This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡേറ്റാഫ്ളൊ സിസ്റ്റം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(New page: = ഡേറ്റാഫ്ളൊ സിസ്റ്റം = ഉമമേളഹീം ്യലാെേ നിര്‍ദേശം പ്രാവര്‍ത്തികമാ...)
അടുത്ത വ്യത്യാസം →

09:05, 24 മേയ് 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഡേറ്റാഫ്ളൊ സിസ്റ്റം

ഉമമേളഹീം ്യലാെേ


നിര്‍ദേശം പ്രാവര്‍ത്തികമാക്കാന്‍ ആവശ്യമായ ഡേറ്റയുടെ ലഭ്യത യ്ക്കനുസൃതമായി നിര്‍വഹണം (ുൃീരലശിൈഴ) നടപ്പിലാക്കുന്ന കംപ്യൂട്ടര്‍ സംവിധാനം.


ഫൊന്‍ ന്യൂമാന്‍ രീതിയില്‍ ക്രമാനുഗതമായിട്ടാണ് പ്രോഗ്രാമിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കപ്പെടുന്നത്; ഇതു സൂചിപ്പിക്കാന്‍ അവയില്‍ പ്രോഗ്രാം ഗണിത്രവും (ുൃീഴൃമാ രീൌിലൃേ) ഉണ്ടാകാറുണ്ട്. ഇതില്‍ നിന്നു തികച്ചും വിഭിന്നമാണ് ഡേറ്റാഫ്ളൊ സമീപനം. പ്രസക്ത ക്രിയകളുടെ ഓപ്പറേറ്ററുകളില്‍ എത്തിച്ചേരുന്ന ഡേറ്റയാണ് ഇവിടെ ഗണന പ്രക്രിയയെ നിയന്ത്രിക്കുന്നത്. തന്മൂലം പ്രോഗ്രാം ഗണിത്രം ഇവയില്‍ ഉപയോഗിക്കാറില്ല.


അടിസ്ഥാനപരമായി പാരലല്‍ പ്രോസസിങ് നടപ്പിലാക്കത്തക്കവണ്ണം രൂപപ്പെടുത്തിയവയാണ് ഡേറ്റാഫ്ളൊ സിസ്റ്റങ്ങള്‍. സാമ്പ്രദായിക സിസ്റ്റങ്ങളില്‍ ഗണന ക്രിയകളിലൂടെ ലഭിക്കുന്ന ഡേറ്റാ മൂല്യങ്ങളെ കംപ്യൂട്ടറിന്റെ മെമ്മറിയില്‍ ഏതേതു വിധത്തില്‍ സംഭരിക്കണം എന്ന് നിര്‍വചിക്കാറുണ്ട്. പക്ഷേ, ഡേറ്റാഫ്ളൊയില്‍ ഗണന ക്രിയകളുടെ മൂല്യം എന്തായിരിക്കണം എന്നു മാത്രമേ നിഷ്കര്‍ഷിക്കാറുള്ളൂ. ഡേറ്റാ മൂല്യങ്ങളെ എവിടെ സംഭരിച്ചുവയ്ക്കണം, ഗണന ക്രിയയെ ഏതു ക്രമത്തില്‍ കൈകാര്യം ചെയ്യണം എന്നിവയെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉണ്ടാകില്ല.


അ = ആ + ഇ


എന്ന ഒരു നിര്‍ദേശം ഉണ്ടെന്നു കരുതുക. ആ, ഇ ചരങ്ങളുടെ അഡ്രസ്സ് സൂചിപ്പിക്കുന്ന മെമ്മറി സ്ഥാനങ്ങളിലെ മൂല്യങ്ങള്‍ തമ്മിലുള്ള സങ്കലന ഫലത്തെ അ ചരത്തിന്റെ അഡ്രസ്സ് സൂചിപ്പിക്കുന്ന മെമ്മറി സ്ഥാനത്തു സംഭരിച്ചു വയ്ക്കുക എന്നതാണ് ഫൊന്‍ ന്യൂമാന്‍ സമീപന പ്രകാരം ഈ നിര്‍ദേശത്തിന്റെ അര്‍ഥം. മറിച്ച്, ആ യുടേയും ഇ യുടേയും മൂല്യങ്ങള്‍ തമ്മിലുള്ള സങ്കലന ഫലമാണ് അ യുടെ മൂല്യം എന്ന സൂചന മാത്രമേ ഡേറ്റാഫ്ളൊ രീതിയനുസരിച്ചു ലഭിക്കുന്നുള്ളു. ഏതു ക്രമത്തില്‍ വേണമെങ്കിലും അ യുടെ മൂല്യം കണ്ടെത്താനും ഇവിടെ സ്വാതന്ത്യ്രമുണ്ട്. അതായത്, യഥാക്രമം അ, ആ എന്നിവയുടെ മൂല്യങ്ങള്‍ നിര്‍ണയിച്ചതിനു ശേഷമോ, ആ യുടെ മൂല്യത്തിനു ശേഷം ഇ യുടെ മൂല്യ നിര്‍ണയം നടത്തിയോ നിര്‍ദേശം അ = ആ + ഇ നടപ്പിലാക്കാം.


ഒരു ചരത്തിന് ഒരിക്കല്‍ നല്കിയ നിര്‍വചനം പ്രസക്ത പ്രോഗ്രാമില്‍ മാറ്റാനാവില്ല എന്ന വസ്തുത (സിംഗിള്‍ അസൈന്‍ മെന്റ്) ഡേറ്റാഫ്ളൊ സിസ്റ്റങ്ങളുടെ മൌലിക സവിശേഷതയാണ്. തന്മൂലം അ=അ+1 പോലുള്ള നിര്‍വചനങ്ങള്‍ ഇവയിലെ അല്‍ഗോ രിഥങ്ങളില്‍ അനുവദനീയമല്ല. ഡേറ്റാഫ്ളൊ സിസ്റ്റങ്ങളിലെ ഗണന ക്രിയകള്‍ സമയബന്ധിതമല്ല. നിര്‍വചനാത്മക സമീപന രീതി സ്വീകരിച്ചിരിക്കുന്നതിനാല്‍ ഗണന ക്രിയയിലെ നിര്‍ദേശങ്ങളിലോ രോന്നും മൂല്യം സൃഷ്ടിക്കുന്നു. ഡേറ്റാഫ്ളൊ സിസ്റ്റങ്ങളിലെ ഓപ്പറേറ്ററുകള്‍ 'ഏക ഫലന' സ്വഭാവം ഉള്ളവയാണ്. ഓപ്പറേറ്ററുകള്‍ നല്കുന്ന നിര്‍ഗമ ഡേറ്റയുടെ മൂല്യം അവയ്ക്കു ലഭിക്കുന്ന നിവേശ ഡേറ്റാ മൂല്യങ്ങളെ മാത്രമേ അവലംബിക്കുന്നുള്ളൂ. ഓപ്പ റേറ്റര്‍ സൂചിപ്പിക്കുന്ന ഗണന ക്രിയ എപ്പോള്‍ ചെയ്താലും ഒരേ നിര്‍ഗമ ഡേറ്റ തന്നെ ലഭിക്കുന്നു. തന്മൂലം ഡേറ്റാഫ്ളൊ നിര്‍ദേശ ങ്ങളെ സ്ഥായീസ്വഭാവമുള്ളവയായി പരിഗണിക്കാം.


ചരിത്രം. കംപ്യൂട്ടര്‍ നിര്‍മാണ ശൈലിയില്‍ (രീാുൌലൃേ ്യലാെേ മൃരവശലേരൌൃല) ഡേറ്റാഫ്ളൊ സമീപനം അടുത്തകാലത്താണ് പ്രചാരത്തില്‍വന്നതെങ്കിലും 1950 മുതല്‍ക്കേ ഡേറ്റാഫ്ളൊ അവലംബിച്ചുള്ള മാതൃകകള്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. പ്രോഗ്രാമുകളുടെ ആസൂത്രണം, നിര്‍വഹണം എന്നിവ വിലയിരുത്തുന്ന സങ്കേതങ്ങളായ പ്രോഗ്രാം ഇവാല്യുവേഷന്‍ ആന്‍ഡ് റിവ്യൂ ടെക്നിക് (ജഋഞഠ), കണ്‍ട്രോള്‍ പാത്ത് മെത്തേഡ് (ഇജങ) എന്നിവയിലാണ് ഡേറ്റാഫ്ളൊ സമാന രീതികള്‍ ആദ്യമായി പ്രാവര്‍ത്തികമാക്കപ്പെട്ടത്. തുടര്‍ന്ന് വിതരിത പ്രസംഭാവ്യ സിസ്റ്റങ്ങളെ പ്രതീകവത്ക്കരിക്കാന്‍ പ്രയോജനപ്പെടുത്തുന്ന ‘ഏജടട ഢ’ (ഏലിലൃമഹ ജൌൃുീലെ ട്യലാെേ ടശാൌഹമീൃ ഢ) എന്ന സിമുലേഷന്‍ ഭാഷയിലും ഇത് സ്വീകരിക്കപ്പെട്ടു. ക്രമേണ, ലോജിക് പരിപഥങ്ങള്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ തുടങ്ങിയവയുടെ വിശകലനം, പരിശോധന, മൈക്രോകോഡ് അനുകൂലതമത, സോഫ്റ്റ്വെയര്‍ വിവരണം, റിലയബിലിറ്റി അനാലിസിസ് തുടങ്ങിയവയ്ക്കും ഡേറ്റാഫ്ളൊ സമാന രീതികള്‍ ഉപയോഗക്ഷമമായിത്തീര്‍ന്നു.


കൈവശം വച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഡിജിറ്റല്‍ വയര്‍ലസ് വാര്‍ത്താവിനിമയ ഉപകരണങ്ങള്‍, മള്‍ട്ടീമീഡിയ എന്നിവയുടെ പ്രചാരം, കുറഞ്ഞ ഊര്‍ജോപഭോഗ നിരക്കുള്ള കംപ്യൂട്ടര്‍ ചിപ്പുക ളുടെ ആവിര്‍ഭാവത്തിനു കാരണമായി. ഇതോടെ ഡേറ്റാഫ്ളൊ പ്രക്രിയയെ ആസ്പദമാക്കിയുള്ള പ്രോസസറുകള്‍, സ്ട്രീം ഡേറ്റാ പ്രോസസറുകള്‍ മുതലായവ പ്രചാരത്തില്‍ വന്നു. ക്രമേണ കംപ്യൂ ട്ടര്‍ സിസ്റ്റം ക്രമീകരണത്തിലും ഈ രീതികള്‍ സ്വീകാര്യമായിത്തീര്‍ന്നു. 'ഫൊന്‍ ന്യൂമാന്‍ കണ്‍ട്രോള്‍ ഫ്ളൊ' രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്റല്‍ പെന്റിയം ചിപ്പുകളിലെ 'ഫങ്ഷണല്‍' യൂണിറ്റുകള്‍ ഇപ്പോള്‍ ഡേറ്റാഫ്ളൊ രീതിയാണു സ്വീകരിച്ചിരിക്കുന്നത്.


ഫൊന്‍ ന്യൂമാന്‍ സംവിധാനത്തില്‍ പ്രോഗ്രാം നിര്‍ദേശങ്ങള്‍ അനുക്രമ രീതിയിലാണ് നല്കപ്പെട്ടിട്ടുള്ളത്. ഇതിനായി പ്രോഗ്രാ മിന്റെ അല്‍ഗോരിഥം ഫ്ളൊചാര്‍ട്ടിലൂടെ പ്രതീകവത്ക്കരിക്കപ്പെടുന്നു. തദനുസൃതമായ നിര്‍ദേശങ്ങളും അനുക്രമരീതിയില്‍ തയ്യാറാക്കപ്പെടുന്നു. എന്നാല്‍ പ്രോഗ്രാം ഘടനയിലെ പാരലലിസത്തെ പരമാവധി ചൂഷണം ചെയ്യുന്നവയാണ് ഡേറ്റാഫ്ളൊ സിസ്റ്റങ്ങള്‍. തന്മൂലം അവിടെ നിര്‍ദേശങ്ങളിലെ ക്രമം പൂര്‍ണമായി നടപ്പിലാക്കാറില്ല. അല്‍ഗോരിഥം ഉള്‍ക്കൊള്ളുന്ന പാരലലിസത്തെ പ്രയോജനപ്പെടുത്തിയാണ് ഭാഗിക ക്രമീകരണം നടത്തുന്നത്. ഹൈ ലെവല്‍ ലാങ്ഗ്വേജ് കംപയിലറുകളാണ് ഇതു നടത്തുന്നത്. ഇത്തരത്തില്‍ എന്‍കോഡ് ചെയ്യപ്പെട്ട ലിസ്റ്റാണ് ഡേറ്റാഫ്ളൊ ഗ്രാഫ്. സിസ്റ്റത്തിലെ ഡേറ്റാഫ്ളൊ മെഷീനുകള്‍ ഡേറ്റാഫ്ളൊ ഗ്രാഫിനെത്തന്നെ മെഷീന്‍ ഭാഷയായി ഉപയോഗപ്പെടുത്തി ഗണന ക്രിയകള്‍ നടപ്പിലാക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍