This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അച്യുതാനന്ദന്, വി.എസ്.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→അച്യുതാനന്ദന്, വി.എസ്. (1923 - )) |
(→അച്യുതാനന്ദന്, വി.എസ്. (1923 - )) |
||
വരി 1: | വരി 1: | ||
= അച്യുതാനന്ദന്, വി.എസ്. (1923 - ) = | = അച്യുതാനന്ദന്, വി.എസ്. (1923 - ) = | ||
- | കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)യുടെ പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയും (2006). ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒ. 20-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന് മരിച്ചതോടെ ഏഴാം ക്ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജവുളിക്കടയില്‍ ജോലി നോക്കി. നിവര്‍ത്തന പ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന് 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. [[Image:p.218 V.S. Achuthanandan.jpg|thumb|150x250px|right|വി.എസ്. | + | കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)യുടെ പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയും (2006). ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒ. 20-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന് മരിച്ചതോടെ ഏഴാം ക്ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജവുളിക്കടയില്‍ ജോലി നോക്കി. നിവര്‍ത്തന പ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന് 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. [[Image:p.218 V.S. Achuthanandan.jpg|thumb|150x250px|right|വി.എസ്. അച്യുതാനന്ദന്] |
ആലപ്പുഴ ആസ്പിന്‍വാള്‍ ഫാക്ടറിയിലെ തൊഴിലാളി യൂണിയന് നേതാവെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അച്യുതാനന്ദനെ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനാക്കിയത്. 1944-ല്‍ കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനായി പാര്‍ട്ടി നിര്‍ദേശാനുസരണം കുട്ടനാട് പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തു. അധികം വൈകാതെ വി.എസ്സിന്റെ ശ്രമഫലമായി 'തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്' രൂപീകരിക്കപ്പെട്ടു. കര്‍ഷകത്തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നേടിക്കൊടുക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചു. പിന്നീട് ആലപ്പുഴയിലെ ചെത്തുതൊഴിലാളികളെയും കയര്‍തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനും ഇദ്ദേഹം മുന്‍കൈയെടുത്തു. ആലപ്പുഴ ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ വളരെയധികം ഉപകരിച്ചു. | ആലപ്പുഴ ആസ്പിന്‍വാള്‍ ഫാക്ടറിയിലെ തൊഴിലാളി യൂണിയന് നേതാവെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അച്യുതാനന്ദനെ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനാക്കിയത്. 1944-ല്‍ കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനായി പാര്‍ട്ടി നിര്‍ദേശാനുസരണം കുട്ടനാട് പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തു. അധികം വൈകാതെ വി.എസ്സിന്റെ ശ്രമഫലമായി 'തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്' രൂപീകരിക്കപ്പെട്ടു. കര്‍ഷകത്തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നേടിക്കൊടുക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചു. പിന്നീട് ആലപ്പുഴയിലെ ചെത്തുതൊഴിലാളികളെയും കയര്‍തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനും ഇദ്ദേഹം മുന്‍കൈയെടുത്തു. ആലപ്പുഴ ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ വളരെയധികം ഉപകരിച്ചു. | ||
08:02, 30 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
അച്യുതാനന്ദന്, വി.എസ്. (1923 - )
കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ(മാര്‍ക്സിസ്റ്റ്)യുടെ പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയും (2006). ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒ. 20-ന് ജനിച്ചു. നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളര്‍ത്തിയത്. അച്ഛന് മരിച്ചതോടെ ഏഴാം ക്ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജവുളിക്കടയില്‍ ജോലി നോക്കി. നിവര്‍ത്തന പ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട അച്യുതാനന്ദന് 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. [[Image:p.218 V.S. Achuthanandan.jpg|thumb|150x250px|right|വി.എസ്. അച്യുതാനന്ദന്] ആലപ്പുഴ ആസ്പിന്‍വാള്‍ ഫാക്ടറിയിലെ തൊഴിലാളി യൂണിയന് നേതാവെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് അച്യുതാനന്ദനെ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനാക്കിയത്. 1944-ല്‍ കൃഷിക്കാരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനായി പാര്‍ട്ടി നിര്‍ദേശാനുസരണം കുട്ടനാട് പ്രവര്‍ത്തനമേഖലയായി തിരഞ്ഞെടുത്തു. അധികം വൈകാതെ വി.എസ്സിന്റെ ശ്രമഫലമായി 'തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്' രൂപീകരിക്കപ്പെട്ടു. കര്‍ഷകത്തൊഴിലാളികള്‍ക്ക് ന്യായമായ കൂലിയും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും നേടിക്കൊടുക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിച്ചു. പിന്നീട് ആലപ്പുഴയിലെ ചെത്തുതൊഴിലാളികളെയും കയര്‍തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനും ഇദ്ദേഹം മുന്‍കൈയെടുത്തു. ആലപ്പുഴ ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ഈ പ്രവര്‍ത്തനങ്ങള്‍ വളരെയധികം ഉപകരിച്ചു.
പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് അറസ്റ്റിലായ അച്യുതാനന്ദന് കൊടിയ മര്‍ദനവും നീണ്ട ജയില്‍വാസവും അനുഭവിക്കേണ്ടിവന്നു. ഇന്ത്യ സ്വതന്ത്രമായ 1 947 ആഗ. 1 5-ന് അച്യുതാനന്ദന് ജയിലിലായിരുന്നു. ജയില്‍ മോചിതനായെങ്കിലും പിന്നീട് വളരെക്കാലം ഒളിവുജീവിതം നയിക്കേണ്ടിവന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമ്പലപ്പുഴ-ചേര്‍ത്തല ഡിവിഷന് കമ്മിറ്റി സെക്രട്ടറി ആയി പ്രവര്‍ത്തിച്ച അച്യുതാനന്ദന് 1 954-ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1956 മുതല്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് അംഗമാണ്. ഇന്ത്യ-ചൈന യുദ്ധകാലത്തും അടിയന്തിരാവസ്ഥക്കാലത്തും തുടര്‍ന്നും നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ദേശീയകൌണ്സില് യോഗത്തില്‍നിന്നും എ.കെ.ജി., ബാസവപുന്നയ്യ, പി.സുന്ദരയ്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇറങ്ങിപ്പോന്ന 32 നേതാക്കളുടെ കൂട്ടത്തില്‍ അച്യുതാനന്ദനുമുണ്ടായിരുന്നു. തുടര്‍ന്ന് 1964-ല്‍ പാര്‍ട്ടി പിളര്‍ന്ന് സ.പി.ഐ.(എം) രൂപീകരിച്ച കാലംമുതല്‍ അച്യുതാനന്ദന് പാര്‍ട്ടിയുടെ നേതൃനിരയില്‍ സമുന്നത സ്ഥാനം വഹിക്കുന്നു. 1970 -കളില്‍ എ.കെ.ജി.യുടെ നേതൃത്വത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ അച്യുതാനന്ദന് സജീവമായി പങ്കെടുത്തിരുന്നു. 1980 മുതല്‍ 1992 വരെ ഇദ്ദേഹം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയുണ്ടായി. 1992 മുതല്‍ 1996 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവായും 1996 മുതല്‍ 2001 വരെ ഇടതുപക്ഷ ഏകോപന സമിതി കണ്‍വീനറായും 2001 മുതല്‍ 2006 വരെ പ്രതിപക്ഷ നേതാവായും ഇദ്ദേഹം പ്രവര്‍ത്തിച്ചു. 1967, 1970, 1991, 2001, 2006 എന്നീ വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഇദ്ദേഹം എം.എല്‍.എ. ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006 മെയ് 18-ന് കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദീര്‍ഘകാലമായി സി.പി.ഐ.(എം)ന്റെ സെന്‍ട്രല്‍ കമ്മിറ്റി അംഗം, പോളിറ്റ്ബ്യൂറോ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ചൈന, റഷ്യ, മംഗോളിയ, യു.കെ. തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കെ. വസുമതിയാണ് സഹധര്‍മിണി.
ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിര്‍ഭയം പ്രതികരിക്കുന്ന അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ളാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2006-ലെ പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍, പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള കഴിഞ്ഞ 5 വര്‍ഷക്കാലത്തെ അച്യുതാനന്ദന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്. സമരം തന്നെ ജീവിതം എന്ന ആത്മകഥ ത്യാഗപൂര്‍ണമായ ആ ജീവിതത്തിന്റെ സ്പന്ദിക്കുന്ന ഏടുകളാണ്. ഇരകള്‍ വേട്ടയാടപ്പെടുമ്പോള്‍, നേരിനൊപ്പം എന്നും ജനങ്ങള്‍ക്കൊപ്പം എന്നീ ലേഖന സമാഹാരങ്ങളും അച്യുതാനന്ദന്റെ കൃതികളാണ്.