This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തപസ്യാനന്ദസ്വാമി (1904 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തപസ്യാനന്ദസ്വാമി (1904 - 91)= കേരളീയ സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനുമായ സന്ന...)
അടുത്ത വ്യത്യാസം →

09:11, 30 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

തപസ്യാനന്ദസ്വാമി (1904 - 91)

കേരളീയ സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനുമായ സന്ന്യാസി. ഒറ്റപ്പാലം പാലാട്ടുകുടുംബത്തിലാണു ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഒറ്റപ്പാലത്തായിരുന്നു. തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസം മദിരാശി സര്‍വകലാശാലയില്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസാനന്തരം ശ്രീരാമകൃഷ്ണ മിഷനില്‍ ബ്രഹ്മചാരിയായി ചേര്‍ന്നു. അവിടെയുണ്ടായിരുന്ന നിര്‍മാലാനന്ദസ്വാമിയുടെ സ്വാധീനം കൊണ്ട് സന്ന്യാസത്തില്‍ താത്പര്യം ജനിക്കുകയും തപസ്യാനന്ദന്‍ എന്ന ദീക്ഷാനാമത്തോടെ സന്ന്യാസവൃത്തി വരിക്കുകയും ചെയ്തു. തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ അധ്യക്ഷപദവിയില്‍ ഇരുപത്തി അഞ്ച് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചു. ശാസ്തമംഗലം ശ്രീരാമകൃഷ്ണമിഷന്‍ ആതുരാലയം ഇന്നത്തെ നിലയില്‍ പ്രസിദ്ധി നേടിയത് തപസ്യാനന്ദസ്വാമികളുടെ കാലത്താണ്. 1970-ല്‍ മദിരാശി ആശ്രമത്തില്‍ അധ്യക്ഷപദം സ്വീകരിച്ചു പോവുകയും, അവിടെ വേദാന്ത കേസരി എന്ന ആശ്രമ പ്രസിദ്ധീകരണത്തിന്റെ (ഇംഗ്ളീഷ് മാസിക) മുഖ്യ പത്രാധിപരായി സേവനം അനുഷ്ഠിക്കുകയും ചെയ്തു.

ഇംഗ്ളീഷ് ഭാഷയിലും മലയാളത്തിലും പ്രഗല്ഭമായി എഴുതാ നും പ്രസംഗിക്കാനും നിപുണനായ ഇദ്ദേഹം നല്ലൊരു വാഗ്മിയും ഗ്രന്ഥകാരനുമാണ്. ശാരദാ ദേവി (ജീവചരിത്രം), ഭാഗവത പരി ഭാഷ (ഇംഗ്ളീഷ്), നാരായണീയം (ഇംഗ്ളീഷ് പരിഭാഷ), വിവേകാനന്ദ സ്വാമികളുടെ ലഘുജീവചരിത്രം, നാലു യോഗങ്ങളുടെ സംഗ്രഹം എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 1991 സെപ്. 28-ന് സ്വാമികള്‍ സമാധിയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍