This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തളര്‍ച്ച

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തളര്‍ച്ച= എമശേഴൌല ശാരീരികമോ മാനസികമോ ആയ ആയാസത്തിന്റെ ഫലമായി ഉണ്ടാക...)
അടുത്ത വ്യത്യാസം →

06:29, 3 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തളര്‍ച്ച

എമശേഴൌല


ശാരീരികമോ മാനസികമോ ആയ ആയാസത്തിന്റെ ഫലമായി ഉണ്ടാകുന്ന ശക്തിക്ഷയം. തളര്‍ച്ചമൂലം, ഒരു വ്യക്തിക്ക് അയാള്‍ സാധാരണഗതിയില്‍ ചെയ്യുന്ന കായികമായ പ്രവൃത്തികള്‍ അതേ രീതിയില്‍ തുടരുവാന്‍ കഴിയാതെ വരുന്നു. ചിന്താശക്തിക്കും മനോജാഗ്രതയ്ക്കും കുറവു സംഭവിക്കുന്നതായി കാണാം. നിസ്സാര കാര്യങ്ങള്‍ക്കുപോലും മനസ്സു വിഷമിക്കുകയും കോപം വരുകയും ചെയ്യും. യുക്തിസഹമായി ചിന്തിക്കാന്‍ സാധിക്കാതെയും വരുന്നു. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് വിമുഖത പ്രകടമാക്കാറുണ്ട്. പ്രമേഹം, അര്‍ബുദം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് തളര്‍ച്ചയനുഭവപ്പെടാറുണ്ട്. അരക്തതയും കുപോഷണവും ഹൈപോഅഡ്രിനാലിസം, ഹൈപോതൈറോയ്ഡിസം, ഹൈപര്‍തൈറോയ്ഡിസം തുടങ്ങിയ ഉപാപചയ തകരാറുകളും തളര്‍ച്ചയ്ക്ക് ഹേതുവാകാറുണ്ട്. ഉത്കണ്ഠ, വിഷാദം തുടങ്ങിയ മനോരോഗങ്ങളുള്ളവര്‍ക്കും സാധാരണ തളര്‍ച്ച അനുഭവപ്പെടാറുണ്ട്. അസഹനീയമായ ചൂടുമൂലം ശരീരത്തില്‍ നിന്ന് ജലവും ലവണങ്ങളും നഷ്ടമാകുന്ന സാഹചര്യങ്ങളില്‍ കഠിനമായ തളര്‍ച്ചയനുഭവപ്പെടും. വേണ്ടത്ര ഉറക്കവും വിശ്രമവും ലഭിക്കാതെ വരുമ്പോഴും തളര്‍ച്ചഉണ്ടാകാറുണ്ട്.

സാധാരണഗതിയിലുള്ള സങ്കോചനങ്ങള്‍ (ാൌരൌെഹമൃ രീിൃമരശീിേ) സാധ്യമാകാത്ത വിധത്തില്‍ പേശികള്‍ക്ക് ഉണ്ടാകുന്ന വലിവും ക്ഷീണവുമാണ് ശരീരശാസ്ത്രത്തില്‍ തളര്‍ച്ച എന്നതുകൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ദീര്‍ഘസമയം പേശികള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് പേശികള്‍ക്ക് തളര്‍ച്ച (ാൌരൌെഹമൃ ളമശേഴൌല) ബാധിക്കുന്നത്. അമിതാധ്വാനം മൂലം പേശികളില്‍ സംഭരിക്കപ്പെട്ടിട്ടുള്ള ഗ്ളൈക്കോജനില്‍ കുറവു സംഭവിക്കുന്നതാണ് പേശികളുടെ തളര്‍ച്ചയ്ക്ക് കാരണമാകുന്നത്. കൂടാതെ പേശീസങ്കോചം കുറയ്ക്കുന്ന ലാക്റ്റിക് അമ്ളം പോലെയുള്ള പദാര്‍ഥങ്ങള്‍ പേശികളില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഓരോ സങ്കോചനത്തിനുമിടയില്‍ പേശികള്‍ക്ക് വിശ്രമം ആവശ്യമാണ്. തളര്‍ച്ചയുണ്ടാകുമ്പോള്‍ ഓരോ സങ്കോചനത്തിനും ശേഷം പേശികള്‍ പൂര്‍വസ്ഥിതിയിലാകുന്നതിന് കൂടുതല്‍ സമയം വേണ്ടിവരുന്നു. ഇക്കാരണത്താല്‍ പേശികള്‍ക്ക് വിറയലുണ്ടാവുകയും തുടര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ കഴിയാതാവുകയും ചെയ്യുന്നു. പേശികളിലേക്കുള്ള രക്തപ്രവാഹത്തിനു തടസ്സം നേരിടുന്നതുമൂലം പേശികള്‍ക്ക് സങ്കോചിക്കാനുള്ള ശക്തി പെട്ടെന്നു കുറയുന്നതായി കാണാം.

തളര്‍ച്ചയും ധാതുക്ഷയവും തമ്മില്‍ അന്തരമുണ്ട്. പേശികള്‍ക്ക് പുഷ്ടി കുറഞ്ഞ് കൈകാലുകളും മറ്റും ശോഷിക്കുന്ന അവസ്ഥയാണ് ധാതുക്ഷയം. മറ്റു രോഗങ്ങളുടെ അനുബന്ധമായി ഉണ്ടാകുന്ന തളര്‍ച്ച മാറ്റിനിര്‍ത്തിയാല്‍ സാധാരണ തളര്‍ച്ചകളെല്ലാം തന്നെ തികച്ചും താത്കാലികമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍