This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനുക്രമണിക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.59 (സംവാദം)
(New page: = അനുക്രമണിക = ഏതെങ്കിലും ഒരു കൃതിയിലെ ഉള്ളടക്കസൂചന നിര്‍ദിഷ്ട ക്രമമന...)
അടുത്ത വ്യത്യാസം →
06:57, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനുക്രമണിക
ഏതെങ്കിലും ഒരു കൃതിയിലെ ഉള്ളടക്കസൂചന നിര്‍ദിഷ്ട ക്രമമനുസരിച്ച് സംവിധാനം ചെയ്തത്. വൈദികസാഹിത്യത്തില്‍, വേദത്തിന്റെ പ്രാമാണികപാഠങ്ങള് നഷ്ടപ്പെടാതെയും അവയ്ക്കു വ്യത്യാസം വരാതെയും സൂക്ഷിക്കുന്നതിനു വേണ്ടി രചിക്കപ്പെട്ട കൃതികളെയും അനുക്രമണികകള്‍ എന്നു പറയുന്നു. ഇവ ഓരോ വേദത്തിലെയും സൂക്തങ്ങളുടെ ആദ്യക്ഷരം, ഋഷി, ദേവത, ഛന്ദസ്സ് മുതലായവയ്ക്കു സൂചന നല്കുന്നു. ഋഗ്വേദത്തിനു തന്നെ ശൌനക പ്രണീതമെന്ന് വിശ്വസിക്കപ്പെടുന്ന 7 അനുക്രമണികകള്‍ ഉണ്ട്. അനുഷ്ടുപ്-ത്രിഷ്ടുപ് വൃത്തങ്ങളിലായിട്ടാണ് പ്രായേണ ഇവയുടെ നിബന്ധനം. 300 ശ്ളോകങ്ങളുള്ള ആര്ഷാനുക്രമണികയില് ഋഗ്വേദര്ഷിമാരുടെ ഒരു പട്ടിക അടങ്ങിയിട്ടുണ്ട്. ഛന്ദോനുക്രമണി ഋഗ്വേദത്തിലെ ഛന്ദസ്സുകള്‍ വിവരിക്കുന്നു. അനുവാകാനുക്രമണി ഋഗ്വേദാനുവാകങ്ങളിലെ സൂക്തങ്ങളുടെയും പദ്യങ്ങളുടെയും പദങ്ങളുടെയും അക്ഷരങ്ങളുടെയും സംഖ്യ നിര്‍ണയിച്ചിരിക്കുന്നു. പദാനുക്രമണി, സൂക്താനുക്രമണി, ബൃഹദ്ദേവത എന്നിങ്ങനെ വേറെയും അനുക്രമണികകള്‍ യഥാക്രമം പാദം, സൂക്തം, ദേവത എന്നിവ സൂചിപ്പിക്കുന്നവയായുണ്ട്. ബൃഹദ്ദേവതയില് അനേകം ദൃഷ്ടാന്ത കഥകളും പുരാണ കഥകളും നിബന്ധിച്ചിരിക്കുന്നു. സമഗ്രമായ ഒരു അനുക്രമണികയാണ് കാത്യായനന്റെ സര്‍വാനുക്രമണി. സൂത്രശൈലിയില്‍ രചിക്കപ്പെട്ടിട്ടുളള ഈ കൃതിയില്‍ ഋഗ്വേദത്തിലെ ഓരോ സൂക്തത്തിലേയും ആദ്യപദങ്ങള്‍, പദ്യസംഖ്യ മുതലായ എല്ലാ വിവരവും സൂചിപ്പിച്ചിരിക്കുന്നു. ഋഗ്വേദ സൂക്തങ്ങളുടെ മന്ത്രശക്തി പ്രത്യേകം സൂചിപ്പിക്കുന്ന ഒരു ഛന്ദോബദ്ധാനുക്രമണികയാണ് ഋഗ്വിധാനം.