This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്രയര്‍, കോള്‍ തിയൊഡോര്‍ (1889 - 1968)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =ഡ്രയര്‍, കോള്‍ തിയൊഡോര്‍ (1889 - 1968)= ഉൃല്യലൃ, ഇമൃഹ ഠവലീറീൃ ഡാനിഷ് ചലച്ചിത്...)
അടുത്ത വ്യത്യാസം →
04:31, 28 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡ്രയര്‍, കോള്‍ തിയൊഡോര്‍ (1889 - 1968)
ഉൃല്യലൃ, ഇമൃഹ ഠവലീറീൃ
ഡാനിഷ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും. കോപ്പന്‍ഹേഗനില്‍ ജനിച്ച ഡ്രയര്‍ വിദ്യാഭ്യാസത്തിനുശേഷം പത്രപ്രവര്‍ത്തകനായും പിയാനോവാദകനായും സേവനമനുഷ്ഠിച്ചു. ചലച്ചിത്രനിരൂപണം നടത്തിയിരുന്ന ഡ്രയര്‍ തിരക്കഥാകൃത്തായിട്ടാണ് 1912-ല്‍ രംഗപ്രവേശം നടത്തിയത്. 1919-ല്‍ സംവിധായകന്റെ വേഷമണിയുകയും ദ് പാഴ്സണ്‍സ് വിഡോ എന്ന കോമഡി ചിത്രം തയ്യാറാക്കുകയും ചെയ്തു. എങ്കിലും 1927-ല്‍ പ്രദര്‍ശിപ്പിച്ച ദ് പാഷന്‍ ഒഫ് ജോണ്‍ ഒഫ് ആര്‍ക്ക് (ഘമ ജമശീിൈ റല ഖലമിില റ അൃര 1928) എന്ന ചലച്ചിത്രത്തിലൂടെയാണ് ഡ്രയറിന്റെ പ്രശസ്തി പെട്ടെന്നുയര്‍ന്നത്. ദേശാന്തരീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു ഇത്. ജോണ്‍ ഒഫ് ആര്‍ക്കിന്റെ വിചാരണയും വീരകൃത്യവും ഹൃദയാവര്‍ജകമായി ആവിഷ്കരിക്കുന്ന ഈ ചലച്ചിത്രം ഒരു മാസ്റ്റര്‍പീസായി പുകഴ്ത്തപ്പെട്ടുവെങ്കിലും സാമ്പത്തികമായി പരാജയപ്പെടുകയാണുണ്ടായത്.
1932-ല്‍ ഡ്രയറിന്റെ ജര്‍മന്‍-ഫ്രഞ്ച് സംരംഭമായ വാസയര്‍ എന്ന ചലച്ചിത്രം ഫാന്റസിയുടേയും റിയലിസത്തിന്റേയും ഒരു വിചിത്ര സങ്കരമായിരുന്നു. മറക്കാനാവാത്ത പല രംഗങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ചലച്ചിത്രവും സാമ്പത്തികമായി പരാജയപ്പെടുകയാണുണ്ടായത്. ആധുനികകാലത്ത് സൂപ്പര്‍ നാച്വറല്‍ സിനിമകള്‍ക്കിടയിലെ ഒരു ക്ളാസ്സിക്കായി ഈ ചിത്രം കരുതപ്പെടുന്നു. 1943-ല്‍ പുറത്തുവന്ന ഡേ ഒഫ് റാത്ത് എന്ന ചിത്രം ഏറ്റവുമധികം പ്രചാരം നേടി. ഡെന്മാര്‍ക്കിനെ ആക്രമിച്ച നാസികളെ പ്രതീകാത്മകമായി വിമര്‍ശിക്കുന്ന ഒരു ചിത്രമാണിത്. മതപരമായ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഓര്‍ഡെറ്റ് (ീൃറലൃ) എന്ന ചലച്ചിത്രം 1955-ല്‍ റിലീസ് ചെയ്തു. പ്രേമകഥയായ ഗെര്‍ട്രൂഡ് (1966) ആണ് അവസാനമായി സംവിധാനം ചെയ്തത്. മനശ്ശാസ്ത്രപരമായ സങ്കീര്‍ണതകളില്‍ വ്യാപരിച്ച ഒരു സംവിധായകനായിരുന്നു ഡ്രയര്‍. 1968-ല്‍ ഇദ്ദേഹം അന്തരിച്ചു.