This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനീമോമീറ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.59 (സംവാദം)
(New page: = അനീമോമീറ്റര്‍ = അിലാീാലലൃേ കാറ്റിന്റെ ഗതിവേഗം അളക്കുന്നതിനുള്ള ഉപക...)
അടുത്ത വ്യത്യാസം →

06:39, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അനീമോമീറ്റര്‍

അിലാീാലലൃേ

കാറ്റിന്റെ ഗതിവേഗം അളക്കുന്നതിനുള്ള ഉപകരണം. പലതരത്തിലുള്ള അനീമോമീറ്ററുകള്‍ പ്രചാരത്തിലുണ്ട്. കപ്പ് അനീമോമീറ്ററുകള്‍ (രൌു മിലാീാലലൃേ) ആണ് കൂടുതല്‍ ഉപയോഗിക്കപ്പെടുന്നത്. അര്‍ധഗോളാകൃതിയിലുള്ള മൂന്നോ നാലോ കപ്പുകള്‍ ഒരു ചക്രത്തിന്റെ പരിധിയില്‍ ഘടിപ്പിച്ചിരിക്കുന്നു. കപ്പുകളുടെ ഉള്‍വശത്ത് കാറ്റു പിടിക്കുമ്പോള്‍ ചക്രം തിരിയുന്നു. ഒരു നിശ്ചിത സമയത്തിനുള്ളില്‍ ചക്രം എത്ര പ്രാവശ്യം തിരിയുന്നു എന്നത് കാറ്റിന്റെ വേഗത്തെ ആശ്രയിച്ചിരിക്കും. യാന്ത്രികമായോ വൈദ്യുതി ഉപയോഗിച്ചോ ചക്രത്തിന്റെ ഭ്രമണവും തദ്വാരാ കാറ്റിന്റെ വേഗവും സൂചിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ചക്രവുമായി ഘടിപ്പിച്ചിരിക്കും.

പ്ളേറ്റ് അനീമോമീറ്ററുകള്‍ (ുഹമലേ മിലാീാലലൃേ) വളരെ ലളിതമാണ്. ഇതില്‍ വായുവിന്റെ പ്രവേശനംമൂലം, കുത്തനെ നാട്ടിയിരിക്കുന്ന ഒരു പ്ളേറ്റ് കാറ്റിന്റെ ദിശയിലേക്കു വ്യതിചലിക്കുന്നു. പ്ളേറ്റിനോട് ബന്ധിപ്പിച്ചിട്ടുള്ള ഒരു സൂചനിയും സ്കെയിലും ഉപയോഗിച്ച് ഈ വ്യതിയാനം അളക്കുകയും കാറ്റിന്റെ വേഗം എത്രയെന്നു കാണുകയും ചെയ്യാം. സ്വയം ലേഖനക്ഷമമായതാണ് അനീമോഗ്രാഫ്. ബെര്‍ണൊലിതത്ത്വ(ആലൃിീൌഹഹശ' ജൃശിരശുഹല)ത്തെ ആശ്രയിച്ചാണ് പ്രെഷര്‍ ട്യൂബ് അനീമോമീറ്റര്‍ (ുൃലൌൃല ൌയല മിലാീാലലൃേ) പ്രവര്‍ത്തിക്കുന്നത്. ഈ ഉപകരണത്തില്‍ കാറ്റിന്റെ വേഗമനുസരിച്ച് ഉണ്ടാകുന്ന മര്‍ദവ്യത്യാസമാണ് അളക്കുന്നത്. വിമാനങ്ങളില്‍ സാധാരണയായി ഇതുപയോഗിച്ചുവരുന്നു.

(ഡോ. സി.പി. ഗിരിജാവല്ലഭന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍