This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനൂറ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.59 (സംവാദം)
(New page: = അനൂറ = അിൌൃമ കശേരുകികളിലെ വാലില്ലാത്ത ഉഭയജീവികളുടെ ഗോത്രം. തവള, പേക്...)
അടുത്ത വ്യത്യാസം →
09:00, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനൂറ
അിൌൃമ
കശേരുകികളിലെ വാലില്ലാത്ത ഉഭയജീവികളുടെ ഗോത്രം. തവള, പേക്കാന്തവള (ഠീമറ) എന്നിവ ഉള്‍പ്പെടുന്ന ഇതില്‍ ഉദ്ദേശം രണ്ടായിരം സ്പീഷീസുണ്ട്.
ഇവയ്ക്കു ശല്ക്കങ്ങള്‍ കാണാറില്ല. പൂര്‍ണവളര്‍ച്ചയെത്തുമ്പോള്‍ വാല്‍, ഗില്ലുകള്‍, ഗില്‍രന്ധ്രങ്ങള്‍ തുടങ്ങിയവ അപ്രത്യക്ഷമാകുന്നു. നാലു കാലുകളും (ഹശായ), ഒന്‍പത് കശേരുക്കളും ഒരു പുച്ഛദണ്ഡവും (ൌൃീ്യഹല) ഉണ്ടായിരിക്കും. നട്ടെല്ലുള്ള ജീവികളില്‍ ഏറ്റവും കുറവു കശേരുക്കളുള്ള വര്‍ഗമാണിത്. ഡിസ്ക്കോഗ്ളോസിഡേ കുടുംബാംഗങ്ങള്‍ക്കൊഴികെ മറ്റൊന്നിനും വാരിയെല്ലുകള്‍ ഇല്ല. ശ്രവണേന്ദ്രിയത്തോടനുബന്ധമായി ഒരു മധ്യകര്‍ണവും അതിനെ മൂടിവയ്ക്കുന്ന ഒരു കര്‍ണപടവും ഉണ്ടായിരിക്കും.
കടലിലൊഴികെ മറ്റെല്ലായിടങ്ങളിലും ഇവ കാണപ്പെടുന്നു. തറയില്‍ ജീവിക്കുന്ന പേക്കാന്തവളയുടെ കാലുകള്‍ ജലായുത (ംലയയലറ)ങ്ങളല്ല. ഹൈല മുതലായ മരത്തവളകള്‍ വൃക്ഷനിവാസികളാണ്. ഒരു മരത്തില്‍നിന്നും മറ്റൊരു മരത്തിലേക്ക് വായുവിലൂടെ ഊളിയിട്ടു നീങ്ങുവാന്‍ കഴിവുള്ളവയാണ് റാക്കോഫോറസ് എന്നയിനം. മണ്ണു തുരന്നു ജീവിക്കുന്ന പീലോബാറ്റസ്, എലൈറ്റസ് എന്നിവയും ഇക്കൂട്ടത്തില്‍പ്പെടുന്നു. സാധാരണ തവളകള്‍ക്ക് കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാന്‍ കഴിയും.
അനൂറകള്‍ എല്ലാംതന്നെ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. മുട്ട വിരിഞ്ഞു മത്സ്യാകാരമുള്ള വാല്‍മാക്രികളുണ്ടാകുന്നു. ഈ സമയത്ത് ഇവയ്ക്കു ബാഹ്യ-ആന്തരിക ഗില്ലുകളും വാലും കാണാം. വളര്‍ച്ച പൂര്‍ണമാകുമ്പോള്‍ ഗില്ലുകള്‍ക്കു പകരം ശ്വാസകോശങ്ങളും കൈകാലുകളും ഉണ്ടാകുന്നു.
നാക്ക് ഉള്ളവയും ഇല്ലാത്തവയും എന്ന അടിസ്ഥാനത്തില്‍ അനൂറയെ രണ്ട് ഉപഗോത്രങ്ങളായി ആദ്യകാലത്ത് വിഭജിച്ചിരുന്നു. അവയില്‍ ഏഗ്ളോസാ (അഴഹീമൈ)യ്ക്ക് നാവില്ല. കൂടാതെ മധ്യകര്‍ണവും തൊണ്ടയും തമ്മില്‍ ബന്ധിപ്പിക്കുന്ന, ഇരുവശങ്ങളിലുമുള്ള കര്‍ണാന്തര്‍നാളങ്ങള്‍ (ലൌമെേരവശമി ൌയല) തമ്മില്‍ യോജിച്ച് ഒരു ദ്വാരമായി തൊണ്ടയിലേയ്ക്കു തുറക്കുന്നു. പൈപാ, സീനോപസ് എന്നിവ ഇതിനുദാഹരണങ്ങളാണ്. രണ്ടാമത്തെ ഉപഗോത്രമായ ഫാനെറോഗ്ളോസ (ജവമിലൃീഴഹീമൈ)യില്‍ നാവുള്ള അനൂറകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. കര്‍ണാന്തര്‍നാളങ്ങള്‍ പ്രത്യേകം പ്രത്യേകം തൊണ്ടയിലേക്ക് തുറക്കുന്നു. റാനാ, ബ്യൂഫോ, ഹൈല, എലൈറ്റസ്, പീലോബാറ്റസ് എന്നിവ ഇതിനുദാഹരണങ്ങളാണ്.
പുതിയ വര്‍ഗീകരണം. നാക്കിന്റെ സാന്നിധ്യവും അസാന്നിധ്യവും കണക്കിലെടുത്തുകൊണ്ടുള്ള വര്‍ഗീകരണം വിവിധ ഇനങ്ങളെ തമ്മില്‍ ബന്ധപ്പെടുത്തുവാന്‍ സഹായകമല്ലെന്നു മനസ്സിലാക്കിയപ്പോള്‍ ഒരു പുതിയ വര്‍ഗീകരണം നിലവില്‍ വന്നു. അതനുസരിച്ച് അനൂറയെ അഞ്ച് ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. അസ്ഥികൂടത്തിന്റെയും പേശീഘടനയുടെയും പ്രത്യേകതകളാണ് പ്രധാനമായും ഈ വര്‍ഗീകരണത്തിനാധാരം.
ധ്രുവപ്രദേശങ്ങളിലും വിദൂരസ്ഥദ്വീപസമൂഹങ്ങളിലും ഒഴികെ മറ്റെല്ലായിടത്തും ഇവ കാണപ്പെടുന്നു. എന്നാല്‍ അനൂറയില്‍ 80 ശ.മാ.വും ഉഷ്ണമേഖലകളിലാണ് കണ്ടുവരുന്നത്.
(പ്രൊഫ. എം.പി. മധുസൂദനന്‍)