This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനിഴം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

116.68.67.59 (സംവാദം)
(New page: = അനിഴം = ജ്യോതിഷത്തിലെ, 27 നക്ഷത്രങ്ങളില്‍ 17- ാമത്തേത്. സംസ്കൃതത്തില്‍ 'അ...)
അടുത്ത വ്യത്യാസം →

06:31, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം

അനിഴം

ജ്യോതിഷത്തിലെ, 27 നക്ഷത്രങ്ങളില്‍ 17- ാമത്തേത്. സംസ്കൃതത്തില്‍ 'അനുരാധ' എന്നാണ് പേര്. 'രാധ' (വിശാഖം നക്ഷത്രം)യെ അനുഗമിക്കുന്നത് എന്ന അര്‍ഥത്തിലാണ് അനിഴത്തിന് ഈ പേരു വന്നത്. മുഹൂര്‍ത്തവിചാരത്തില്‍ നക്ഷത്രങ്ങളെ സ്ഥിരം, ചരം, മൃദു, തീക്ഷ്ണം എന്നു തുടങ്ങിയ ഏഴു ഗണങ്ങളായി വിഭജിച്ചിട്ടുണ്ട്. അതില്‍ മൃദുവാണ് അനിഴം. ഇവിടെ നക്ഷത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒന്നിലധികം താരകള്‍ ചേര്‍ന്നു രാശി മണ്ഡലത്തില്‍ രൂപംകൊണ്ടിട്ടുള്ള സ്ഥാനവിശേഷങ്ങള്‍ മാത്രമാകുന്നു. 4 ഒറ്റനക്ഷത്രങ്ങള്‍ ചേര്‍ന്നു രത്നത്തിന്റെ ആകൃതിയിലുള്ളതാണ് അനിഴം. ഈ നക്ഷത്രത്തിന്റെ ദേവത മിത്രനും മൃഗം മാനും പക്ഷി കാകനുമാണെന്നു ഭാരതീയ ജ്യോതിഷത്തില്‍ കാണുന്നു.

(പ്രൊഫ. എസ്.കെ. പെരിനാട്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B4%BF%E0%B4%B4%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍