This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡോപ്ളര്‍, ക്രിസ്റ്റ്യന്‍ യൊഹാന്‍ (1803 - 53)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(New page: =ഡോപ്ളര്‍, ക്രിസ്റ്റ്യന്‍ യൊഹാന്‍ (1803 - 53)= ഉീുുഹലൃ, ഇവൃശശെേമി ഖീവമിി ആസ്...)
അടുത്ത വ്യത്യാസം →
09:29, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡോപ്ളര്‍, ക്രിസ്റ്റ്യന്‍ യൊഹാന്‍ (1803 - 53)
ഉീുുഹലൃ, ഇവൃശശെേമി ഖീവമിി
ആസ്റ്റ്രിയന്‍ ഭൌതികശാസ്ത്രജ്ഞന്‍. 1803 ന. 29-ന് സാല്‍സ്ബര്‍ ഗില്‍ ജനിച്ചു. വിയന്നയിലെ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗണിതപഠനം പൂര്‍ത്തിയാക്കി. വിയന്നയില്‍ സ്കൂള്‍ അധ്യാപകന്, മാത്തമാറ്റിക്കല്‍ അസിസ്റ്റന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം സ്റ്റേറ്റ് ടെക്നിക്കല്‍ അക്കാദമി, മൈനിങ് അക്കാദമി, റോയല്‍ ഇംപീരിയല്‍ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പ്രൊഫസറായും വിയന്നയിലെ ഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. 1842-ല്‍ 'ഡോപ്ളര്‍ പ്രഭാവം' (ഉീുുഹലൃ ലളളലര) കണ്ടുപിടിച്ചതോടെ ഇദ്ദേഹം പ്രസിദ്ധനായി. ശബ്ദ ശാസ്ത്രം, പ്രകാശികം, ജ്യോതിശ്ശാസ്ത്രം, നാവികശാസ്ത്രം എന്നീ മേഖലകളില്‍ ഡോപ്ളര്‍ തത്ത്വത്തിന് വളരെയേറെ പ്രയോഗസാധ്യതകളുണ്ടായിട്ടുണ്ട്. തരംഗത്തിന്റെ ഉത്സര്‍ജന കേന്ദ്രവും നിരീക്ഷകനും തമ്മില്‍ ആപേക്ഷിക ചലനം ഉള്ളപ്പോള്‍, ശബ്ദതരംഗമാണെങ്കില് അതിന്റെ ഉച്ചത(ുശരേവ) യിലും പ്രകാശതരംഗമാണെങ്കില് അതിന്റെ നിറത്തിലും ആനുപാതികമായ കുറവോ കൂടുതലോ അനുഭവപ്പെടുന്നു എന്നതാണ് ഡോപ്ളര്‍ തത്ത്വം. ഇതില്‍നിന്ന് സ്രോതസ്സും നിരീക്ഷകനും തമ്മില്‍ അടുക്കുകയാണോ അകലുകയാണോ എന്നു തീരുമാനിക്കാം. പില്ക്കാലത്ത് പ്രായോഗിക പരീക്ഷണങ്ങളിലൂടെ ഈ തത്ത്വം തെളിയിക്കാനും കഴിഞ്ഞു. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ ആശയങ്ങള്‍കൂടി ചേര്‍ത്തു പരിഷ്കരിച്ച ഡോപ്ളര്‍ തത്ത്വം ഇക്കാലത്ത് ജ്യോതിശ്ശാസ്ത്ര നിരീക്ഷണങ്ങള്‍ക്കു മുതല്‍ക്കൂട്ടായിത്തീര്‍ന്നിട്ടുണ്ട്.
പ്രകാശികം, വൈദ്യുതി, ജ്യാമിതി എന്നീ ശാസ്ത്രശാഖകളില്‍ ഡോപ്ളര്‍ പല പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്വാസകോശ രോഗബാധയെത്തുടര്‍ന്ന് ഇദ്ദേഹം ഇറ്റലിയിലെ വെനീസില്‍ 1853 മാ.17-ന് അന്തരിച്ചു.