This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലവേദ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തലവേദ= ഒലമറമരവല തലയ്ക്കുള്ളിലോ നെറ്റിത്തടം മുഴുവനോ അനുഭവപ്പെടുന്ന ...)
അടുത്ത വ്യത്യാസം →

09:58, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തലവേദ

ഒലമറമരവല


തലയ്ക്കുള്ളിലോ നെറ്റിത്തടം മുഴുവനോ അനുഭവപ്പെടുന്ന വേദന. തലവേദന ഒരു രോഗമല്ല, രോഗലക്ഷണമാണ്. പേശികളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദത്താലോ മാനസിക സമ്മര്‍ദത്താലോ തലവേദന അനുഭവപ്പെടാം. തലച്ചോറിലെ ഞരമ്പുകളുടെ തകരാറു കൊണ്ടുണ്ടാകുന്ന നുറാള്‍ജിയ ഉദാഹരണമാണ്. ചെവി, സൈനസ്, വായ്, തലച്ചോറിന്റെ ആവരണം എന്നിവയിലുണ്ടാകുന്ന അണുബാധ, തലയ്ക്ക് ഏല്‍ക്കുന്ന ആഘാതം, കാര്‍ബണ്‍ മോണോക്സൈഡ് പോലെയുള്ള വിഷവാതകങ്ങളുമായുള്ള സമ്പര്‍ക്കം, തലച്ചോറില്‍ ഉണ്ടാകുന്ന സമ്മര്‍ദം തുടങ്ങിയ അനേക കാരണങ്ങളാല്‍ തലവേദന ഉണ്ടാകാം.

ചെന്നിക്കുത്ത് (മൈഗ്രേന്‍) എന്ന പ്രത്യേകതരം തലവേദന തലയുടെ ഒരു ഭാഗത്തു മാത്രമാണ് അനുഭവപ്പെടുന്നത്. ഓക്കാനം, ഛര്‍ദി തുടങ്ങിയവ മൈഗ്രേനോടൊപ്പം ഉണ്ടാകുന്നു. ഇന്‍ഫ്ളുവന്‍സ പോലെയുള്ള അസുഖം ഞരമ്പുകളെ ബാധിക്കുന്നതുമൂലവും തലവേദനയുണ്ടാവാം. മദ്യം സേവിക്കുക, അധികമായി പുകവലിക്കുക, ചില ഔഷധങ്ങളോ രാസപദാര്‍ഥങ്ങളോ സേവിക്കുക, രാസപദാര്‍ഥങ്ങള്‍ ശ്വസിക്കുക എന്നീ കാരണങ്ങളും തലച്ചോറിലെ ഞരമ്പുകളെ ബാധിച്ച് തലവേദനയുണ്ടാക്കാറുണ്ട്. കഫീന്‍ കലര്‍ന്ന പാനീയങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക് അത് ഉപേക്ഷിക്കുമ്പോള്‍ തലവേദന അനുഭവപ്പെടാറുണ്ട്.

മൂക്കടപ്പ് (ഓട്ടൈറ്റിസ്), മാസ്റ്റിയോഡൈറ്റിസ് തുടങ്ങിയ രോഗങ്ങളാല്‍ ചെവിയില്‍ ശോഥമുണ്ടാകുമ്പോള്‍ സാമാന്യം കഠിനമായിത്തന്നെ തലവേദന അനുഭവപ്പെടുന്നു. ഏതു ചെവിക്കാണോ രോഗം ബാധിച്ചിരിക്കുന്നത് ആ ഭാഗത്തായിരിക്കും തലവേദന അനുഭവപ്പെടുന്നത്. ഐറിറ്റിസ് (കൃശശേ), ഗ്ളോക്കോമ, കണ്ണുകഴപ്പ് എന്നീ പ്രയാസങ്ങള്‍ ഉണ്ടാകുമ്പോള്‍ തലയുടെ മുന്‍ഭാഗത്ത് വേദന അനുഭവപ്പെടുന്നു. ശ്വാസകോശത്തിലെ അണുബാധ, ജലദോഷം, ഹേഫീവര്‍ എന്നിവമൂലം സൈനസൈറ്റിസ് ബാധിക്കുമ്പോഴും തലവേദന പ്രത്യക്ഷപ്പെടാറുണ്ട്. പല്ലുവേദനയുണ്ടാകുമ്പോള്‍ പല്ലിനു മാത്രമല്ല തലയ്ക്കും വേദന ഉണ്ടാകുന്നു. ശിരസ്സിന് ആഘാതമേറ്റാല്‍ തലയ്ക്കു മൊത്തത്തില്‍ വേദന ഉണ്ടാകാറുണ്ട്. ക്ഷീണമോ മാനസിക സമ്മര്‍ദമോ ഉണ്ടായാല്‍ തലവേദന അധികരിക്കും. തന്മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനോ ഉറങ്ങാനോ കഴിയുകയില്ല. തലകറക്കവും അനുഭവപ്പെടും. ഇടവിട്ട് അനുഭവപ്പെടുന്ന കഠിനമായ തലവേദനയെ 'ക്ളസ്റ്റര്‍' തലവേദന എന്നു പറയുന്നു. തല വലിഞ്ഞു പൊട്ടുന്നതുപോലെ തോന്നാം. കരോട്ടിഡ് ധമനി വികസിക്കുന്നതുമൂലമാണ് കഴുത്തിന്റെ ഒരു വശത്തു നിന്നും ചെന്നി വരെ ശക്തമായ വേദന ഉണ്ടാകുന്നത്. മൂക്കൊലിപ്പും ഇതിന്റെ ലക്ഷണമാണ്.

സാധാരണ തലവേദനയ്ക്ക് ആസ്പിരിന്‍ ഗുളികയോ സ്റ്റിറോയിഡ് ശ്രേണിയില്‍പെടാത്ത പ്രതിവീക്ക (ആന്റി ഇന്‍ഫ്ളമേറ്ററി) ഔഷധങ്ങളോ അസെറ്റാമിനോഫെന്നോ ആണ് നിര്‍ദേശിക്കാറുള്ളത്. വേദന ഒരു ദിവസത്തിലധികം നീണ്ടുനില്‍ക്കുകയും കഠിനമാകുകയും ചെയ്താല്‍ ഈ ഔഷധങ്ങള്‍ പോരാതെ വരാം. സ്ഥാനീയമായി അനുഭവപ്പെടുന്ന തളര്‍ച്ച, മരവിപ്പ്, കാഴ്ച മങ്ങല്‍ എന്നിവ കൂടി ഉണ്ടായാല്‍ വിദഗ്ധപരിചരണം തേടേണ്ടതാണ്. ആസ്പിരിന്‍, അസെറ്റാമിനോഫെന്‍ തുടങ്ങിയ ഔഷധങ്ങള്‍ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുവന്നവര്‍ക്ക് ഔഷധത്തിന്റെ ശക്തി കുറയുമ്പോള്‍ തലവേദന വീണ്ടും അനുഭവപ്പെടുന്നു.

മാനസിക സമ്മര്‍ദം, ഞരമ്പുവലി തുടങ്ങിയവ മൂലമുണ്ടാകുന്ന തലവേദന (്മരൌെഹമൃ വലമറമരവല) ബയോ ഫീഡ്ബാക്ക് ഉപയോഗപ്പെടുത്തി ഭേദമാക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം തുടങ്ങിയ അനൈച്ഛിക ശാരീരിക ധര്‍മങ്ങള്‍ നിരീക്ഷിക്കുന്ന ഉപകരണങ്ങളുടെ സഹായത്താല്‍ രോഗിക്ക് സ്വന്തം ശാരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ലഭ്യമാക്കുന്ന അറിവ്, രോഗി ബോധപൂര്‍വം രോഗനിയന്ത്രണത്തിനായി ഉപയോഗപ്പെടുന്നതാണ് ബയോ ഫീഡ്ബാക്ക് ചികിത്സ. നോ: ചെന്നിക്കുത്ത്

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%B2%E0%B4%B5%E0%B5%87%E0%B4%A6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍