This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തക്കോലം യുദ്ധം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =തക്കോലം യുദ്ധം= ചോള-രാഷ്ട്രകൂടസേനകള്‍ തമ്മില്‍ 949-ല്‍ നടന്ന യുദ്ധം. തി...)
അടുത്ത വ്യത്യാസം →
06:49, 27 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
തക്കോലം യുദ്ധം
ചോള-രാഷ്ട്രകൂടസേനകള്‍ തമ്മില്‍ 949-ല്‍ നടന്ന യുദ്ധം. തിരുവല്ലം യുദ്ധത്തില്‍ ഏറ്റ പരാജയത്തിനു പ്രതികാരമായാണ് ഈ യുദ്ധമുണ്ടായത്. രാഷ്ട്രകൂട ചക്രവര്‍ത്തിയായ കൃഷ്ണന്‍ കകക-ന്റെ സഹായിയായി ഗംഗരാജാവായ ബുതുകന്‍ ഉണ്ടായിരുന്നു. ചോളസൈന്യത്തെ നയിച്ചത് യുവരാജാവായ രാജാദിത്യന്‍ ആയിരുന്നു. ചോളശക്തി അജയ്യമായിരുന്നുവെങ്കിലും ഗംഗപക്ഷത്തുനിന്നു രണ്ട് വില്ലാളിവീരന്മാരുടെ അസ്ത്ര പ്രയോഗത്തില്‍ രാജാദിത്യന്റെ ആന നിലംപതിച്ചു. ബുതുകനും രാജാദിത്യനും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തില്‍ രാജാദിത്യന്‍ വധിക്കപ്പെട്ടത് ചോളപക്ഷത്തിനു വലിയ ആഘാതമായി. രാജാദിത്യന്റെ അനുജന്‍ കണ്ടരാദിത്യന്‍ നേതൃത്വം ഏറ്റെടുത്തെങ്കിലും ചോളപക്ഷത്തിന് പിടിച്ചുനില്ക്കാനായില്ല. തിരുവല്ലം യുദ്ധം ചോളസാമ്രാജ്യത്തിന്റെ ശക്തിവര്‍ധനവിനു കാരണമായെങ്കില്‍ തക്കോലം യുദ്ധം സാമ്രാജ്യത്തിന്റെ താത്കാലിക ശിഥിലീകരണത്തിനാണ് വഴിതെളിച്ചത്. കേരളീയരായ യുദ്ധവീരന്മാര്‍ രാജാദിത്യനൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി കാണുന്നു. നന്ദിക്കരപ്പുത്തൂര്‍ വെള്ളന്‍ കുമരന്‍ (കന്യാകുമാരി ജില്ല) പടനായകന്മാരിലൊരാളായിരുന്നു. വള്ളുവനാട്ടിലെ യുവരാജാവായ വലഭന്‍ രാജാദിത്യന്റെ സഹായി ആയിരുന്നുവെങ്കിലും എന്തോ കാരണത്താല്‍ തക്കോലം യുദ്ധത്തില്‍ രാജാദിത്യനൊപ്പം വീരമൃത്യു വരിക്കാന്‍ കഴിയാതെവന്നതില്‍ നിരാശനായി സന്ന്യാസം വരിക്കുകയും ചതുരാനനപണ്ഡിതന്‍ എന്ന പേരില്‍ മഠാധിപതിയാവുകയും ചെയ്തു.
(കെ. ശിവശങ്കരന്‍ നായര്‍)