This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡൈമെട്രോഡോണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: =ഡൈമെട്രോഡോണ്‍= ടമശഹ യമരസലറ ഹശ്വമൃറ പെലിക്കോസോറിയ (ജലഹ്യരീമൌൃെശമ) ജന...)
അടുത്ത വ്യത്യാസം →

06:36, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡൈമെട്രോഡോണ്‍

ടമശഹ യമരസലറ ഹശ്വമൃറ

പെലിക്കോസോറിയ (ജലഹ്യരീമൌൃെശമ) ജന്തുഗോത്രത്തിലെ സ്പിനാകോഡോന്റിഡെ (ടുവലിമരീറീിശേറമല) കുടുംബത്തില്‍പ്പെടുന്ന അസ്തമിത ഉരഗ ഇനം. ശാ.നാ. ഡൈമെട്രോഡോണ്‍ ലൂമിസി (ഉശാലൃീറീി ഹീീാശശെ). ബത്തിഗ്ളിപ്ടസ് എംബോലോഫോറസ് (ആമവ്യേഴഹ്യുൌ ഋായീഹീുവീൃൌ)എന്ന പേരിലും ഇത് അറിയപ്പെ ടുന്നു. ഇവ മൂന്ന് മീറ്ററോളം നീളമുള്ള ഉരഗങ്ങളായിരുന്നു. വടക്കേ അമേരിക്കയില്‍ പെര്‍മിയന്‍ കാലഘട്ടത്തിന്റെ ആദ്യപകുതിയിലായിരുന്നു ഇവ ജീവിച്ചിരുന്നതെന്ന് കരുതുന്നു. ഈ കാലഘട്ടത്തിലെ മാംസഭോജികളില്‍ പ്രധാനമായിരുന്നു ഡൈമെട്രോഡോണുകള്‍. ഇവയില്‍നിന്നാകാം ആധുനിക തെറാപ്സിഡുകള്‍ വ്യുത്പന്നമായതെന്ന് ജന്തുശാസ്ത്രജ്ഞന്മാര്‍ വിശ്വസിക്കുന്നു.


ഇഡാഫോസോറുകളെപ്പോലെ ഡൈമെട്രോഡോണുകള്‍ക്കും ശരീരത്തിന്റെ ഉപരിഭാഗത്ത് മുഴകള്‍പോലെയുള്ള 'തുഴ'കള്‍ ഉണ്ടായിരുന്നു. കശേരുകപൃഷ്ഠകണ്ടക(്ലൃലേയൃമഹ ിലൌൃമഹ ുശില) ത്തിന്റെ വളര്‍ച്ചമൂലമാണ് ഇത്തരം തുഴകള്‍ രൂപപ്പെടുന്നത്. ഇഡാ ഫോസോറുകളുടെ 'തുഴ'കളില്‍ ക്രോസ് ബാറുകളും ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ ഡൈമെട്രോഡോണുകളില്‍ ക്രോസ്ബാറുകള്‍ കാണപ്പെട്ടിരുന്നില്ല. പലപ്പോഴും തുഴയുടെ വലുപ്പം ജീവിയുടെ വലുപ്പത്തിന് ആനുപാതികമായിട്ടായിരുന്നില്ല. വലുപ്പം കൂടിയ ജീവികള്‍ക്ക് താരതമ്യേന വലുപ്പം കുറഞ്ഞ തുഴകളായിരുന്നു ഉണ്ടായിരുന്നത്. പെലിക്കോസോറിന്റെ സസ്തനി മുന്‍ഗാമികളില്‍ കാണപ്പെട്ടിരുന്ന താപം ആഗിരണം ചെയ്യാനും പ്രസരിപ്പിക്കാനും, താപനില നിയന്ത്രിക്കാനുമുള്ള വിശേഷാവയവങ്ങളുടെ പ്രാരംഭകാലരൂപമായി ഡൈമെട്രോഡോണുകളുടെ തുഴകളെ കണക്കാക്കാവുന്നതാണ്.


ഡൈമെട്രോഡോണുകളുടെ ശരീരം മെലിഞ്ഞതും സാധാരണ ഉരഗങ്ങളെപ്പോലെ ഇഴയുന്നതിനു യോജിച്ച ശരീരഘടനയോടുകൂടിയതുമായിരുന്നു. കൈകാലുകള്‍ കനം കുറഞ്ഞവയായിരുന്നു. തല വീതി കുറഞ്ഞതും മോന്ത നീളം കൂടിയതുമായിരുന്നു. തെറാപ്സിഡുകളില്‍ കാണപ്പെടുന്നതുപോലെ തലയോട്ടിയുടെ അരികുകള്‍ താടിയെല്ലുമായി കൂടിച്ചേരുന്ന ഭാഗം വരെ താഴേക്കു വളഞ്ഞാണിരിക്കുന്നത്.


അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഡൈമെട്രോഡോണുകള്‍ സാവധാനത്തില്‍ സഞ്ചരിക്കുന്ന ചെറിയ ഇനം ജീവികളെ ഇരയാക്കുന്നു. മാംസഭോജനത്തിന് അനുയോജ്യമായ ദന്ത വിന്യാസമാണ് ഡൈമെട്രോഡോണുകള്‍ക്കുണ്ടായിരുന്നത്. പല്ലുകള്‍ കൂര്‍ത്തതും മൂര്‍ച്ചയുള്ളതുമായിരുന്നു. മേല്‍ത്താടിയിലെ നീണ്ട പല്ലുകള്‍ ചവയ്ക്കുന്നതിനും ഇര രക്ഷപ്പെടാതെ സൂക്ഷിക്കുന്നതിനും ഉപയോഗപ്പെടുത്തിയിരുന്നു. ഈ പല്ലുകള്‍ തെറാപ് സിഡുകളുടേയും സസ്തനികളുടേയും ഉളിപ്പല്ലുകളോടു സാദൃശ്യമുള്ളവയായിരുന്നു. മേല്‍ത്താടിയില്‍ ഉയര്‍ന്നയിനങ്ങളില്‍ കാണപ്പെടുന്ന കോമ്പല്ലുകള്‍ക്കു സദൃശമായ ഒരു ജോടി വലുപ്പം കൂടിയ പല്ലുകള്‍ കാണപ്പെട്ടിരുന്നു. ഉളിപ്പല്ലുകള്‍, കോമ്പല്ലുകള്‍, ചര്‍വണകങ്ങള്‍ എന്നീ മൂന്നു തരത്തിലുള്ള പല്ലുകളും ഡൈമെട്രോഡോണുകള്‍ക്കുണ്ടായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍