This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =തട്ടം= ഒരിനം പരന്ന പാത്രം. ആദ്യകാലത്ത് വെള്ളി, സ്വര്‍ണം എന്നിവകൊണ്ടു...)
അടുത്ത വ്യത്യാസം →

11:16, 29 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

തട്ടം

ഒരിനം പരന്ന പാത്രം. ആദ്യകാലത്ത് വെള്ളി, സ്വര്‍ണം എന്നിവകൊണ്ടുണ്ടാക്കിയ പരന്ന പാത്രങ്ങളെ മാത്രമേ തട്ടം എന്നു വിളിച്ചിരുന്നുള്ളൂ. തട്ടത്തിന്റെ അരികുകള്‍ അല്പം ഉയര്‍ന്നതായിരി ക്കും. വൃത്താകൃതിയിലും ദീര്‍ഘവൃത്താകൃതിയിലും തട്ടങ്ങളുണ്ട്. ചതുരത്തിലുള്ള തട്ടങ്ങളും നിലവിലുണ്ട്. ഇപ്പോള്‍ സ്റ്റീല്‍, കളിമണ്ണ്, പ്ളാസ്റ്റിക്, ഗ്ളാസ്്, തുടങ്ങിയ സാധനങ്ങള്‍കൊണ്ട് തട്ടങ്ങള്‍ ഉണ്ടാക്കുക പതിവായിരിക്കുന്നു. ഇക്കാലത്ത് പൂജാസാധനങ്ങളും താലപ്പൊലിക്കുള്ള സാധനങ്ങളും വയ്ക്കാനുപയോഗിക്കുന്ന താലത്തിനാണ് തട്ടം എന്നു പേരുള്ളത്. പഴയകാലത്ത് താംബൂലം ഇടാനും തട്ടം ഉപയോഗിച്ചിരുന്നു. നിലവിളക്കിനു കീഴില്‍ ഇറ്റു വീഴുന്ന എണ്ണ എടുക്കാനായും തട്ടം വയ്ക്കുക പതിവുണ്ട്. കുച്ചിപ്പുടി തുടങ്ങിയ ചില നൃത്തപ്രയോഗങ്ങള്‍ക്കും തട്ടം ഉപയോഗിക്കാറുണ്ട്. തളിക, താമ്പാളം എന്നീ പദങ്ങളുടെ പര്യായമായും തട്ടം ഉപയോഗിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍