This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തരമാര്‍ഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.59 (സംവാദം)
(New page: = അന്തരമാര്‍ഗം = രാഗങ്ങളുമായി ബന്ധപ്പെട്ട ത്രയോദശലക്ഷണങ്ങളില്‍ ഒന്ന...)
അടുത്ത വ്യത്യാസം →

09:48, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അന്തരമാര്‍ഗം

രാഗങ്ങളുമായി ബന്ധപ്പെട്ട ത്രയോദശലക്ഷണങ്ങളില്‍ ഒന്ന്. ഗാനാലാപനത്തില്‍ രാഗച്ഛായയ്ക്ക് പൂര്‍ണതവരുത്തുവാന്‍ വേണ്ടി അന്യസ്വരം ചേര്‍ക്കുന്ന രീതി. ഒരു രാഗത്തിന്റെ സ്വരഘടനയില്‍ അതുമായി ബന്ധമില്ലാത്ത മറ്റൊരു സ്വരം ചേര്‍ക്കുകയോ അടിസ്ഥാനമായ രാഗഘടനയില്‍ മറ്റൊരു രാഗച്ഛായതന്നെ കടത്തിവിടുകയോ ചെയ്യുന്നതും ഇക്കൂട്ടത്തില്‍ പെടും. ഇത് അപൂര്‍വം ചില രാഗങ്ങളില്‍ മാത്രമേ സാധ്യമാകൂ. ഈ രീതി ആലാപനസൌകുമാര്യം വര്‍ധിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതുമായിരിക്കണം. മൌലികരാഗത്തിന്റെ അന്തഃസത്തയ്ക്ക് ഊനം സംഭവിക്കുകയുമരുത്.


(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍