This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡ്യൂട്ടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =ഡ്യൂട്ടി= ഊ്യ ഒരു പരോക്ഷ നികുതി. നികുതികള്‍ പ്രധാനമായും രണ്ടുതരത്തി...)
അടുത്ത വ്യത്യാസം →
11:47, 27 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡ്യൂട്ടി
ഊ്യ
ഒരു പരോക്ഷ നികുതി. നികുതികള്‍ പ്രധാനമായും രണ്ടുതരത്തി ലുണ്ട്. പ്രത്യക്ഷ നികുതിയും പരോക്ഷ നികുതിയും. വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വത്തിന്മേലോ വരുമാനത്തിന്മേ ലോ വാര്‍ഷികാടിസ്ഥാനത്തില്‍ നേരിട്ടു ചുമത്തുന്ന നികുതിയെ പ്രത്യക്ഷ നികുതിയെന്നു പറയുന്നു. നികുതികള്‍ ആരില്‍ നിന്നു ചുമത്തുന്നുവോ പ്രസ്തുത വ്യക്തിതന്നെയാണ് അത് കൊടുക്കുകയും അതിന്റെ ഭാരം താങ്ങുകയും ചെയ്യേണ്ടത്. എന്നാല്‍, നേരിട്ട് ഈടാക്കാതെ നിര്‍മാതാക്കള്‍, ഇറക്കുമതിക്കാര്‍, വിതരണക്കാര്‍, മറ്റ് ഇടനിലക്കാര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നാണ് പരോക്ഷനികുതികള്‍ പിരിച്ചെടുക്കുന്നത്. നികുതിഭാരം നേരിട്ട് വ്യക്തികള്‍ക്കു താങ്ങേണ്ടി വരുന്നില്ല എന്നതാണ് പരോക്ഷനികുതികളുടെ പ്രത്യേകത. ഇത്തരത്തിലുള്ള ഒരു പരോക്ഷനികുതിയാണ് ഡ്യൂട്ടി അഥവാ തീരുവ. പ്രധാനമായും കയറ്റുമതിക്കും ഇറക്കുമതിക്കും മേലാണ് ഡ്യൂട്ടി ചുമത്തുന്നത്. വൈദ്യുതി വിലയുടെ മേലും ഡ്യൂട്ടി ചുമത്തുന്നുണ്ട്. ഇറക്കുമതിക്കു മേലുള്ള ഡ്യൂട്ടിയെ കസ്റ്റംസ് ഡ്യൂട്ടി എന്നു പറയുന്നു. നികുതിയുടെ ചരിത്രത്തില്‍ ഏറ്റവും പഴയ നികുതികളില്‍ ഒന്നാണിത്.
ഇംഗ്ളണ്ടിലെ ജോണ്‍ രാജാവിന്റെ കാലത്താണ് കസ്റ്റംസ് ഡ്യൂട്ടി ആദ്യമായി പ്രചാരത്തില്‍ വന്നത്. തുറമുഖങ്ങളുടെ നിര്‍മാണ ച്ചെലവ് ഈടാക്കുന്നതിനും കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ചരക്കുകപ്പലുകളെ സുരക്ഷിതമാക്കുന്നതിനുമുള്ള പ്രതിഫലമെന്ന നിലയ്ക്കുമാണ് കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയത്. മിക്ക രാജ്യങ്ങളുടേ യും പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണിത്. 19-ാം ശ.-ത്തിന്റെ മധ്യത്തില്‍ സ്വതന്ത്ര വ്യാപാര പ്രസ്ഥാനത്തിന്റെ പ്രചാരണ ഭാഗമായി പല കസ്റ്റംസ് ഡ്യൂട്ടികളും പിന്‍വലിക്കുകയുണ്ടായി. അതിനുശേഷം പ്രധാനമായും ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിരുന്നത്. ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി ഇറക്കുമതി ചെയ്യുന്ന വിദേശ വസ്തുക്കളുടെമേല്‍ കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തുകയാണു ചെയ്യുന്നത്. അതിനാല്‍, ഇതൊരു സംര ക്ഷണ നികുതിയായും അറിയപ്പെടുന്നുണ്ട്. ഓരോ രാജ്യവും അവരുടെ ആഭ്യന്തര സ്വദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടി, അതേ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നു. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്ക് ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വസ്തുക്കളേക്കാള്‍ പല മടങ്ങ് വില കൂടുമ്പോള്‍, സ്വാഭാവികമായും ഇറക്കുമതി വസ്തുക്കള്‍ക്ക് ആഭ്യന്തരവിപണി ഇല്ലാതാവുന്നു. വിദേശ കമ്പനികളില്‍ നിന്നുള്ള മത്സരത്തെ നേരിടാന്‍ ആഭ്യന്തര സ്വദേശീയ വ്യവസായങ്ങളെ പ്രാപ്തമാക്കുന്നതിനുള്ള ഒരു സഹായക നടപടിയായും കസ്റ്റംസ് ഡ്യൂട്ടിയെ കാണാവുന്നതാണ്.
എന്നാല്‍, ഇത്തരം നികുതിസമ്പ്രദായം അന്തര്‍ദേശീയാടി സ്ഥാനത്തില്‍ സ്വതന്ത്രവ്യാപാരത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്. രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായിട്ടുള്ള മിക്ക ലോകവ്യാപാരക്കരാറുകളുടേയും ലക്ഷ്യം ഇത്തരം നികുതികള്‍ വെട്ടിക്കുറച്ചുകൊണ്ട് ലോകവ്യാപാരത്തെ സുഗമവും സ്വതന്ത്രവുമാക്കുകയെന്നതായിരുന്നു. ലോകത്തെ ബഹുഭൂരി പക്ഷം രാഷ്ട്രങ്ങളുടേയും അംഗീകാരത്തോടെ രൂപംകൊണ്ടിട്ടുള്ള ലോകവ്യാപാര സംഘടനയുടെ പ്രധാന ലക്ഷ്യം തന്നെ അനാരോഗ്യകരമായ വ്യാപാര നികുതികള്‍ ഇല്ലാതാക്കുകയും രാജ്യങ്ങള്‍ ക്കും മേഖലകള്‍ക്കുമിടയ്ക്കുള്ള വ്യാപാരം പരമാവധി സ്വതന്ത്രമാ ക്കുകയും ചെയ്യുകയെന്നതാണ്.
പുകയില, മദ്യം എന്നിവയുടെ ഉപഭോഗം നിരുത്സാഹപ്പെടു ത്തുന്നതിനുവേണ്ടിയും ഇത്തരം നികുതികള്‍ ഏര്‍പ്പെടുത്താറുണ്ട്. ആഭ്യന്തര ഉത്പന്നങ്ങള്‍ക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നികുതികള്‍ എക്സൈസ് ഡ്യൂട്ടികള്‍ എന്നാണറിയപ്പെടുന്നത്. ആഭ്യന്തരമായ ഒരു സുപ്രധാന വരുമാന സ്രോതസ് എന്ന നിലയ്ക്കാണ് എക്സൈസ് ഡ്യൂട്ടികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.