This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താതാചാര്യ, ഡി.ടി. (1892 - 1973)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =താതാചാര്യ, ഡി.ടി. (1892 - 1973)= സംസ്കൃത സാഹിത്യകാരന്‍. തമിഴ്നാട്ടില്‍ തെക്കന...)
അടുത്ത വ്യത്യാസം →

07:13, 3 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

താതാചാര്യ, ഡി.ടി. (1892 - 1973)

സംസ്കൃത സാഹിത്യകാരന്‍. തമിഴ്നാട്ടില്‍ തെക്കന്‍ ആര്‍ക്കോട്ട് ജില്ലയില്‍ തിരുവരംഗം എന്ന സ്ഥലത്ത് 1892-ല്‍ ജനിച്ചു. തഞ്ചാവൂര്‍ ജില്ലയിലെ തിരുവാഡിയില്‍ സംസ്കൃതകോളജില്‍ മീമാംസാ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പ്രഗല്ഭനായ അധ്യാപകന്‍, സാഹിത്യകാരന്‍, സംസ്കൃതപ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തി നേടി. തിരുവയ്യാറില്‍ നിന്നു പ്രസിദ്ധീകരിച്ച ഉദ്യാനപത്രിക എന്ന സംസ്കൃത മാസികയുടെ എഡിറ്ററായിരുന്നു.

കവിത, കഥ, നാടകം തുടങ്ങിയ വ്യത്യസ്തമേഖലകളിലെ രചനകളിലൂടെ സാഹിത്യലോകത്തു സുപരിചിതനായി. സമൂഹ ത്തിലെ ആചാരവിലോപങ്ങളെ വെളിപ്പെടുത്തുന്ന ആക്ഷേപഹാസ്യ കൃതികളും രചനയില്‍പ്പെടുന്നു. കപീനാംഉപവാസഃ (കുംഭകോണം, 1925) എന്ന കഥയില്‍ മാനസികമായ കുടിലത മാറാനാഗ്രഹിക്കാതെ വ്രതചര്യയില്‍ മുഴുകുന്നവരാണ് ആക്ഷേപത്തിനു ശരവ്യരാകുന്നത്. മുഗ്ദ്ധാഞ്ജലി എന്ന കാവ്യം, വാഡുവൂര്‍ ദുരൈ സ്വാമി അയ്യങ്കാറുടെ മേനക എന്ന നോവലിന്റെ സംസ്കൃത പരിഭാഷ എന്നിവയും പ്രധാന രചനകളാണ്. നാട്യേ ചദക്ഷാ വയം (1967), സോപാനശില, പുനഃസൃഷ്ടി തുടങ്ങിയ നാടകങ്ങളും വധൂവിനിശ്ചയം തുടങ്ങിയ കഥകളും സാമൂഹിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍