This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തവിട്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തവിട് = ധാന്യങ്ങളുടെ, പ്രത്യേകിച്ച് നെല്ലരിയുടെ തവിട്ടുനിറത്തിലുള്...)
അടുത്ത വ്യത്യാസം →
06:16, 3 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
=തവിട് = ധാന്യങ്ങളുടെ, പ്രത്യേകിച്ച് നെല്ലരിയുടെ തവിട്ടുനിറത്തിലുള്ള ആവരണം. നെല്ലു കുത്തി ഉമി നീക്കി അരിയാക്കുമ്പോള്‍ ഒരു ഭാഗം തവിട് നീക്കം ചെയ്യപ്പെടുന്നു. 100 കി.ഗ്രാം നെല്ല് കുത്തുമ്പോള്‍ ശ.ശ. 5 കി.ഗ്രാം വരെ തവിടു ലഭിക്കും. തവിടില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവിനെ ആസ്പദമാക്കി ഇതിനെ പലതായി തരംതിരിച്ചിരിക്കുന്നു. ഓരോ തരം തവിടിലും അടങ്ങിയിരിക്കുന്ന എണ്ണയുടെ അളവിലും ഏറ്റക്കുറച്ചിലുകളുണ്ടാകും. നെല്ലില്‍നിന്നു ലഭിക്കുന്ന തവിടില്‍ 15 മുതല്‍ 20 ശ.മാ. വരെ എണ്ണ അടങ്ങിയിട്ടുണ്ട്.
തവിടില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകങ്ങള്‍ ഗുണനിലവാരമേറിയ മാംസ്യവും ഭക്ഷ്യ എണ്ണയുമാണ്. ഇതിനു പുറമേ നിരവധി ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയിട്ടുണ്ട്. തവിടും തവിടെണ്ണയും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. സമീകൃതാഹാരത്തിന്റെ ഒരു ഭാഗമായും കന്നുകാലിത്തീറ്റയായും വളമായും മറ്റും തവിട് ഉപയോഗിച്ചുവരുന്നു. ബ്രഡ് നിര്‍മാണത്തില്‍ തവിട് ഉപയോഗിക്കുന്നതിനാല്‍ ഗോതമ്പിന്റെ ഉപയോഗം ഇരുപത്തിയഞ്ചു ശ.മാ.വരെ കുറയ്ക്കാനാകും. കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കുന്ന ആഹാര സാധനങ്ങളില്‍ (ബേബി ഫുഡ്) തവിട് ഒരു പ്രധാന ഘടകമാണ്. ബെറിബെറി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സയുടെ ഭാഗമായി തവിട് ഒരു ആഹാര പദാര്‍ഥമായി ശുപാര്‍ശ ചെയ്യപ്പെടുന്നുണ്ട്. വിളകളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ രാസഘടകങ്ങളായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ തവിടില്‍ അടങ്ങിയിരിക്കുന്നു. ആയതിനാല്‍ തവിട് വളമായി ഉപയോഗിക്കുന്ന ഫലവൃക്ഷങ്ങള്‍, സപുഷ്പികള്‍, പുകയില തുടങ്ങിയവയുടെ ഉത്പന്നങ്ങള്‍ക്ക് ഗുണമേന്മയേറുന്നു. ഔഷധങ്ങള്‍, മധുര പലഹാരങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും തവിട് ഉപയോഗിച്ചുവരുന്നു.
പോളിഷ്, പാചക എണ്ണ, വനസ്പതി, മാര്‍ഗരിന്‍, സോപ്പ്, സൌന്ദര്യവര്‍ധകവസ്തുക്കള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിന് തവിടില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന എണ്ണ വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്.
തവിടെണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒറിസനോള്‍ ശരീരത്തിനാ വശ്യമായ നല്ല കൊളസ്ട്രോളിന്റെ അളവു വര്‍ധിപ്പിക്കുകയും ദുഷിച്ച കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. തവിടിലെ ടോക്കോട്രിനോള്‍ഡ്, ബീറ്റാസിറ്റാസ്റ്റിറോള്‍, സ്ക്വാലീന്‍, ടോക്കോഫെറോള്‍ എന്നീ രാസഘടകങ്ങള്‍ കാന്‍സറും ത്വക്രോഗങ്ങളുമുള്‍പ്പെടെയുള്ള പല രോഗങ്ങളേയും പ്രതിരോധിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന തവിടെണ്ണ പ്രധാനമായും സോപ്പു നിര്‍മാണത്തിനാണ് ഉപയോഗിക്കുന്നത്. എണ്ണ വേര്‍തിരിച്ച ശേഷമുള്ള ഉത്പന്നം ഒരു കന്നുകാലിത്തീറ്റയാണ്.
(ഡോ. എ.എസ്. അനില്‍കുമാര്‍)