This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തലപ്പിള്ളി രാജ്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തലപ്പിള്ളി രാജ്യം = രണ്ടാം ചേരസാമ്രാജ്യത്തിന്റെ തകര്ച്ചയ്ക്കുശേഷ...)
അടുത്ത വ്യത്യാസം →
09:41, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
തലപ്പിള്ളി രാജ്യം
രണ്ടാം ചേരസാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം കേരളത്തില്‍ നിലവില്‍വന്ന ഒരു ചെറു നാട്ടുരാജ്യം. ചാവക്കാട്, ഗുരുവായൂര്‍, കുന്നംകുളം, വടക്കാഞ്ചേരി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട ഈ രാജ്യത്തിന്റെ സ്ഥാപകന്‍ കക്കാട് ഭട്ടതിരിയായിരുന്നു. അയിനിക്കൂര്‍, പുന്നത്തൂര്‍, മണക്കുളം, കക്കാട് എന്നിങ്ങനെ നാല് തായ്വഴികള്‍ ഉള്‍പ്പെട്ടതായിരുന്നു തലപ്പിള്ളി രാജവംശം. നാല് തായ്വഴികളില് ഏറ്റവും മുതിര്‍ന്ന പുരുഷനാണ് തലപ്പിള്ളി രാജാ എന്നറിയപ്പെട്ടത്. 18-ാം ശ.-ത്തില്‍ കക്കാട് ശാഖ അന്യംനിന്നതിനെ തുടര്‍ന്ന് ആ ശാഖയുടെ സ്വത്ത് പങ്കുവയ്ക്കുന്നതിനെ ചൊല്ലി ഇതര ശാഖകള്‍ തമ്മില്‍ തര്‍ക്കമുണ്ടായപ്പോള്‍ പുന്നത്തൂര്‍ ശാഖ കോഴിക്കോട് സാമൂതിരിയുടെ സഹായമഭ്യര്‍ത്ഥിക്കുകയും, തുടര്‍ന്ന് സാമൂതിരിയുടെ മധ്യസ്ഥതയില്‍ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. ബ്രിട്ടീഷുകാര്‍ മലബാറിലെ അധീശശക്തിയായി മാറിയ കാലത്ത് പുന്നത്തൂര്‍ നമ്പിടി സ്വതന്ത്രപദവിക്കുവേണ്ടി ബ്രിട്ടീഷുകാരോട് വാദിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ആവശ്യം തിരസ്ക്കരിക്കപ്പെടുകയാണുണ്ടായത്. പില്ക്കാലത്ത് ഈ തായ്വഴികളെല്ലാം കൊച്ചിരാജ്യത്തിന്റേയും ബ്രിട്ടിഷ് മലബാറിന്റേയും ഭാഗമായിത്തീര്‍ന്നു.