This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =താന= ഠവമില മഹാരാഷ്ട്രയിലെ ഒരു ജില്ലയും ആസ്ഥാന നഗരവും. മുംബൈക്ക് 34 കി....)
അടുത്ത വ്യത്യാസം →

07:25, 3 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താന

ഠവമില

മഹാരാഷ്ട്രയിലെ ഒരു ജില്ലയും ആസ്ഥാന നഗരവും. മുംബൈക്ക് 34 കി.മീ. വ.കി. സംസ്ഥാനത്തിന്റെ വ.പ. ഭാഗത്തായി സ്ഥിതിചെയ്യുന്ന താന ജില്ലയ്ക്ക് 9,558 ച.കി.മീ. വിസ്തൃതിയുണ്ട്. ജനസംഖ്യ: 81,28,833 (2001).

കി.പശ്ചിമഘട്ട നിരകളും പ.അറബിക്കടലും അതിരിടുന്ന താനയുടെ ഭൂരിഭാഗവും സമതല പ്രദേശമാണ്. ഇടവിട്ടിടവിട്ട്് ചെറുകുന്നുകള്‍ കാണാം. സു. 113 കി.മീ. കടലോരമുള്ള ഈ ജില്ലയുടെ 1/3 ഭാഗത്തോളം വനപ്രദേശമാണ്. ഫലഭൂയിഷ്ഠമായ തീരദേശ മേഖലയാണ് ജനസാന്ദ്രതയില്‍ മുന്നില്‍. വൈതരണ, ഉല്ലാസ് എന്നീ നദികള്‍ ജില്ലയിലൂടെ ഒഴുകുന്നു. താനയില്‍ നിര്‍മിച്ചിട്ടുള്ള ഒരു കൃത്രിമ ജലാശയമാണ് മുംബൈ നഗരത്തിനാവശ്യമായ ജലം പ്രദാനം ചെയ്യുന്നത്. നെല്ല്, കൂവരക് എന്നീ മുഖ്യ വിളകള്‍ക്കു പുറമേ മറ്റു ധാന്യങ്ങളും എണ്ണക്കുരുക്കളും ജില്ലയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.

ഉപ്പ്, പരുത്തി, കമ്പിളി-സില്‍ക്ക് വസ്ത്രനിര്‍മാണം, യന്ത്ര സാമഗ്രികളുടെ നിര്‍മാണം എന്നിവയാണ് താന ജില്ലയിലെ മുഖ്യ വ്യവസായങ്ങള്‍. അപ്ളൈഡ് ഇലക്ട്രോണിക്സ്, ഭാരത് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, ബേയര്‍ (ഇന്ത്യാ), കാഡ്ബറീസ് ഇന്ത്യ, ഗുജറാത്ത് മെഷിനറി മാനുഫാക്ച്ചേഴ്സ്, നെരോലാക് പെയിന്റ്, റെയ്മണ്ട് വൂളന്‍ മില്‍സ്, സാന്‍ഡോസ് (ഇന്ത്യ), പ്രീമിയര്‍ ഒട്ടോ മൊബൈല്‍സ്, യുണൈറ്റഡ് കാര്‍ബണ്‍ ഇന്ത്യ, വോള്‍ടാസ് തുടങ്ങിയ ലിമിറ്റഡ് കമ്പനികളുടേയും നാഷണല്‍ റയോണ്‍ കോര്‍പ്പറേഷന്റേയും ആസ്ഥാനം താനയിലാണ്. രാസവസ്തുക്കള്‍, തീപ്പെട്ടി, ഉപ്പ്, തുണിത്തരങ്ങള്‍, ഇലക്ട്രിക്-ഇലക്ട്രോണിക് സാമഗ്രികള്‍, യന്ത്രസാമഗ്രികള്‍, തടി, പച്ചക്കറി തുടങ്ങിയവയാണ് ജില്ലയില്‍ നിന്ന് പ്രധാനമായും കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍.

ഇന്ത്യയിലെ പ്രഥമ പോര്‍ച്ചുഗീസ് അധിവാസ കേന്ദ്രങ്ങളിലൊന്നെന്ന നിലയിലും താന ശ്രദ്ധേയമാണ്. ജില്ലയിലെ പഴയകോട്ട, ജൈനക്ഷേത്രം, പോര്‍ച്ചുഗീസ് കതീഡ്രല്‍ എന്നിവയ്ക്ക് വിനോദസഞ്ചാര പ്രാധാന്യമുണ്ട്. അമ്പര്‍നാഥ്, ഗണേഷ്പുരി, മലന്ദ്ഘട്ട്, ഷഹാദ്, സൊപാര, തിത്ത്വാല വിന്ദ്രേശ്വരി എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും താനയിലാണ്. 1823 ഏ. 16-ന് കമ്മീഷന്‍ ചെയ്ത ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ റെയില്‍പ്പാത ബോംബെ മുതല്‍ താന വരെയായിരുന്നു.

ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കു പുറമേ സിക്ക്, ജൈന, ബുദ്ധമത വിശ്വാസികളും ഇവിടെ നിവസിക്കുന്നുണ്ട്. മറാഠി, ഹിന്ദി, ഗുജറാത്തി, ഉര്‍ദു എന്നിവയാണ് ജില്ലയിലെ വ്യവഹാര ഭാഷകള്‍.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%BE%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍