This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തണ്ടുചീയല്‍ രോഗം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തണ്ടുചീയല്‍ രോഗം= സസ്യങ്ങളെ ബാധിക്കുന്ന കുമിള്‍രോഗം. പിത്തിയം, ഫൈറ്റ...)
അടുത്ത വ്യത്യാസം →
08:10, 30 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
തണ്ടുചീയല്‍ രോഗം
സസ്യങ്ങളെ ബാധിക്കുന്ന കുമിള്‍രോഗം. പിത്തിയം, ഫൈറ്റോഫ്ത്തോറ, റൈസക്റ്റോണിയ തുടങ്ങിയ കുമിളുകളാണ് ഈ രോഗത്തിനു ഹേതു. തണ്ടിലും ഇലയിലും കടഭാഗത്തും, വേരിലും ചീയല്‍ വ്യാപിക്കുന്നു. കുരുമുളക് പച്ചക്കറിവിളകള്‍ നിലക്കടല തുടങ്ങിയവയില്‍ ഇത്തരം കുമിളുകളുടെ ആക്രമണം രൂക്ഷമാകുമ്പോഴാണ് ചീയല്‍രോഗം വ്യാപകമാകുന്നത്. പല വിളകളിലും ഇത് പല പേരിലാണ് അറിയപ്പെടുന്നത്. കുരുമുളകില്‍ തണ്ടു ചീയല്‍ അഥവാ ദ്രുതവാട്ടമെന്നും പച്ചക്കറി ഇനങ്ങളില്‍ തൈ ചീയല്‍ അഥവാ 'ഡാംപിങ് ഓഫ്' എന്നും അറിയപ്പെടുന്നു. പയര്‍, തക്കാളി, നിലക്കടല തുടങ്ങിയ വിളകളില്‍ കടചീയല്‍ രോഗമെന്ന പേരിലാണ് അറിയപ്പെടുന്നത്.
തണ്ടുചീയല്‍ രോഗം കുരുമുളകുവള്ളികളില്‍. ഫൈറ്റോഫ്ത്തോറ പാമിവോറ എന്ന ഒരിനം കുമിളുകളാണ് ഈ രോഗത്തിനു കാരണം. കവുങ്ങിന്റെ മാഹാളി രോഗം, തെങ്ങിന്റെ കൂമ്പുചീയല്‍ രോഗം, റബ്ബറിന്റെ ഇലകൊഴിച്ചില്‍ രോഗം എന്നിവയ്ക്കും ഈ കുമിള്‍തന്നെയാണ് കാരണമാകുന്നത്.
കുരുമുളകുവള്ളിയുടെ എല്ലാ ഭാഗങ്ങളിലും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ഇലകളില്‍ കറുത്ത നിറത്തില്‍ വൃത്താകൃതിയിലുള്ള വലിയ പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നു. ഇങ്ങനെയുള്ള ഇലകള്‍ വേഗത്തില്‍ കൊഴിഞ്ഞുപോകുന്നു. ചെടിയുടെ ചില്ലകളെയും ഈ രോഗം ബാധിക്കും. രോഗം ബാധിച്ച ഭാഗം ചീഞ്ഞുപോവുകയും അതിന്റെ മേല്‍ഭാഗംതൊട്ട് ഉണങ്ങിത്തുടങ്ങുകയും ചെയ്യുന്നു. പ്രധാന തണ്ടില്‍ രോഗം ബാധിക്കുമ്പോഴാണ് ഈ രോഗം വളരെ മാരകമായിത്തീരുന്നത്. തറനിരപ്പില്‍നിന്ന് ഒരു മീറ്റര്‍ ഉയരംവരെയുള്ള പ്രധാന തണ്ടിലാണ് ഈ രോഗം ആദ്യം പിടിപെടുന്നത്. രോഗം ബാധിക്കുന്ന ഭാഗത്ത് വെള്ളം നനഞ്ഞപോലെ ഒരു പുള്ളിക്കുത്തു പ്രത്യക്ഷപ്പെടുന്നു. ഇത് വലുതായി തണ്ടിനുചുറ്റും പരക്കുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ രോഗം ബാധിച്ച ഭാഗം ചീഞ്ഞളിയുകയും പശപോലുള്ള ഒരു ദ്രാവകം ഈ ഭാഗങ്ങളില്‍ നിന്ന് പുറത്തേക്കു വരുകയും ചെടിയുടെ രോഗം ബാധിച്ച ഭാഗത്തിനു മുകളിലേക്കുള്ള മുഴുവന്‍ ഭാഗവും ഉണങ്ങി നശിക്കുകയും ചെയ്യുന്നു. രോഗബാധ തുടങ്ങി മൂന്ന് ആഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ വള്ളിയും വാടി ഉണങ്ങിപ്പോകുന്നു.
കാലവര്‍ഷാരംഭത്തിനുമുമ്പ് പഴയതും ഉണങ്ങിയതുമായ കുരുമുളകുവള്ളികളും ഇലകളും തോട്ടത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യണം.
കാലവര്‍ഷാരംഭത്തില്‍ കുരുമുളകു ചെടിയുടെ ചുവട്ടില്‍ ഒരു ശ.മാ. വീര്യമുള്ള ബോര്‍ഡോ മിശ്രിതമോ അല്ലെങ്കില്‍ 0.3 ശ.മാ. വീര്യമുള്ള കോപ്പര്‍ ഓക്സീക്ളോറൈഡോ 5 മുതല്‍ 10 ലി. എന്ന അളവില്‍ ഒഴിക്കുകയോ, ചെടിയുടെ ചുവട്ടില്‍ നിന്ന് 40 സെ.മീ. ഉയരം വരെ ബോര്‍ഡോ കുഴമ്പു പുരട്ടുകയോ, ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ചെടിയുടെ എല്ലാ ഭാഗത്തും തളിക്കുകയോ, തുലാവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് ഒരിക്കല്‍കൂടി മരുന്ന് മണ്ണില്‍ ഒഴിക്കുകയോ, ഇലകളില്‍ തളിക്കുകയോ, ട്രൈക്കോടെര്‍മ വര്‍ഗത്തില്‍പ്പെട്ട കുമിള്‍ ചാണകത്തിലോ വേപ്പിന്‍ പിണ്ണാക്കിലോ വളര്‍ത്തി ചെടിയുടെ ചുവട്ടില്‍ പ്രയോഗിക്കുകയോ ചെയ്ത് രോഗം ഫലപ്രദമായി നിയന്ത്രിക്കാനാകും. കുരുമുളകിന്റെ വേരുകള്‍ക്ക് മുറിവു വരത്തക്കരീതിയില്‍ ചുവട് ഇളക്കരുത്. തോട്ടം വൃത്തിയായി സൂക്ഷിക്കണം.
തൈചീയല്‍ രോഗം. തക്കാളി, മുളക്, കത്തിരി എന്നീ പച്ചക്കറി വിളകളില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട രോഗമാണ് തൈചീയല്‍ അഥവാ 'ഡാംപിങ് ഓഫ്'.
പിത്തിയം, ഫൈറ്റോഫ്ത്തോറ, റൈസക്റ്റോണിയ എന്നീ വര്‍ഗങ്ങളില്‍പ്പെട്ട കുമിളുകളാണ് ഈ രോഗത്തിനു കാരണമാകുന്നത്.
വിത്തുകള്‍ മുളയ്ക്കാതെ മണ്ണിനടിയില്‍ വച്ചുതന്നെ ചീഞ്ഞ ളിഞ്ഞു പോകുന്നു. തൈകളായിക്കഴിഞ്ഞശേഷം ചെടിയുടെ തണ്ട് മണ്‍നിരപ്പില്‍ വച്ച് അഴുകി വീഴുകയും ചെയ്യുന്നതാണ് രോഗലക്ഷണങ്ങള്‍. നീര്‍വാര്‍ച്ചയുള്ള ഉയരം കൂടിയ തവാരണകളില്‍ മാത്രം വിത്തു വിതച്ചും വിത്തു വിതയ്ക്കുന്നതിനു മുമ്പ് മരുന്നു പുരട്ടിയും വിത്തു മുളച്ചശേഷം ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഒരു ച.മീ. നഴ്സറിക്ക് രണ്ടര ലി. എന്ന കണക്കില്‍ മണ്ണില്‍ ഒഴിക്കുകയും തൈകളില്‍ തളിക്കുകയും ചെയ്തും രോഗം നിയന്ത്രിക്കാം.
കടചീയല്‍ രോഗം. പയര്‍, തക്കാളി, നിലക്കടല എന്നീ വിളകള്‍ക്കുണ്ടാകുന്ന രോഗമാണിത്. റൈസക്റ്റോണിയ ഇനത്തിലുള്ള കുമിളുകളാണ് ഈ രോഗത്തിനു കാരണം. ഈ കുമിളിന്റെ ആക്രമണംകൊണ്ട് ചെടിയുടെ ചുവടുഭാഗം അഴുകിപ്പോവുകയും ഇല മഞ്ഞളിച്ച് സസ്യം ചീഞ്ഞു പോവുകയും ചെയ്യുന്നു. മണ്ണില്‍ ഈര്‍പ്പം കൂടുതല്‍ ഉള്ളപ്പോഴാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. മണ്ണില്‍ വെള്ളം കെട്ടിനില്ക്കാതെ ശ്രദ്ധിക്കുകയും, തൈറാം എന്ന കുമിള്‍നാശിനി ഒരു കിലോഗ്രാം വിത്തിന് മൂന്നുഗ്രാം മരുന്ന് എന്ന തോതില്‍ പുരട്ടിയശേഷം വിതയ്ക്കാനായി ഉപയോഗിക്കുകയും ചെടിയുടെ ചുവട്ടില്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം ഒരു ച.മീ.-ന് രണ്ടര ലിറ്റര്‍ എന്ന തോതില്‍ ഒഴിക്കുകയും ചെയ്ത് ഈ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും.
(ഡോ. എ.എസ്. അനില്‍ കുമാര്‍)