This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോളമൈറ്റ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ഡോളമൈറ്റ്= കാത്സ്യവും മഗ്നീഷ്യവും അടങ്ങിയ കാര്‍ബണേറ്റ് ധാതുവും അതേ ...)
വരി 24: വരി 24:
പഞ്ചാബില്‍ ക്രോര്‍ മലയിലും ഹിമാലയത്തിലെ സൊലാന്‍, ബലോശ് എന്നീ പര്‍വതങ്ങളിലും ഡോളമൈറ്റും ഡോളമൈറ്റ്മയ ചുണ്ണാമ്പുകല്ലും കാണപ്പെടുന്നു.
പഞ്ചാബില്‍ ക്രോര്‍ മലയിലും ഹിമാലയത്തിലെ സൊലാന്‍, ബലോശ് എന്നീ പര്‍വതങ്ങളിലും ഡോളമൈറ്റും ഡോളമൈറ്റ്മയ ചുണ്ണാമ്പുകല്ലും കാണപ്പെടുന്നു.
-
 
-
ഡോളമൈറ്റ് ശില
 
-
 
-
അന്‍പതു ശതമാനത്തിലേറെ ഡോളമൈറ്റ് അടങ്ങിയ ചുണ്ണാമ്പു കല്ല് (ഡോളസ്റ്റോണ്‍). അവസ്ഥാന്തരമാണ് ഡോളമൈറ്റ് ശിലയുടെ രൂപീകരണത്തിനു നിദാനം. ശിലയിലെ വന്‍തരികള്‍ ഈ പ്രക്രിയയെ സാധൂകരിക്കുന്നു. ശിലയുടെ നിറം, രാസസംഘടനം, ആന്തരിക ഘടന എന്നിവ ചുണ്ണാമ്പുകല്ലിന്റേതിനു സമാനമാണ്. തത്ഫലമായി ബാഹ്യ പ്രകൃതിയിലൂടെ മാത്രം ഡോളമൈറ്റ് ശിലയെ ചുണ്ണാമ്പുകല്ലില്‍ നിന്നു വേര്‍തിരിച്ചറിയുക പ്രയാസമാണ്. ഡോളമൈറ്റ് ശില തിരിച്ചറിയാന്‍ ആസിഡ് ടെസ്റ്റ് സഹായകമാണ്.
 
-
 
-
കാലപ്പഴക്കമുള്ള പാലിയോസോയിക് ശിലാസഞ്ചയത്തില്‍ ചുണ്ണാമ്പുകല്ലിന്റെ കനത്ത നിക്ഷേപങ്ങള്‍ക്കൊപ്പമാണ് സാധാ രണയായി ഡോളമൈറ്റ് ശിലാനിക്ഷേപങ്ങള്‍ ഉപസ്ഥിതമായിട്ടു ള്ളത്. കാര്‍ബണേറ്റ് നിക്ഷേപങ്ങള്‍ക്കിടയില്‍ അരഗണൈറ്റ്, മഗ്നീഷ്യം കാല്‍സൈറ്റ്, അന്‍ഹൈഡ്രൈറ്റ് തുടങ്ങിയവയോടൊ പ്പവും ഡോളമൈറ്റ് കാണപ്പെടാറുണ്ട്.
 

10:46, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡോളമൈറ്റ്

കാത്സ്യവും മഗ്നീഷ്യവും അടങ്ങിയ കാര്‍ബണേറ്റ് ധാതുവും അതേ രാസസംഘടനമുള്ള അവസാദ ശിലയും. രാസസംഘടനം: ധഇമങഴ (ഇീ3)2പ. ശുദ്ധമായ ഡോളമൈറ്റ് അപൂര്‍വമായി മാത്രമേ പ്രകൃതിയില്‍ കാണപ്പെടുന്നുള്ളൂ. ഇരുമ്പ്, മാംഗനീസ്, കോബാള്‍ട്ട്, സിങ്ക്, ലെഡ്, ബേരിയം എന്നിവയാണ് മുഖ്യ മാലിന്യങ്ങള്‍. മഗ്നീഷ്യത്തിനു പകരം ഇരുമ്പിന്റെ അംശം വര്‍ധിക്കുമ്പോള്‍ ഡോളമൈറ്റ്, ആന്‍കെറൈറ്റ് ധഇമ(എലങഴ) (ഇീ3)2പ ആകുന്നു. 100 ശ.മാ. ശുദ്ധമായ ആന്‍കെറൈറ്റ് ലഭ്യമല്ല. ഡോളമൈറ്റിലെ മഗ്നീഷ്യത്തിന്റെ 20 ശ.മാ. എങ്കിലും ഇരുമ്പോ മാംഗനീസോ മൂലം പുനഃസ്ഥാപനം ചെയ്യപ്പെടുമ്പോള്‍ മാത്രമേ ആന്‍കെറൈറ്റ് എന്ന സംജ്ഞ ഉപയോഗിക്കാറുള്ളൂ. ഇരുമ്പിന്റെ ശ.മാ. കുറഞ്ഞ ഡോളമൈറ്റാണ് ഷെറാന്‍ ഡോളമൈറ്റ്.

ഹെക്സഗണല്‍ ക്രിസ്റ്റല്‍ വ്യൂഹത്തില്‍ ക്രിസ്റ്റലീകരിക്കപ്പെടുന്ന ഡോളമൈറ്റ് പ്രകൃതിയില്‍ റോംബോഹീഡ്രല്‍ രൂപത്തില്‍ കാണപ്പെടുന്നു; റോംബോഹീഡ്രലിന്റെ വ്യക്തമായ മുഖങ്ങളാണ് ഡോളമൈറ്റ് പരലുകളെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. പിണ്ഡാകൃതിയിലും ചെറുതരികളായും ഇവ പ്രകൃതിയില്‍ ലഭ്യമാണ്. സുവ്യക്തമായ റോംബോഹീഡ്രല്‍ പിളര്‍പ്പ്, ശഖാംഭമായ വിഭജനം, പ്രത്യേക നിറമില്ലായ്മ അഥവാ വെള്ളനിറം, സ്ഫടികദ്യുതി എന്നിവയാണ് ഈ ധാതുവിന്റെ പ്രധാന ഭൌതികഗുണങ്ങള്‍. കാഠിന്യം: 3.54; ആ.സാ: 2.8; അപഭംഗസൂചിക: 1.67.

ഡോളമൈറ്റിന്റെ ആന്തരിക ഘടന കാല്‍സൈറ്റ് ധാതുവിന്റേതിനു സമാനമാണ്. എന്നാല്‍ ഒന്നിടവിട്ടുള്ള കാത്സ്യം അയോണുകളെ പരിപൂര്‍ണമായി മഗ്നീഷ്യം നീക്കം ചെയ്തിരിക്കും. ഈ അയോണുകളുടെ ഓരോ പാളിയും ഇമ++ അയോണുകയുടേയും ങഴ++ അയോണുകളുടേയും പാളികള്‍ക്കു മധ്യത്തില്‍ സ്ഥിതിചെയ്യുന്നു. അയോണിക പാളികളുടെ സവിശേഷമായ ഈ വിതാ നമാണ് ഡോളമൈറ്റിനെ കാല്‍സൈറ്റില്‍ നിന്നു വ്യതിരിക്തമാക്കുന്നത്.

പിണ്ഡാകൃതിയിലുള്ള ഡോളമൈറ്റിന്റെ തരികള്‍ നന്നേ നേരിയ ഹൈഡ്രോക്ളോറിക് ആസിഡുമായി സമ്പര്‍ക്കമുണ്ടാവുമ്പോള്‍ ആസിഡുമായി ദ്രുതഗതിയില്‍ പ്രവര്‍ത്തിക്കുന്നു.

വ്യത്യസ്ത ഭൂവിജ്ഞാനീയ മേഖലകളില്‍ കാണപ്പെടുന്ന ധാതുവാണ് ഡോളമൈറ്റ്. ക്രിസ്റ്റലീകൃത ഷിസ്റ്റുകളിലാണ് ഇത് ധാരാളമായി കണ്ടെത്തിയിട്ടുള്ളത്.

ലോഹോത്പാദനത്തില്‍ ഒരു അടിസ്ഥാന താപപ്രതിരോധക മായി ഉപയോഗിക്കപ്പെടുന്ന ധാതുവാണ് ഡോളമൈറ്റ്. ഇരുമ്പ്, ലെഡ്, ചെമ്പ് തുടങ്ങിയ ലോഹങ്ങള്‍ ഉരുകുന്ന ഫര്‍ണസുകളില്‍ റിഫ്രാക്റ്ററിയായും, ബ്ളാസ്റ്റ് ഫര്‍ണസില്‍ ഫ്ളക്സായും ഡോളമൈറ്റ് ഉപയോഗിക്കുന്നു. കാര്‍ബണ്‍ ഡൈഓക്സൈഡ് വാതകം, മഗ്നീഷ്യം ലവണങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിലും ഡോളമൈറ്റ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്; മഗ്നീഷ്യത്തിന്റെ മുഖ്യ സ്രോതസ്സുകളില്‍ ഒന്നുകൂടിയാണ് ഡോളമൈറ്റ്.

ഇന്ത്യയില്‍ ബിഹാര്‍, ഹിമാചല്‍പ്രദേശ്, തമിഴ്നാട്, ഒറീസ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് ഡോളമൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്.

ബിഹാറില്‍ സിംഹ്ഭം ജില്ലയിലെ ചെയ്ബാസയ്ക്കു വ. മാറിയും ഷാഹാബാദ് ജില്ലയിലെ ബന്‍ജാരയിലും ഡോളമൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. ദല്‍ത്തോംഗഞ്ചിന് തെ.പ. ചുണ്ണാമ്പുകല്ലിനോടൊപ്പവും ഡോളമൈറ്റ് കാണപ്പെടുന്നുണ്ട്.

തമിഴ്നാട്ടില്‍ രാസവ്യവസായങ്ങള്‍ക്ക് ഉപയുക്തമായ കാല്‍ സൈറ്റ് ശിലാനിക്ഷേപത്തോടൊപ്പമാണ് ഡോളമൈറ്റിന്റെ നിക്ഷേപം ഉപസ്ഥിതമായിട്ടുള്ളത്. സേലം, തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവിടങ്ങളില്‍ കാല്‍സൈറ്റിനൊടൊപ്പവും ഡോളമൈറ്റ് കാണപ്പെടുന്നുണ്ട്.

ഹിമാചല്‍ പ്രദേശില്‍ സിംലാ മലകളിലും മാണ്‍ഡി ജില്ലയിലും ലവണ നിക്ഷേപങ്ങള്‍ക്കൊപ്പം ഡോളമൈറ്റ് കാണപ്പെടുന്നു. സുകേതിലെ സത്ലജ് നദീതാഴ്വരയില്‍ ചാരനിറമുള്ള ഡോളമൈറ്റ് അടങ്ങിയ സ്ഥൂലകാരണമായ ചുണ്ണാമ്പുകല്‍ നിക്ഷേപം ലഭ്യമാണ്.

ഒറീസയിലെ സുന്ദര്‍ഗന്ഥ്, സംബല്‍പൂര്‍, കോരാപ്പട്ട് എന്നീ ജില്ലകളിലാണ് ഡോളമൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. ഗംഗാപൂര്‍ പ്രദേശത്ത് 100 കി.മീ. നീളത്തില്‍ ഡോളമൈറ്റ് നിക്ഷേപം കാണപ്പെടുന്നു. ബിര്‍മിത്രപ്പൂരില്‍ മാത്രം 2,520 ടണ്‍ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്.

പഞ്ചാബില്‍ ക്രോര്‍ മലയിലും ഹിമാലയത്തിലെ സൊലാന്‍, ബലോശ് എന്നീ പര്‍വതങ്ങളിലും ഡോളമൈറ്റും ഡോളമൈറ്റ്മയ ചുണ്ണാമ്പുകല്ലും കാണപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍