This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനപ്ളാസിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 7: | വരി 7: | ||
(ഡോ. നളിനി വാസു) | (ഡോ. നളിനി വാസു) | ||
- | [[Category: | + | [[Category:വൈദ്യശാസ്ത്രം-രോഗം]] |
Current revision as of 09:02, 9 ഏപ്രില്‍ 2008
അനപ്ളാസിയ
Anaplasia
ശരീരത്തിലെ കോശങ്ങള്‍ സാധാരണ തോതില്‍നിന്നും വ്യത്യസ്തമായ വിധത്തില്‍ വളരുന്ന ഒരു സ്ഥിതിവിശേഷം. സാധാരണയായി മിക്കവാറും പ്രായപൂര്‍ത്തി തികഞ്ഞ കോശങ്ങളേ ശരീരത്തിലുണ്ടായിരിക്കുകയുള്ളു. അനപ്ളാസിയയ്ക്ക് വിധേയമായ കോശങ്ങള്‍ സാധാരണ കോശങ്ങളെ അപേക്ഷിച്ച് പെട്ടെന്നു പെരുകിക്കൊണ്ടിരിക്കും. കോശങ്ങള്‍ക്ക് പ്രായക്കുറവുള്ളതായും കാണാം. കോശകേന്ദ്രം (nucleus) ഏകദേശം കോശത്തോളംതന്നെ വലുപ്പമുള്ളതും നല്ല നിറപ്പകിട്ടുള്ളതും വശങ്ങള് ചുക്കിച്ചുളിഞ്ഞതും ആണെന്ന് സൂക്ഷ്മദര്‍ശിനിയിലൂടെ പരിശോധിച്ചാല്‍ കാണാന്‍ കഴിയും.
(ഡോ. നളിനി വാസു)