ. ഇവ സ്റ്റെനോതെര്‍മല്‍ എന്നറിയപ്പെടുന്നൂ. ഒച്ചു വര്‍ഗത്തില്‍പ്പെട്ട ലിമ്നേയയുടെ (ഘശാിമലമ) ചില സ്പീഷീസും സ്പേം തിമിംഗലങ്ങളും വന്‍തോതിലുള്ള താപവ്യതിയാനങ്ങളെ അതിജീവിക്കാന്‍ കഴിവുള്ളവയാണ്. ഇവ യൂറിതെര്‍മല്‍ എന്ന പേരില്‍ അറിയപ്പെടുന്നു.