This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തട്ടിമ്മേല്‍ക്കൂത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തട്ടിമ്മേല്‍ക്കൂത്ത് = ഉത്തരകേരളത്തിലെ ഒരു നാടോടിനൃത്തം. തട്ടിമ്മേ...)
അടുത്ത വ്യത്യാസം →
07:57, 30 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
=തട്ടിമ്മേല്‍ക്കൂത്ത് = ഉത്തരകേരളത്തിലെ ഒരു നാടോടിനൃത്തം. തട്ടിമ്മേല്‍ക്കളി എന്ന പേരിലും ഇത് അറിയപ്പെടുന്നു. കളിത്തട്ടേല്‍ക്കളി എന്ന പേരും ചിലസ്ഥലങ്ങളില്‍ പ്രചാരത്തിലുണ്ട്. ദളിത് സമുദായാംഗങ്ങള്‍ ആണ് ഈ നൃത്തരൂപം അവതരിപ്പിക്കാറുള്ളത്. പലകകൊണ്ട് ഒരു തട്ടുകെട്ടി അതിനു മുകളില്‍ കുറേപ്പേര്‍ കയറി നിന്ന് കോലുമുട്ടിക്കളിക്കുകയാണ് ഇതിന്റെ രീതി. ഇതിനെ ഒരുതരം ചവിട്ടുകളി എന്നു പറയാം. മുണ്ടും തലയില്‍ കെട്ടും ചന്ദനക്കുറിയുമാണ് വേഷം. കോലുമുട്ടി ചാടിച്ചുവടുവച്ചുള്ള കളിക്കിടയില്‍ തലയില്‍ക്കെട്ട് കുലുക്കലും അഴിച്ചുകെട്ടലുമൊക്കെ നടത്തി നൃത്തം കൌതുകകരമാക്കുക എന്നത് ഇതിന്റെ ഒരു പതിവ് ഇനമാണ്. ചവിട്ടുകളി, ഐവര്‍കളി എന്നീ നാടോടിക്കളികളുമായി ഇതിനു വളരെ സാമ്യമുണ്ട്. ഉത്തരമലബാറില്‍ പല ഗ്രാമീണോത്സവ സന്ദര്‍ഭങ്ങളിലും ഇതവതരിപ്പിക്കുന്നു. തെക്കേ മലബാറില്‍ പൂരം, വേല തുടങ്ങിയ അനുഷ്ഠാനങ്ങളോടനുബന്ധിച്ചാണ് തട്ടിമ്മേല്‍ക്കൂത്ത് നടത്തുന്നത്.
പുലയസമുദായത്തിലും വേട്ടുവസമുദായത്തിലുംപെട്ട ആളു കളാണ് തട്ടിമ്മേല്‍കളി എന്നപേരില്‍ തട്ടിമ്മേല്‍ക്കൂത്ത് അവതരിപ്പിച്ചുവരുന്നത്. കോട്ടയം ജില്ലയിലെ നായര്‍ സമുദായത്തില്‍പ്പെട്ടവരും ഈ നൃത്തകല അവതരിപ്പിച്ചു വരുന്നതായി കാണുന്നുണ്ട്. ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചാണ് ഈ കല അവതരിപ്പിക്കാറുള്ളത്. ഇലത്താളം, ചേങ്ങില എന്നീ വാദ്യോപകരണങ്ങളുപയോഗിച്ച് സംഘമായി പാട്ടുപാടുകയും അതിനനുസരിച്ച് താളമിടുകയും ആ താളത്തിനൊത്ത് ചുവടുവയ്ക്കുകയുമാണ് കളിയുടെ രീതി. തലക്കെട്ടും ചന്ദനക്കുറിയുമാണ് വിശേഷിച്ചുള്ള ചമയം. അധികമൊന്നും ശൈലീവത്ക്കരണം നടന്നിട്ടില്ലാത്ത ഈ നൃത്തം കേരളത്തിലെ പ്രാചീന നാടോടിനൃത്തങ്ങളുടെ നല്ലൊരു മാതൃകയായി നിലകൊള്ളുന്നു.