This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തലവകാരാരണ്യകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തലവകാരാരണ്യകം= അഞ്ച് പ്രധാന ആരണ്യകങ്ങളിലൊന്ന്. ഐതരേയാരണ്യകം, കൌഷീതക...)
അടുത്ത വ്യത്യാസം →
09:54, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തലവകാരാരണ്യകം
അഞ്ച് പ്രധാന ആരണ്യകങ്ങളിലൊന്ന്. ഐതരേയാരണ്യകം, കൌഷീതകി (ശാംഖായനി) ആരണ്യകം, തൈത്തരീയാരണ്യകം, ബൃഹദാരണ്യകം ഇവയാണ് മറ്റു നാല് പ്രധാന ആരണ്യകങ്ങള്‍. സാമവേദത്തിന്റെ ആരണ്യകമായ ഇത് ജൈമിനീയ ഉപനിഷദ് ബ്രാഹ്മണം എന്ന നിലയിലും പ്രസിദ്ധമാണ്. ജൈമിനീയ ശാഖയ്ക്ക് തലവകാരശാഖ എന്നും പേരുണ്ട്. തലവം എന്ന വാക്കിന് സുഷിരവാദ്യം എന്നര്‍ഥമുള്ളതിനാല്‍ തലവകാരന് എന്ന പദത്തിന് ഈ വാദ്യം വായിക്കുന്നയാള് എന്ന് അര്‍ഥം ലഭിക്കുന്നു. ഗാനപ്രധാനമായ സാമവേദത്തിന്റെ ഒരു ശാഖയാണ് തലവകാരശാഖ.
വേദത്തിന്റെ കര്‍മകാണ്ഡ വിവരണമായ ബ്രാഹ്മണങ്ങള്‍ ഗൃഹസ്ഥാശ്രമികള്‍ക്കും കര്മയോഗത്തിന്റേയും അതിനു സമാന്തരമായി ജ്ഞാനമാര്‍ഗത്തിന്റെയും പൊരുള്‍ വിശദീകരിക്കുന്ന ആരണ്യകങ്ങള്‍ വാനപ്രസ്ഥം സ്വീകരിക്കുന്നവര്‍ക്കും ജ്ഞാനമാര്‍ഗവും ഇതിനെ ലക്ഷ്യമാക്കി സ്വീകരിക്കേണ്ട കര്‍മമാര്‍ഗവും വിശദീകരിക്കുന്ന ഉപനിഷത്തുകള്‍ സന്ന്യാസാശ്രമക്കാര്ക്കുമാണ് കൂടുതല്‍ ഉപയുക്തമാകുന്നത്. ബ്രാഹ്മണങ്ങളില്നിന്ന് ഉപനിഷത്തിലേക്കുള്ള പരിണാമദശയെന്നു വിശേഷിപ്പിക്കാവുന്ന ആരണ്യകങ്ങളില്‍ ആധ്യാത്മിക തത്ത്വവിശദീകരണത്തിനാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.
സാമവേദത്തിന്റെ ഭാഗമായി തലവകാരബ്രാഹ്മണം ഉണ്ടായിരുന്നു എന്നുസൂചിപ്പിക്കുന്ന പരാമര്‍ശമുണ്ടെങ്കിലും അത് ലഭ്യമായിട്ടില്ല. സാമവേദവുമായി ബന്ധപ്പെട്ട പ്രധാന ഉപനിഷത്തായ കേനോപനിഷത്തിന് തലവകാരോപനിഷത്ത് എന്നും പേരുണ്ട്. താണ്ഡ്യമഹാബ്രാഹ്മണത്തിന്റെ ഭാഗമായ ഛാന്ദോഗ്യോപനിഷത്തിലെ ചില ഭാഗങ്ങള്‍ പ്രമേയത്തിലും അവതരണത്തിലും ആരണ്യകത്തിന്റെ ശൈലിയിലാണ്. ഈ ഭാഗവും തലവകാരാരണ്യകം എന്ന് അറിയപ്പെടുന്നുണ്ട്. നോ: ആരണ്യകം