This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തമസാനദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തമസാനദി= ഇതിഹാസ പ്രസിദ്ധമായ ഒരു നദി. രാമായണത്തിലും മഹാഭാരതത്തിലും ഈ ...)
അടുത്ത വ്യത്യാസം →

04:38, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തമസാനദി

ഇതിഹാസ പ്രസിദ്ധമായ ഒരു നദി. രാമായണത്തിലും മഹാഭാരതത്തിലും ഈ നദിയുടെ മഹത്ത്വവും പവിത്രതയും വര്‍ണിച്ചു കാണുന്നു. ഉത്തര്‍പ്രദേശില്‍പ്പെട്ട പഴയ മഹിയൂര്‍ സംസ്ഥാനത്തിന്റെ ദക്ഷിണ ഭാഗത്തുനിന്ന് ഉദ്ഭവിച്ച് അലാഹാബാദിന് 29 കി.മീ. തെക്കുമാറി തമസ ഗംഗാനദിയില്‍ ചേരുന്നു. ഗംഗയുടെ ഒരു പോഷകനദിയാകയാല്‍ ഗംഗയുടെ ഭാഗം തന്നെയാണിതെന്ന വിശ്വാസവും പ്രാബല്യത്തിലുണ്ട്. ഇതിന്റെ തീരത്തായിരുന്നു വാല്മീകി മഹര്‍ഷിയുടെ ആശ്രമം. പാപനാശിനിയായ ഈ നദിയുടെ തീരത്ത് മഹര്‍ഷി മാധ്യാഹ്നിക കര്‍മത്തിലേര്‍പ്പെടുമ്പോഴാണ് ക്രൌഞ്ചമിഥുനത്തിലൊന്നിനെ വ്യാധന്‍ അമ്പെയ്തു വീഴ്ത്തിയ കരുണാര്‍ദ്ര ദൃശ്യം കാണുവാനിടയായത്. ക്രൌഞ്ചവധത്തില്‍ പരിതപ്തനും കുപിതനുമായിത്തീര്‍ന്ന വാല്മീകിയില്‍ നിന്ന് 'മാനിഷാദ' എന്നു തുടങ്ങുന്ന ആദിശ്ളോകം നൈസര്‍ഗികമായി നിര്‍ഗമിച്ചു. ഈ ആദികാവ്യപ്പിറവി തമസയുടെ തീരത്തു വച്ചായിരുന്നു എന്ന് രാമായണം ബാലകാണ്ഡത്തില്‍ വിവരിച്ചു കാണുന്നു. ഈ നദിയിലെ ജലം നല്ല മനുഷ്യരുടെ മനസ്സുപോലെ പ്രസന്നമാണെന്ന് ('രമണീയം പ്രസന്നാംബു സന്മനുഷ്യമനോ യഥാ') രാമായണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഭാരതീയര്‍, ഇതിനെ പുണ്യനദിയായി കരുതുകയും ഇതിന്റെ ജലം തീര്‍ഥമായി സേവിക്കുകയും ചെയ്യുന്നതായി മഹാഭാരതം ഭീഷ്മപര്‍വത്തില്‍ സൂചിപ്പിച്ചിരിക്കുന്നു.

മഹാകവി കുമാരനാശാന്‍ ചിന്താവിഷ്ടയായ സീതയില്‍-

'പുളകങ്ങള്‍കയത്തിലാമ്പലാല്‍

തെളിയിക്കും തമസാ സമീരനില്‍'’

എന്നു തമസയെ വര്‍ണിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%AE%E0%B4%B8%E0%B4%BE%E0%B4%A8%E0%B4%A6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍