This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തങ്കനീക്കാ തടാകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തങ്കനീക്കാ തടാകം= ഘമസല ഠമിഴമ്യിശസമ ലോകത്തിലെ ഏറ്റവും നീളംകൂടിയ ...)
അടുത്ത വ്യത്യാസം →
06:59, 27 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
തങ്കനീക്കാ തടാകം
ഘമസല ഠമിഴമ്യിശസമ
ലോകത്തിലെ ഏറ്റവും നീളംകൂടിയ ശുദ്ധജലതടാകം. പൂര്‍വമധ്യ ആഫ്രിക്കയില്‍ സ്ഥിതിചെയ്യുന്നു. ആഴത്തിന്റെ കാര്യത്തില്‍ റഷ്യയിലെ ബേക്കല്‍ തടാകം (ആമശസമഹ ഹമസല) കഴിഞ്ഞാല്‍ അടുത്ത സ്ഥാനം തങ്കനീക്കാ തടാകത്തിനാണ്. വലുപ്പം കണക്കിലെടുത്താല്‍ ആഫ്രിക്കയില്‍ രണ്ടാം സ്ഥാനവും ലോകത്തില്‍ ഏഴാം സ്ഥാനവും ഈ തടാകത്തിനവകാശപ്പെട്ടതാണ്. സമുദ്രനിരപ്പില്‍ നിന്ന് 760 മീ. ഉയരത്തിലാണ് തങ്കനീക്കാ തടാകത്തിന്റെ സ്ഥാനം. നീളം: 676 കി.മീ.; വീതി: 48-64 കി.മീ.; വിസ്തീര്‍ണം: 32,893 ച.കി.മീ.; ആഴം: 1,436 മീ.
കി.താന്‍സാനിയ, വ.ബുറുണ്ടി, തെ.സാംബിയ, പ.സയര്‍ എന്നിവയാണ് തങ്കനീക്കാ തടാകത്തിന്റെ അതിരുകള്‍. കിഴക്കന്‍ തീരത്തുള്ള താന്‍സാനിയയെ പ. ഭാഗത്തുള്ള കോങ്ഗോയില്‍ നിന്ന് ഇതു വേര്‍തിരിക്കുന്നു. തങ്കനീക്കാ തടാകത്തിന്റെ ഒരേയൊരു ബഹിര്‍ഗമന മാര്‍ഗം ലുകുഗ നദിയാണ്. ഇത് തങ്കനീക്കാ തടാക ജലത്തെ കോങ്ഗോനദിയിലെത്തിക്കുന്നു. ഇടയ്ക്കിടെ ഈ നദി എക്കല്‍ നിക്ഷേപത്താല്‍ അടഞ്ഞുപോകുന്നതിനാല്‍ തടാകത്തി ലെ ജലനിരപ്പില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുക പതിവാണ്.
ജലഗതാഗതത്തിന് വളരെ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്ന ജലാശയങ്ങളിലൊന്നാണ് തങ്കനീക്ക. 'ഗ്രേറ്റ് റിഫ്റ്റ്വാലി'യുടെ ആഴം കൂടിയ പടിഞ്ഞാറന്‍ താഴ്വരയിലാണ് തങ്കനീക്കാ തടാകത്തിന്റെ സ്ഥാനം. വൈവിധ്യമാര്‍ന്ന മത്സ്യസമ്പത്തിനു പുറമേ നീര്‍ക്കുതിര, മുതലകള്‍ തുടങ്ങിയ ജീവികളുടേയും ആവാസകേന്ദ്രമാണ് ഈ തടാകം. കോങ്ഗോയിലെ ആല്‍ബര്‍ട്ട്വില്ലി (അഹയലൃ്ശഹഹല), ബുറുണ്ടിയിലെ ബുജുംബുറ (ആൌഷൌായൌൃമ), താന്‍സാനിയയിലെ കിഗോമ (ഗശഴീാമ) തുടങ്ങിയവ തങ്കനീക്കാ തടാകത്തിലെ മുഖ്യ തുറമുഖങ്ങളാണ്.
19-ാം ശ. മുഴുവന്‍ തങ്കനീക്കയുടെ തീരപ്രദേശം അറബികളായ അടിമക്കച്ചവടക്കാരുടെ നിയന്ത്രണത്തിലായിരുന്നു. ജോണ്‍സ്പേക് (ഖീവി ടുലസല), റിച്ചാര്‍ഡ് ബര്‍ടണ്‍ (ഞശരവമൃറ ആൌൃീി) എന്നീ ബ്രിട്ടിഷ് പര്യവേക്ഷകരാണ് തങ്കനീക്കാ തടാകക്കരയില്‍ ആദ്യമായെത്തിയ യൂറോപ്യന്മാര്‍ (1858).
ആഫ്രിക്കന്‍ പര്യവേക്ഷണത്തിനു പുറപ്പെട്ട ഡേവിഡ് ലിവിങ്സ്റ്റനെ കാണാതായതിനെത്തുടര്‍ന്ന് തെരച്ചിലേറ്റെടുത്ത ഹെന്റി മോര്‍ട്ടന്‍ സ്റ്റാന്‍ലി തങ്കനീക്കാ തടാകത്തിന്റെ കിഴക്കേക്കരയുള്ള ഉജീജിനിയില്‍ വച്ചാണ് അദ്ദേഹത്തെ കണ്ടെത്തിയത് (1871).