This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡോസോണിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =ഡോസോണിയ= ഉമംീിശമ ഉഭയജീവിസസ്യങ്ങളായി പരിഗണിക്കപ്പെടുന്ന ബ്രയോഫൈറ്...)
അടുത്ത വ്യത്യാസം →
10:40, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡോസോണിയ
ഉമംീിശമ
ഉഭയജീവിസസ്യങ്ങളായി പരിഗണിക്കപ്പെടുന്ന ബ്രയോഫൈറ്റ (ആൃ്യീുവ്യമേ) സസ്യവിഭാഗത്തിലെ ഏറ്റവും വലുപ്പം കൂടിയ സസ്യം. ബ്രയോഫൈറ്റ വിഭാഗത്തിലെ ബ്രയോപ്സിഡ (ആൃ്യീുശെറമ) വര്‍ഗത്തില്‍പ്പെടുന്ന ഡോസോണിയേലിസ് (ഉമംീിശമഹല) ഗോത്രത്തിന്റെ ഏക കുടുംബമായ ഡോസോണിഡെ(ഉമംീിശറമല)യിലെ അംഗമാണ് ഡോസോണിയ. ദക്ഷിണ പസിഫിക് മേഖലയില്‍ മാത്രം കാണുന്ന ഡോസോണിയയ്ക്ക് ഒമ്പതു സ്പീഷീസുണ്ട്.
ഡോസോണിയയുടെ സസ്യശരീരം (താലസ്) പരവതാനിപോലെ തറയില്‍ പടര്‍ന്നു വളരുന്നു. പരുപരുത്തതും സുദൃഢവുമാണ് താലസ്. താലസ്സില് നിന്ന് ഉയര്‍ന്നു നില്ക്കുന്ന കടും പച്ചയോ തവിട്ടോ നിറമുള്ള 'കാണ്ഡം' കറ്റകള്‍ (ൌള) പോലെയാണ് കാണപ്പെടുന്നത്. ഇതിന് 65 സെ.മീ. വരെ നീളമുണ്ടായിരിക്കും. 40 മി.മീറ്ററോളം നീളമുള്ള ഇലയുടെ പാദം പരന്നോ അവതല (രീിരമ്ല) രൂപത്തിലോ ആയിരിക്കും. ഇലകളുടെ അടിഭാഗവും അരികുകളും പരുപരുത്തതും ദന്തുരവുമാണ്. പാദത്തില്‍ സിരകളും ഉപരിതലത്തില്‍ 40 മുതല്‍ 100 വരെ തിണ്ടുകളും (ൃശറഴല) കാണാം.
ഡോസോണിയ ഏകലിംഗാശ്രയി(റശീലരശീൌ)യാണ്. ഡിസ് കിന്റെ ആകൃതിയിലുള്ള പെരിഗോണിയല് (ജലൃശഴീിശമ) മുകുളത്തിന്റെ വളര്‍ച്ചമൂലമാണ് ആണ്സസ്യങ്ങളുണ്ടാകുന്നത്.