This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തപ്പ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തപ്പ് = ഒരു ചര്‍മവാദ്യം. ഒരു വശത്തുമാത്രം തോലുകൊണ്ടു പൊതിഞ്ഞ വാദ്യമാ...)
അടുത്ത വ്യത്യാസം →
04:25, 2 ജൂണ്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
=തപ്പ് =
ഒരു ചര്‍മവാദ്യം. ഒരു വശത്തുമാത്രം തോലുകൊണ്ടു പൊതിഞ്ഞ വാദ്യമാണിത്. വൃത്താകാരത്തില്‍, തടിയില്‍ നിര്‍മിച്ച ഫ്രെയിമിന്റെ ഒരു വശത്ത് തുകല്‍ ചേര്‍ത്തുപിടിപ്പിച്ചാണ് തപ്പുണ്ടാക്കുന്നത്.
കേരളത്തില്‍ പല വലുപ്പത്തിലുള്ള തപ്പുകള്‍ നിലവിലുണ്ട്. തപ്പിന്റെ ഒരു വകഭേദമാണ് ദഫുമുട്ടിക്കളിക്ക് ഉപയോഗിക്കുന്ന ദഫ്.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും തപ്പ് പല പേരുക ളില്‍ അറിയപ്പെടുന്നു. ഉത്തരേന്ത്യയില്‍ തപ്പിലെ ചര്‍മത്തില്‍
ചായം കൊണ്ട് ചിത്രപ്പണി ചെയ്യുന്ന പതിവുണ്ട്. തപ്പുപയോഗിച്ച് ആന്ധ്രാപ്രദേശിലെ ഗ്രാമീണജനത നടത്തുന്ന നൃത്തമാണ് തപ്പു നൃത്തം.
കേരളത്തില്‍ തപ്പുകൊട്ടി അവതരിപ്പിക്കുന്ന നൃത്തങ്ങള്‍ പലതാണ്. അവയില്‍ പ്രധാനപ്പെട്ട ഒന്ന് പടയണിയിലേതാണ്. പടയണിയിലെ പ്രധാന വാദ്യങ്ങളിലൊന്നുകൂടിയാണ് തപ്പ്. വല്യമേളം, തപ്പുമേളം എന്നീ പ്രധാന പടയണിമേളങ്ങളില്‍ തപ്പ് ഉപയോഗിക്കുന്നു. കൊട്ടുന്നതിനുവേണ്ടി തപ്പ് ചൂടാക്കി പാകപ്പെടുത്തുന്ന ചടങ്ങ് പടയണിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ്. അത് തപ്പുകാച്ചല്‍ എന്നറിയപ്പെടുന്നു. ഏഴ് നാഴിക ഇരുട്ടിക്കഴിഞ്ഞശേഷം, പ്രത്യേകം തയ്യാറാക്കിയ ആഴി കത്തിച്ചാണ് തപ്പുകാച്ചല്‍ നടത്തുന്നത്. ചൂടാക്കുന്ന ക്രമത്തില്‍ ഇടവിട്ടിടവിട്ട് പാണത്തോലുകൊണ്ട് തൂത്തു തണുപ്പിക്കുകയും ചെയ്യും. മറ്റാരെയും കാണിക്കാതെയാണ് ആശാന്മാര്‍ തപ്പ് കാച്ചുന്നത്. കണ്ടാല്‍ തപ്പിന് കണ്ണുപറ്റി, അത് പൊട്ടിപ്പോകുമെന്നാണ് വിശ്വാസം. വ്രതനിഷ്ഠയോടെ ഈ ചടങ്ങ് നടത്തിയില്ലെങ്കില്‍ തപ്പ് കടുത്തുപോകും എന്നൊരു വിശ്വാസവും നിലവിലുണ്ട്.
തപ്പ് കൊട്ടി ഭദ്രകാളിപ്രീതി വരുത്തുന്നതിനായി നടത്തുന്ന ഒരനുഷ്ഠാന നൃത്തമാണ് തപ്പുമേളക്കളി. ഈ കളിയില്‍ തെങ്ങിന്‍ പൂക്കുലയുടെ തണ്ട് (ക്ളാഞ്ഞില്‍) കൊണ്ടാണ് തപ്പു കൊട്ടുന്നത്. നര്‍ത്തകര്‍ തപ്പുകൊട്ടി വട്ടത്തില്‍ നിരന്ന് നൃത്തം അവതരിപ്പിക്കുന്നു. പശ്ചാത്തലവാദ്യമായി ചെണ്ട ഉപയോഗിക്കും. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പറയ-പുലയ സമുദായക്കാരാണ് സാധാരണയായി ഇതവതരിപ്പിച്ചു വരുന്നത്.
ചേര്‍ത്തലപ്പൂരത്തിനും തപ്പുകൊട്ടിക്കൊണ്ടുള്ള ഒരനുഷ്ഠാനനൃത്തം നടന്നുവരുന്നുണ്ട്.