This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തയ് വാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തയ് വാന്‍= ഠമശംമി പശ്ചിമ പസിഫിക് സമുദ്രത്തിലെ ഒരു ദ്വീപ്. 1945 ഒ. 25 മുതല്‍...)
അടുത്ത വ്യത്യാസം →

08:24, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തയ് വാന്‍

ഠമശംമി

പശ്ചിമ പസിഫിക് സമുദ്രത്തിലെ ഒരു ദ്വീപ്. 1945 ഒ. 25 മുതല്‍ ചൈനയുടെ നിയന്ത്രണത്തിലാണ് തയ്വാന്‍. സു.145 കി.മീ. വീതിയുള്ള തയ്വാന്‍ കടലിടുക്ക് ദ്വീപിനെ വന്‍കരയില്‍ നിന്ന് വേര്‍തിരിക്കുന്നു. ചൈനയിലെ ഫൂജിയാനില്‍ നിന്ന് സു.160 കി.മീ. അകലെ സ്ഥിതിചെയ്യുന്ന തയ്വാന്‍ മുമ്പ് ഫോര്‍മോസ (മനോഹര ദ്വീപ്) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1590-ല്‍ ദ്വീപിന് സമീപത്തുകൂടി കടന്നുപോയ പോര്‍ച്ചുഗീസ് നാവികരാണ് ഇതിന് തയ്വാന്‍ എന്ന പേരു നല്‍കിയത്. 'തട്ടുതട്ടായ ഉള്‍ക്കടല്‍' എന്നാണ് ചൈനീസ് ഭാഷയില്‍ തയ്വാനര്‍ഥം. പ്രധാന ദ്വീപായ തയ്വാനു പുറമേ പങ്ഹൂ, ക്യുമോയ്, മാഡ്സു തുടങ്ങിയ ദ്വീപുകളും ഉള്‍പ്പെട്ടതാണ് തയ്വാന്‍. അതിര്‍ത്തികള്‍: വ.കി. ചൈനാക്കടല്‍; കി.പസിഫിക് സമുദ്രം; പ.തയ്വാന്‍ കടലിടുക്ക്; തെ.തെക്കന്‍ ചൈനാക്കടല്‍. വിസ്തീര്‍ണം: 36,188 ച.കി.മീ. (തയ്വാന്‍ ദ്വീപ്, പങ്ഹു ദ്വീപസമൂഹം, കിന്‍മെന്‍ പ്രദേശം എന്നിവയുള്‍പ്പെടെ); പരമാവധി നീളം: തെ.വ. 394 കി.മീ., കി.പ.144 കി.മീ.; ജനസംഖ്യ: 2,24,05,568(2001); തലസ്ഥാനം: തയ്പെയ്.

ലേഖന സംവിധാനം

ക. ഭൂപ്രകൃതി

കക. കാലാവസ്ഥ

കകക. ജലസമ്പത്ത്

കഢ. സസ്യ-ജന്തുജാലം

ഢ. ജനങ്ങളും ജീവിതരീതിയും

ഢക. സമ്പദ്ഘടന

ഢകക. ഗതാഗതവും വാര്‍ത്താവിനിമയവും

ഢകകക. ഭരണകൂടം

കത. ചരിത്രം


ക. ഭൂപ്രകൃതി. മലനിരകള്‍ നിറഞ്ഞ തയ്വാന്‍ ദ്വീപ് പ്രകൃതിരമണീയമാണ്. മലനിരകളും മലയടിവാരങ്ങളും പീഠഭൂമികളും സമതല പ്രദേശങ്ങളും തയ്വാന്‍ ഭൂപ്രകൃതിയുടെ സവിശേഷതയാണ്. 1220 മീ. ആണ് മലനിരകളുടെ ശ.ശ. ഉയരം. മിക്ക മലനിരകളിലും നിബിഡവനങ്ങള്‍ കാണാം. ദ്വീപിന്റെ കിഴക്കന്‍ തീരത്ത് കടലിലേക്കുന്തി നില്‍ക്കുന്ന ചെങ്കുത്തായ നിരവധി പാറക്കെട്ടുകളുണ്ട്.


തെ.വ. ദിശയില്‍ സ്ഥിതി ചെയ്യുന്ന മധ്യ-ഉന്നത തടങ്ങള്‍ (ചുങ്യാങ് ഷാന്‍മൊ) ആണ് ഭൂപ്രകൃതിയുടെ മറ്റൊരു സവിശേഷത. നിബിഡവനങ്ങളാല്‍ സമൃദ്ധമായ ഈ പ്രദേശത്തിന്റെ കിഴക്കന്‍ ചരിവുകള്‍ പൊതുവേ ചെങ്കുത്തായി കാണപ്പെടുമ്പോള്‍ പടിഞ്ഞാറന്‍ സമതലങ്ങള്‍ അധികവും എക്കല്‍ സമതലങ്ങളിലേക്ക് ചരിഞ്ഞിറങ്ങുന്നു. ഡിന്‍കാവോ ഷാന്‍ (3997 മീ.) ആണ് തയ്വാനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. മധ്യപര്‍വത നിരകളുടെ കിഴക്കനരികിലെ വടക്കേപ്പകുതിയില്‍ പസിഫിക് സമുദ്രത്തിലേക്ക് കുത്തനെ ചരിഞ്ഞിറങ്ങി രൂപപ്പെട്ടിരിക്കുന്ന കടലോരങ്ങള്‍ ഭൂമുഖത്തെ തന്നെ ഏറ്റവും ഉയരംകൂടിയ കടലോരങ്ങളാണ്. ഇതിനു തെക്കുള്ള ഇടുങ്ങിയ താഴ്വരപ്രദേശമാണ് തായ്തുങ് ഷാന്‍മൊ. ദ്വീപിന്റെ വടക്കേയറ്റത്ത് അഗ്നിപര്‍വതജന്യമായ താത്തുന്‍ഷാന്‍ പര്‍വതനിര സ്ഥിതിചെയ്യുന്നു. ഉഷ്ണനീരുറവകളാല്‍ സമൃദ്ധമാണിവിടം. തയ്വാനിലെ ഏറ്റവും ഫലഭൂയിഷ്ഠമായ പടിഞ്ഞാറന്‍ തീരസമതലം കാര്‍ഷികോത്പാദനത്തിലും ജനസാന്ദ്രതയിലും മുന്നില്‍ നില്‍ക്കുന്നു. സു.43 കി.മീ. വീതി ഈ പ്രദേശത്തിനുണ്ട്. ഈ ഭാഗത്തെ വേലാതടങ്ങള്‍ (ഠശറമഹ ളഹമ) നികത്തിയാണ് കൃഷി ചെയ്യുന്നത്.


കക. കാലാവസ്ഥ. ഉത്തരായന രേഖയിലെ തയ്വാന്റെ സ്ഥാനം ദ്വീപിന്റെ ഉത്തര ഭാഗങ്ങളില്‍ ഉപോഷ്ണ കാലാവസ്ഥയും ദക്ഷിണ മേഖലകളില്‍ ഉഷ്ണമേഖലാ കാലാവസ്ഥയും പ്രദാനം ചെയ്യുന്നു. 250 സെ.മീ.-ലധികം ശ.ശ. വാര്‍ഷിക വര്‍ഷപാതം ലഭിക്കുന്ന ഇവിടെ വേനല്‍ക്കാലത്ത് സു. 27ബ്ബഇ-ഉം മഞ്ഞുകാലത്ത് സു. 18ബ്ബഇ-ഉം താപനിലയനുഭവപ്പെടാറുണ്ട്. മേയ് മുതല്‍ സെപ്. വരെയാണ് വേനല്‍ക്കാലം; മഞ്ഞുകാലം ഡി. മുതല്‍ ഫെ. വരെയും. വേനല്‍ക്കാലത്ത് മണ്‍സൂണ്‍ വാതങ്ങള്‍ ഇവിടെ ശക്തമായ കാറ്റിനും മഴയ്ക്കും കാരണമാകാറുണ്ട്. ജൂല. മുതല്‍ സെപ്. വരെയുള്ള കാലയളവില്‍ ഇവിടെ വീശുന്ന ടൈഫൂണ്‍ എന്നയിനം ചുഴലിക്കൊടുങ്കാറ്റുകള്‍ മിക്കപ്പോഴും പേമാരിക്കും കടലേറ്റത്തിനും അതിയായ നാശനഷ്ടങ്ങള്‍ക്കും കാരണമാകാറുണ്ട്.


കകക. ജലസമ്പത്ത്. തയ്വാനിലെ എല്ലാ നദികളുടേയും ഉദ്ഭവസ്ഥാനം മലനിരകളാണ്. ഇവയിലധികവും ദ്രുതഗതികങ്ങളായ ചെറുനദികളാണ്. സിയാതന്‍ ഷൂയി (ഒശെമമിേ ടവൌശ), തന്‍ ഷൂയി (ഠമി ടവൌശ), ചോ ഷൂയി (ഇവീ ടവൌശ), സങ്വന്‍ (ഠമിെഴംലി) തുടങ്ങിയവയാണ് പ്രധാന നദികള്‍. 170 കി.മീറ്ററാണ് തയ്വാനിലെ നദിയുടെ പരമാവധി നീളം. മലനിരകളില്‍ ചെങ്കുത്തായ കൊല്ലികള്‍ സൃഷ്ടിച്ചൊഴുകുന്ന ഇവയില്‍ ഭൂരിഭാഗവും ഗതാഗതയോഗ്യമല്ല. തന്‍ ഷൂയി നദി മാത്രമാണ് ഗതാഗതത്തിനനുയോജ്യം. എന്നാല്‍ ഊര്‍ജോത്പാദനത്തിനും ജലസേചനത്തിനും തയ്വാനിലെ നദികള്‍ പ്രയോജനപ്രദങ്ങളാണ്.


കഢ. സസ്യ-ജന്തുജാലം. ഉഷ്ണമേഖലാസസ്യജാലം മുതല്‍ ആല്‍പൈന്‍ ഇനങ്ങള്‍ വരെ ഉള്‍പ്പെടുന്നതാണ് തയ്വാന്റെ സസ്യപ്രകൃതി. സവിശേഷമായ ഭൂപ്രകൃതിയാണ് സസ്യപ്രകൃതിയുടെ ഈ വൈവിധ്യത്തിന് നിദാനം. ഏകദേശം 3,800 സസ്യജാതികള്‍ ഇവിടെ കാണപ്പെടുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 1980 മീ.വരെ ഉയരത്തില്‍ ഉഷ്ണ-ഉപോഷ്ണ മേഖലാ വൃക്ഷങ്ങളും 1800 മീ. മുതല്‍ 3,050 മീ. വരെ ഉയരത്തില്‍ പത്രപാതി വനങ്ങളും സ്തൂപികാഗ്രിത വൃക്ഷങ്ങളും കാണപ്പെടുന്നു. 3050 മീ.-ലധികം ഉയരമുള്ള പ്രദേശങ്ങളില്‍ സ്തൂപികാഗ്രിത വൃക്ഷങ്ങള്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. വാണിജ്യപ്രാധാന്യമുള്ള ഇരുന്നൂറോളമിനം വൃക്ഷങ്ങള്‍ തയ്വാന്‍ കാടുകളില്‍ സമൃദ്ധമാണ്. അക്കേഷ്യയും മുള തുടങ്ങിയ പുല്ലിനങ്ങളും ധാരാളമുണ്ട്. ദ്വീപിലെ വനങ്ങളില്‍ നിന്നു ലഭിക്കുന്ന ഔഷധഗുണമുള്ള കുമിളുകള്‍ പ്രാദേശിക കമ്പോളങ്ങളിലും ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലും വിപണനം ചെയ്യപ്പെടുന്നു. ഉയരം കുറഞ്ഞ പ്രദേശങ്ങളില്‍ മിതോഷ്ണ-ഉപോഷ്ണ വിഭാഗത്തിലെ കാഠിന്യം കൂടിയ വൃക്ഷങ്ങളും ഉയരംകൂടിയ പ്രദേശങ്ങളിലെ സ്തൂപികാഗ്രിത വനങ്ങളില്‍ ഓക്, സിഡാര്‍, ഹെംലോക് തുടങ്ങിയ വൃക്ഷങ്ങളും സമൃദ്ധമായി വളരുന്നു.


സസ്യപ്രകൃതിയുടെ വിതരണത്തിലെന്നപോലെ ജന്തുക്കളുടെ വിന്യാസത്തിലും തയ്വാനില്‍ ഉയരത്തിനനുസൃതമായ വ്യതിയാനം ദര്‍ശിക്കാം. പര്‍വതസാനുക്കളില്‍ പ്രധാനമായും മാന്‍, ആട്, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങളേയും ദക്ഷിണഭാഗത്തെ ഈര്‍പ്പരഹിത വനപ്രദേശങ്ങളില്‍ നരികളേയും കാണാം. വിവിധയിനം അണ്ണാന്‍, കരടി തുടങ്ങിയ അറുപതോളം സസ്തനികളോടൊപ്പം ഇഴജന്തുക്കള്‍, പക്ഷികള്‍, ഉഭയജീവികള്‍, ഷഡ്പദങ്ങള്‍ തുടങ്ങിയവയെയും തയ്വാനില്‍ കണ്ടെത്തിയിട്ടുണ്ട്. ദ്വീപിന്റെ പ.ഭാഗത്തുള്ള ‘ചിത്രശലഭ താഴ്വര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. മത്സ്യസമ്പത്തിനാല്‍ അനുഗൃഹീതമാണ് തയ്വാന്‍; തീരക്കടലില്‍ നിന്നു ലഭിക്കുന്ന മത്സ്യങ്ങളില്‍ ചൂരയും അയലയുമാണ് ഏറ്റവും പ്രധാനം. ഉള്‍നാടന്‍ മത്സ്യബന്ധനവും തയ്വാനില്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.


ഢ. ജനങ്ങളും ജീവിതരീതിയും. 1996-ലെ കണക്കനുസരിച്ച് തയ്വാനിലെ ജനസംഖ്യ 2,14,86,295 ആയിരുന്നു. 1999-ല്‍ ജനസംഖ്യ 2,20,92,387 ആയി വര്‍ധിച്ചു. 2001-ലെ സെന്‍സസ് പ്രകാരം 2,24,05,568 ആയിരുന്നു തയ്വാനിലെ ജനസംഖ്യ. ജനങ്ങളില്‍ 84 ശ.മാ.വും തയ്വാനികളാണ്. ശേഷിക്കുന്നവരില്‍ 14 ശ.മാ. ചൈനക്കാരും 2 ശ.മാ. മലായ്-പോളിനേഷ്യന്‍ വംശജരുമാകുന്നു. തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ തയ്പെയിലെ ജനസംഖ്യ 2.69 ദശലക്ഷം(2001) ആണ്. തുറമുഖ നഗരമായ കാവോസിയുങ്ങാണ് വിസ്തൃതിയില്‍ രണ്ടാം സ്ഥാനത്ത് 1.48 ദശലക്ഷം(2001). തായ്ചുങ് ആണ് മറ്റൊരു പ്രധാന നഗരം.


തയ്വാന്റെ പടിഞ്ഞാറന്‍ തീരസമതലങ്ങളാണ് ജനസാന്ദ്രതയില്‍ മുന്നില്‍. ജനസംഖ്യയുടെ 70 ശ.മാ.-ത്തോളം നഗരങ്ങളില്‍ വസിക്കുന്നു. ജനസംഖ്യയില്‍ ഏകദേശം 3.85 ദശലക്ഷം പേര്‍ താവോയിസ്റ്റുകളും 4.86 ദശലക്ഷം പേര്‍ ബുദ്ധമത വിശ്വാസികളുമാണ്. ബുദ്ധ-താവോ-കണ്‍ഫ്യൂഷ്യന്‍ മതവിഭാഗങ്ങളുടെ സംയോജിത രീതികള്‍ പിന്തുടരുന്നവരും തയ്വാനിലുണ്ട്. ക്രൈസ്തവരാണ് പ്രധാന ന്യൂനപക്ഷം. പുരാതന ചൈനീസ് ജീവിതരീതിയും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന ചെറിയൊരു വിഭാഗം ഇവിടെയുണ്ട്. പുരാതനമായ പല ആഘോഷങ്ങളും ഇപ്പോഴും ഇവിടെ നിലനില്‍ക്കുന്നു. ഡ്രാഗണ്‍-ബോട്ട് ആഘോഷം, മധ്യശരത്കാലോത്സവം, ഫീസ്റ്റ് ഒഫ് ലാന്റേണ്‍സ് എന്നീ ആഘോഷങ്ങള്‍ സുപ്രസിദ്ധമാണ്.


ഏഷ്യയിലെ ഉയര്‍ന്ന ജീവിതനിലവാരത്തിലുള്ള ജനവിഭാഗങ്ങളിലൊന്നാണ് തയ്വാനിലേത്. വിദ്യാഭ്യാസം ഉള്‍പ്പെടെ സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ അസാധാരണമായ പുരോഗതി നേടാന്‍ തയ്വാന്‍ ജനതയ്ക്കു കഴിഞ്ഞിട്ടുണ്ട്. ജനങ്ങളില്‍ 90 ശ.മാ.വും സാക്ഷരരാണ്. വിദ്യാഭ്യാസത്തെ സാര്‍വത്രികമാക്കുക എന്ന ലക്ഷ്യത്തോടെ 1968-ല്‍ 6-നും 15-നും മധ്യേ പ്രായമുള്ള കുട്ടികളുടെ നിര്‍ബന്ധിത സൌജന്യ വിദ്യാഭ്യാസ പദ്ധതിക്ക് ഇവിടെ തുടക്കം കുറിച്ചു. സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന 15-നും 18-നും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്-ടൈം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുന്ന പദ്ധതികളും നിലവിലുണ്ട്. ഇരുപതോളം സര്‍വകലാശാലകള്‍ തയ്വാന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നു. തയ്പെയിലുള്ള നാഷണല്‍ ചെങ്ചി യൂണിവേഴ്സിറ്റി (1927), നാഷണല്‍ തയ്വാന്‍ യൂണിവേഴ്സിറ്റി (1928), ഷൂചൌ യൂണിവേഴ്സിറ്റി (1900), തയ്നാനിലെ നാഷണല്‍ ചെങ്കുങ് യൂണിവേഴ്സിറ്റി (1931), തായ്ചുങിലെ നാഷണല്‍ ചുങ്സിങ് യൂണിവേഴ്സിറ്റി (1961), ചുങ്ചിയിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി (1968) എന്നിവയാണ് പ്രധാനപ്പെട്ട സര്‍വകലാശാലകള്‍.


ലൈബ്രറികളും മ്യൂസിയങ്ങളുമാണ് സാംസ്കാരിക മേഖലയിലെ മറ്റൊരു പ്രത്യേകത. തയ്പെയിലെ നാഷണല്‍ സെന്‍ട്രല്‍ ലൈബ്രറി, തയ്വാന്‍ ബ്രാഞ്ച് ലൈബ്രറി എന്നിവ വളരെ പ്രസിദ്ധമാണ്. പ്രധാന മ്യൂസിയങ്ങള്‍ എല്ലാം തയ്പെയ് നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. പരമ്പരാഗത - ആധുനിക ചൈനീസ് കലാമാതൃകകള്‍ സംഗമിക്കുന്ന ഹ്വാകാങ് മ്യൂസിയം (ഒംമസമിഴ ങൌലൌാെ), പുരാതന കാലം മുതല്‍ ആധുനിക കാലം വരെയുള്ള ചൈനീസ് കലാരൂപങ്ങളും പുരാവസ്തുക്കളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന നാഷണല്‍ പാലസ് മ്യൂസിയം, തയ്വാന്റെ ഫോക്ലോര്‍ സംസ്കൃതിയിലേക്ക് വെളിച്ചം വീശുന്ന തയ്വാന്‍ പ്രൊവിന്‍ഷ്യല്‍ മ്യൂസിയം, ദ് നാഷണല്‍ മ്യൂസിയം ഒഫ് ഹിസ്റ്ററി എന്നിവ ശ്രദ്ധേയങ്ങളാണ്.


ഢക. സമ്പദ്ഘടന. ഏഷ്യയിലെ ഏറ്റവും ശക്തവും ദ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്നതുമായ സമ്പദ്വ്യവസ്ഥയാണ് തയ്വാന്റേത്. മുമ്പ് കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്‍കിയിരുന്ന സമ്പദ്ഘടന 1950-ഓടെ ബഹുമുഖസ്വഭാവം കൈവരിച്ചു. ഇപ്പോള്‍ ഉത്പാദനമേഖലയ്ക്കാണ് സമ്പദ്ഘടനയില്‍ പ്രാമുഖ്യം. വളരെ പരിമിതമാണ് തയ്വാന്റെ പ്രകൃതിവിഭവങ്ങള്‍. പര്‍വത പ്രദേശങ്ങളിലെ നിബിഡവനങ്ങളൊഴികെ കാര്യമായ മറ്റു പ്രകൃതിവിഭവങ്ങളൊന്നും തയ്വാനിലില്ല. ഹെംലോക്, ദേവദാരു, ഓക് തുടങ്ങിയ വൃക്ഷങ്ങളുടെ തടിയും കര്‍പ്പൂരം, കടലാസ്, പ്ളൈവുഡ് എന്നിവയുടെ നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുമാണ് പ്രധാന വിഭവങ്ങള്‍. മൊത്തം ഭൂവിസ്തൃതിയുടെ മ്പ ഭാഗം മാത്രമേ കൃഷിക്ക് ഉപയുക്തമായിട്ടുള്ളൂ. കൃഷിയിടങ്ങള്‍ പൊതുവേ ഫലഭൂയിഷ്ഠമാണെങ്കിലും വിസ്തൃതി നന്നേ കുറവാണ്. പടിഞ്ഞാറന്‍ സമതല പ്രദേശമാണ് കാര്‍ഷികോത്പാദനത്തില്‍ മുന്നില്‍. ഇവിടെ ശതാവരി, നേന്ത്രപ്പഴം, നാരകഫലങ്ങള്‍, ചോളം, കൂണ്‍, കപ്പലണ്ടി, കൈതച്ചക്ക, നെല്ല്, കരിമ്പ്, മധുരക്കിഴങ്ങ്, തേയില, പച്ചക്കറികള്‍ എന്നിവ കൃഷി ചെയ്യുന്നു. 1960- ഓടെ കാര്‍ഷിക മേഖലയില്‍ ദ്രുതഗതിയിലുള്ള യന്ത്രവത്കരണം ആരംഭിച്ചു. കരിമ്പ്, തേയില, ഫലവര്‍ഗങ്ങള്‍, പച്ചക്കറി, കുമിള്‍ എന്നിവയാണ് കയറ്റുമതിചെയ്യുന്ന പ്രധാന കാര്‍ഷികോത്പന്നങ്ങള്‍.


ഇലക്ട്രോണിക് ഉപകരണങ്ങള്‍, സിമന്റ്, തുണിത്തരങ്ങള്‍, ഫര്‍ണിച്ചര്‍, ഇരുമ്പുരുക്ക്, പ്ളാസ്റ്റിക് ഉത്പന്നങ്ങള്‍, സംസ്കരിച്ച ഭക്ഷ്യ സാധനങ്ങള്‍, പാദരക്ഷകള്‍, റേഡിയോ, ടെലിവിഷന്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് തയ്വാന്റെ മുഖ്യ വ്യാവസായികോത്പന്നങ്ങള്‍. 1950-ഓടെ തയ്വാന്റെ വിദേശവാണിജ്യ മേഖല ഗണ്യമായ പുരോഗതി നേടി. യു.എസ്., ജപ്പാന്‍, ഹോങ്കോങ്, ജര്‍മനി എന്നിവ തയ്വാന്റെ പ്രധാന വാണിജ്യ പങ്കാളികളാണ്.


കോഴി വളര്‍ത്തല്‍, പന്നി വളര്‍ത്തല്‍, മത്സ്യബന്ധനം, ഖനനം എന്നിവയ്ക്കും തയ്വാന്റെ സമ്പദ്ഘടനയില്‍ അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്. കടല്‍മത്സ്യങ്ങളില്‍ കാര്‍പ്, ആരല്‍, ചെമ്മീന്‍ മുതലായവയ്ക്കാണ് പ്രാമുഖ്യം. ഇവയില്‍ ആരല്‍, ചെമ്മീന്‍ എന്നിവ വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യുന്നു. ജപ്പാനിലേക്കാണ് ഏറ്റവും കൂടുതല്‍ മത്സ്യം-പ്രത്യേകിച്ചും ചെമ്മീന്‍-കയറ്റുമതി ചെയ്യുന്നത്. ഉള്‍നാടന്‍ മത്സ്യബന്ധനത്തിലും തയ്വാന്‍ ഏറെ പുരോഗതി നേടിയിട്ടുണ്ട്.


കല്‍ക്കരി തയ്വാന്റെ മുഖ്യ ഖനിജമാണ്. ഇതിനു പുറമേ ചെമ്പ്, സ്വര്‍ണം, ചുണ്ണാമ്പുകല്ല്, പ്രകൃതിവാതകം, ലവണങ്ങള്‍, വെള്ളി, ഗന്ധകം തുടങ്ങിയവയും ചെറിയ തോതില്‍ ഖനനം ചെയ്യുന്നുണ്ട്. തയ്വാന്‍ തൊഴിലാളികളുടെ വൈദഗ്ധ്യം, ആത്മസമര്‍പ്പണം, ഉത്പന്നങ്ങളുടെ ഗുണമേന്മ എന്നിവ അന്തര്‍ദേശീയ സാമ്പത്തിക വിദഗ്ധരുടെ പ്രശംസ നേടിയിട്ടുണ്ട്. തയ്വാന്റെ വാണിജ്യാഭിവൃദ്ധിയുടെ മുഖ്യഘടകവും ഇവതന്നെ. ഊര്‍ജോത്പാദനത്തിലും മുന്നിലാണ് തയ്വാന്‍. ഊര്‍ജോത്പാദനത്തിന്റെ 30 ശ.മാ. ആണവോര്‍ജ പദ്ധതികള്‍ പ്രദാനം ചെയ്യുന്നു. പെട്രോളിയവും ന്യൂക്ളിയര്‍ ധാതുക്കളുമാണ് തയ്വാന്റെ പ്രധാന ഇറക്കുമതി ഉത്പന്നങ്ങള്‍.


ഢകക. ഗതാഗതവും വാര്‍ത്താവിനിമയവും. 1970-ന്റെ ആരംഭത്തോടെയാണ് തയ്വാന്റെ ഗതാഗതമേഖല വികസിക്കുന്നത്. 2001-ലെ കണക്കനുസരിച്ച് സു. 36,698 കി.മീ. റോഡുകളുണ്ട്. ഏഷ്യയിലെ ഏറ്റവും മികച്ച റെയില്‍ ഗതാഗത ശൃംഖലകളിലൊന്നാണ് തയ്വാനിലേത്. രണ്ടാം ലോകയുദ്ധത്തിനു മുമ്പുതന്നെ ഇവിടെ റെയില്‍ ഗതാഗതം ആരംഭിച്ചു. റെയില്‍ പാതകളുടെ മൊത്തം നീളം സു.2,363 കി.മീ. തലസ്ഥാന നഗരമായ തയ്പെയെ കാവോസിയുങ്ങുമായി ഒരു മോട്ടോര്‍വേ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. തയ്പെയിലും (ചിയാങ് കൈഷക്) കാവോസിയുങ്ങിലും ഓരോ അന്താരാഷ്ട്ര വിമാനത്താവളങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. കാവോസിയുങ് (ഗമീവശൌിെഴ), കീലുങ് (ഗലലഹൌിഴ), ഹ്വാലിന്‍ (ഔമഹശലി), തായ്ചുങ് (ഠമശരവൌിഴ) എന്നിവയാണ് പ്രധാന തുറമുഖങ്ങള്‍.


ഢകകക. ഭരണകൂടം. പ്രസിഡന്റ് തലവനായുള്ള ഗവണ്‍മെന്റാണ് തയ്വാനില്‍ (റിപ്പബ്ളിക് ഒഫ് ചൈന) ഉള്ളത്. പ്രസിഡന്റിനെ ആറുവര്‍ഷക്കാലാവധിയിലേക്ക് തെരഞ്ഞെടുക്കുന്നു. വൈസ് പ്രസിഡന്റുമുണ്ട്. പ്രധാനമന്ത്രിയും മന്ത്രിസഭയും ഭരണ നിര്‍വഹണത്തിനു നേതൃത്വം നല്‍കുന്നു. തയ്വാന്‍ ഗവണ്‍മെന്റിന് യുവാന്‍ (ഥൌമി) എന്നറിയപ്പെടുന്ന അഞ്ച് പ്രധാന വിഭാഗങ്ങളുണ്ട്. ലെജിസ്ളേറ്റിവ് യുവാന്‍ നിയമനിര്‍മാണസഭയാണ്. ഇതിലെ അംഗസംഖ്യ 225 ആയി 1999-ല്‍ നിജപ്പെടുത്തി. മറ്റു രാജ്യങ്ങളിലുള്ള മന്ത്രിസഭയ്ക്കു തുല്യമായിട്ടുള്ളതാണ് എക്സിക്യൂട്ടിവ് യുവാന്‍. മറ്റൊരു വിഭാഗമായ കണ്‍ട്രോള്‍ യുവാന് ഗവണ്‍മെന്റിനുമേല്‍ ഓഡിറ്റിങ് അധികാരമുണ്ട്. ബഡ്ജറ്റിനു മേല്‍നോട്ടം വഹിക്കാനുള്ള അധികാരവും ഇതിനുണ്ട്. ജുഡീഷ്യല്‍ യുവാനാണ് മറ്റൊന്ന്. സിവില്‍ സര്‍വീസ് കമ്മിഷനു തുല്യമായ എക്സാമിനേഷന്‍ യുവാനാണ് അഞ്ചാമത്തേത്.


ദേശീയ ഗവണ്മെന്റിനു പുറമേ പ്രാദേശിക തലത്തില്‍ പ്രവിശ്യാ (മുനിസിപ്പല്‍) ഗവണ്മെന്റുകളും കൌണ്ടി (സിറ്റി) ഗവണ്മെന്റുകളും തയ്വാനിലുണ്ട്. പല രാഷ്ട്രീയ കക്ഷികള്‍ തയ്വാനില്‍ പ്രവര്‍ത്തിക്കുന്നു. കുമിന്താങ് എന്നറിയപ്പെടുന്ന ചൈനീസ് നാഷണലിസ്റ്റ് പാര്‍ട്ടിയാണ് പ്രമുഖ രാഷ്ട്രീയകക്ഷി. ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടി, ചൈനീസ് ന്യൂ പാര്‍ട്ടി, ലേബര്‍ പാര്‍ട്ടി, വര്‍ക്കേഴ്സ് പാര്‍ട്ടി തുടങ്ങിയ ചെറിയ പാര്‍ട്ടികളുമുണ്ട്.


കത. ചരിത്രം. മലായ് പോളിനേഷ്യന്‍ വര്‍ഗത്തില്‍പ്പെട്ട ജനങ്ങളായിരുന്നു തയ്വാനിലെ ആദിമനിവാസികള്‍. 5-ാം ശ.-ത്തില്‍ ചൈനീസ് വന്‍കരയില്‍ നിന്ന് ചെറിയ തോതില്‍ കുടിയേറ്റമുണ്ടാകുന്നതിനു മുമ്പ് ഒട്ടനവധി ജാപ്പനീസ്-ചൈനീസ് കടല്‍ക്കൊള്ളക്കാരുടെ ഒളിസങ്കേതമായിരുന്നു തയ്വാന്‍. ചൈനയില്‍ നിന്ന് ദ്വീപിലേക്ക് വന്‍തോതിലുള്ള കുടിയേറ്റമുണ്ടായത് 16-ാം ശ.-ത്തിലാണ്. 1590-ല്‍ പോര്‍ച്ചുഗീസ് നാവികര്‍ തയ്വാന്‍ തീരം വഴി കടന്നുപോയിരുന്നു. ദ്വീപില്‍ ആദ്യമായി എത്തിച്ചേര്‍ന്ന പാശ്ചാത്യര്‍ ഡച്ചുകാരായിരുന്നു (1624). ദ്വീപിന്റെ തെ. പടിഞ്ഞാറന്‍ പ്രദേശത്ത് വലിയ ഒരു കോട്ട പണിത ഡച്ചുകാര്‍ തുടര്‍ന്ന് നിരവധി വ്യാപാര കേന്ദ്രങ്ങളും പള്ളികളും ഇവിടെ സ്ഥാപിച്ചു. ഡച്ചുകാരെ തുടര്‍ന്നെത്തിയ സ്പെയിന്‍കാര്‍ ഇവിടെ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിച്ചെങ്കിലും 1641-ല്‍ ഡച്ചുകാര്‍ ഇവരെ ദ്വീപില്‍ നിന്നും പുറത്താക്കി.


17-ാം ശ.-ത്തില്‍ ചൈനയില്‍ മിങ് രാജവംശത്തെ പുറന്തള്ളികൊണ്ട് മഞ്ചുകള്‍ അധികാരത്തില്‍ വന്നു. കോസിങ് എന്ന മിങ് അനുഭാവിയുടെ നേതൃത്വത്തില്‍ നിരവധിപേര്‍ തയ്വാനില്‍ അഭയം തേടുന്നതിന് ഇതു കാരണമായി. തയ്വാന്‍ താവളമാക്കിക്കൊണ്ട് മഞ്ചുകളെ ആക്രമിക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഡച്ചുകാരെ പരാജയപ്പെടുത്തിക്കൊണ്ട് കോസിങ് 1662-ല്‍ ദ്വീപില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും കോസിങ്ങിന്റെ മരണാനന്തരം മഞ്ചുകള്‍ ദ്വീപ് കീഴടക്കുകയും ചൈനയുടെ ഭാഗമാക്കുകയും ചെയ്തു.


കൊറിയയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനു വേണ്ടിയുള്ള ചൈനാ-ജപ്പാന്‍ യുദ്ധത്തില്‍ (1894-95) ചൈന പരാജയപ്പെട്ടത് തയ്വാന്റെ ഭാഗധേയത്തേയും ബാധിച്ചു. യുദ്ധം അവസാനിപ്പിച്ച ഷിമനോസെകി കരാര്‍ പ്രകാരം തയ്വാനെ ജപ്പാനു വിട്ടുകൊടുക്കാന്‍ ചൈന നിര്‍ബന്ധിതമായി. എന്നാല്‍ ഈ കൈമാറ്റത്തെ എതിര്‍ത്ത തയ്വാന്‍ 1895 മേയ് 25-ന് തയ്വാനെ ഒരു സ്വതന്ത്ര റിപ്പബ്ളിക്കായി പ്രഖ്യാപിച്ചെങ്കിലും ഈ നീക്കത്തെ ജപ്പാന്‍ സൈനികമായി അടിച്ചമര്‍ത്തി. അതോടെ തയ്വാന്‍ ജപ്പാന്റെ പൂര്‍ണ നിയന്ത്രണത്തിലായി. തുടര്‍ന്ന് രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാനു പരാജയം സംഭവിക്കുന്നതുവരെ ജപ്പാന്റെ കോളനിയായിരുന്നു തയ്വാന്‍. 1945-ല്‍ ജപ്പാന്‍ തയ്വാനെ ചൈനയ്ക്കു തിരിച്ചു നല്‍കി.


1949-ലെ ചൈനീസ് വിപ്ളവത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് തയ്വാനും ചൈനയും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണമായത്. 1949-ല്‍ മാവോ ദ്സെ ദൂങിന്റെ കീഴിലുള്ള കമ്യൂണിസ്റ്റുകാര്‍ ചൈനീസ് വന്‍കരയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ തയ്വാനില്‍ അഭയം തേടിയ കുമിന്താങ് (നാഷണലിസ്റ്റ്) നേതാവായ ചിയാങ്കൈഷക് യു.എസ്. സഹായത്തോടെ ഒരു സര്‍ക്കാര്‍ ഇവിടെ സ്ഥാപിച്ചു. വന്‍കരയുള്‍പ്പെട്ട ചൈനയെ പ്രതിനിധാനം ചെയ്തത് തങ്ങളുടെ സര്‍ക്കാരാണ് എന്ന കുമിന്താങ്ങുകളുടെ വാദത്തെ യു.എസ്സും പിന്താങ്ങി. ഐക്യരാഷ്ട്ര സഭയില്‍ പോലും ചൈനീസ് ജനങ്ങളുടെ പ്രാതിനിധ്യം തയ്വാനായിരുന്നു. 1950-ല്‍ തയ്വാനെ പിടിച്ചെടുക്കാന്‍ ചൈന നടത്തിയ ശ്രമത്തെ യു.എസ്. നാവികസേന പരാജയപ്പെടുത്തി. 1954-ല്‍ യു.എസ്സും തയ്വാനും തമ്മില്‍ ഒപ്പുവച്ച് പരസ്പര പ്രതിരോധ ഉടമ്പടി പ്രകാരം ചൈന തയ്വാനെ ആക്രമിക്കുന്ന പക്ഷം കനത്ത തിരിച്ചടി നല്‍കുമെന്ന് യു.എസ്. വ്യക്തമാക്കി.


എന്നാല്‍ 1970-കളില്‍ ചൈനയോടുള്ള യു.എസ്. നയത്തില്‍ മാറ്റം പ്രകടമായി; സോവിയറ്റ് ഭീഷണിയെ നേരിടുന്നതിനായി യു.എസ്. ചൈനയുമായി അടുത്തത് ചിയാങ് കൈഷക്കിനു വന്‍ ആഘാതമായി. 1972-ല്‍ യു.എസ്. പ്രസിഡന്റ് നിക്സണും ചീനാ പ്രധാനമന്ത്രി ചൌ എന്‍ലായിയും തമ്മില്‍ ഒപ്പുവച്ച ഷാങ്ഘായ് വിജ്ഞാപന പ്രകാരം ഒരൊറ്റ ചൈനയേ ഉള്ളൂവെന്നും തയ്വാന്‍ ചൈനയുടെ ഭാഗമാണെന്നും യു.എസ്. അംഗീകരിച്ചു. ഇതേത്തുടര്‍ന്ന് ഐക്യരാഷ്ട്രസഭയില്‍ തയ്വാനു പകരം ചൈനീസ് പ്രാതിനിധ്യം വന്നു. ഈ സാഹചര്യത്തില്‍ തയ്വാനുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ച ഒട്ടേറെ രാജ്യങ്ങള്‍ ചൈനയുമായി അടുക്കാന്‍ തുടങ്ങി.


ചിയാങ് കൈഷക്കിന്റെ മരണാനന്തരം കുമിന്താങ് പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുത്ത ഇദ്ദേഹത്തിന്റെ പുത്രനായ ചിയാങ്-ചിങ്കോവും (ഇവശമിഴഇവശിഴസീം) ചൈനീസ് വന്‍കര തിരിച്ചുപിടിക്കുമെന്ന നിലപാടില്‍ ഉറച്ചുനിന്നു. 1978-ല്‍ ഇദ്ദേഹം തയ്വാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കൈഷക്ക് കുടുംബവാഴ്ചയിലും ഏക പാര്‍ട്ടി സമ്പ്രദായത്തിലുമുള്ള തയ്വാന്‍കാരുടെ എതിര്‍പ്പ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡി.സി.പി.) എന്ന പാര്‍ട്ടിയുടെ രൂപവത്കരണത്തിനു കാരണമായി.


ചിയാങ് ചിങ്കോവിന്റെ മരണശേഷം കുമിന്താങ് പാര്‍ട്ടിയിലെ ലി തെങ്-ഹൂയി (ഘലല ഠലിഴവൌശ) തയ്വാന്‍ പ്രസിഡന്റായി. തയ്വാന്റെ ആദ്യത്തെ തദ്ദേശീയനായ പ്രസിഡന്റായിരുന്നു ഇദ്ദേഹം. ചൈനയും തയ്വാനും തുല്യ പദവിയുള്ള രണ്ട് രാഷ്ട്രങ്ങളാണ് എന്ന ഇദ്ദേഹത്തിന്റെ അഭിപ്രായം ചൈനയെ പ്രകോപിപ്പിച്ചു. ഒരു വിമത ചൈനീസ് ദ്വീപ് മാത്രമാണ് തയ്വാന്‍ എന്ന ചൈനീസ് നിലപാടിനുമേലുള്ള കടന്നാക്രമണമായി ഇതിനെ ചൈന വീക്ഷിച്ചു. തയ്വാനെ തുല്യ ശക്തിയായി ചൈന പരിഗണിക്കുന്ന പക്ഷം, ഭാവിയില്‍ ചൈനയുമായുള്ള ലയനത്തെ അനുകൂലിക്കാന്‍ കുമിന്താങ്ങുകള്‍ സന്നദ്ധരാണ്. 2000-ലെ തെരഞ്ഞെടുപ്പില്‍ ചൈനയുമായുള്ള ലയനത്തെ എതിര്‍ക്കുന്ന ഡി.സി.പി.യിലെ ചെന്‍ തയ്വാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ചൈനയ്ക്ക് ആശങ്കാജനകമായി. 2004-ല്‍ വീണ്ടും അധികാരത്തിലേറിയ ചെന്‍ സ്വാതന്ത്യ്രം നേടിയെടുക്കുവാനുള്ള പരിശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍