This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേവിഡ് കക (1324 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: = ഡേവിഡ് കക (1324 - 71)= ഉമ്ശറ കക സ്കോട്ട്ലന്‍ഡിലെ രാജാവ് (1329-71). രാജാവായിരുന്ന ...)
അടുത്ത വ്യത്യാസം →

04:49, 26 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡേവിഡ് കക (1324 - 71)

ഉമ്ശറ കക


സ്കോട്ട്ലന്‍ഡിലെ രാജാവ് (1329-71). രാജാവായിരുന്ന റോബര്‍ട്ട് ബ്രൂസിന്റെ മകനായി 1324 മാ. 5-ന് ജനിച്ചു. പിതാവിനെ പിന്തുടര്‍ന്ന് 1329 ജൂണില്‍ ബാലനായ ഡേവിഡ് ഭരണാധികാരിയായി. ഇതോടെ ഭരണാവകാശമുന്നയിച്ചുകൊണ്ട് എഡ്വേഡ് ബാലിയോള്‍ ഇംഗ്ളണ്ടിന്റെ പിന്തുണയോടെ സ്കോട്ട്ലന്‍ഡില്‍ അതിക്രമിച്ചു കടന്ന് ഡേവിഡിനെ പുറത്താക്കി. തുടര്‍ന്ന് ഇദ്ദേഹം ഫ്രാന്‍സിലേക്കു പലായനം ചെയ്തു (1334). ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം 1341-ല്‍ സ്കോട്ട്ലന്‍ഡില്‍ മടങ്ങിയെത്തി അധികാരം പുനഃസ്ഥാപിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1346-ല്‍ ഫ്രാന്‍സുമായി ചേര്‍ന്ന് ഇദ്ദേഹം ഇംഗ്ളണ്ടിനെതിരായി യുദ്ധം ചെയ്തു. ഇംഗ്ളീഷുകാര്‍ ഇദ്ദേഹത്തെ പരാജയപ്പെടുത്തി തടവിലാക്കി. 1357-ല്‍ സ്വതന്ത്രനാക്കപ്പെട്ടതിനു ശേഷം സ്കോട്ട്ലന്‍ഡില്‍ തിരിച്ചെത്തിയ ഡേവിഡ് തുടര്‍ന്ന് ഇംഗ്ള ണ്ടുമായി സൌഹൃദം പുലര്‍ത്തിപ്പോന്നു. ഇംഗ്ളണ്ടിലെ രാജാവിന്റെ പുത്രന് സ്കോട്ട്ലന്‍ഡിലെ ഭരണാവകാശം ലഭ്യമാക്കാനുതകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനാല്‍ 1363-ഓടുകൂടി ഇദ്ദേഹം സ്കോട്ട് ലന്‍ഡിലെ പ്രഭുക്കന്മാരുടേയും പാര്‍ലമെന്റിന്റേയും നീരസത്തിനു പാത്രമായി. സാമ്പത്തികമായ ധാരാളിത്തംമൂലം അവസാന നാളുകളില്‍ ഇദ്ദേഹത്തിന് ജനങ്ങളുടെ എതിര്‍പ്പു നേരിടേണ്ടി വന്നു. 1371 ഫെ. 22-ന് എഡിന്‍ബറോ കാസിലില്‍ ഇദ്ദേഹം നിര്യാതനായി.

(എം.എല്‍. പ്രേമ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍