This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനാല്‍ജെസിയ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.67.59 (സംവാദം)
(New page: = അനാല്‍ജെസിയ = അിമഹഴലശെമ വേദന അറിയാതിരിക്കുന്ന അവസ്ഥ. ത്വക്കില്ക്ക...)
അടുത്ത വ്യത്യാസം →
05:47, 5 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനാല്‍ജെസിയ
അിമഹഴലശെമ
വേദന അറിയാതിരിക്കുന്ന അവസ്ഥ. ത്വക്കില്ക്കൂടി ലഭിക്കുന്ന ചൂട്, തണുപ്പ്, വേദന, സ്പര്‍ശം എന്നീ ഇന്ദ്രിയാനുഭവങ്ങള്‍ തലച്ചോറിലെത്തുന്നത് നാഡികള്‍ വഴിയാണ്. ഈ നാഡികളില്‍ കൂടി വേദനയെന്ന സംവേദനം മസ്തിഷ്കത്തിലും സുഷുമ്നാനാഡിയിലും എത്തിച്ചേരാതിരിക്കുമ്പോഴാണ് ഈ അവസ്ഥ സംജാതമാകുന്നത്.
നാഡികള്‍ക്കുണ്ടാകുന്ന രോഗമോ ക്ഷതമോ ആണ് കാരണം. ചില പ്രത്യേക രോഗാവസ്ഥകളില്‍ തീക്ഷ്ണമായ വേദന അറിയാതിരിക്കുവാന്‍ നാര്‍ക്കോട്ടിന്‍ അക്കൊണൈറ്റ് തുടങ്ങിയ അനാല്‍ജസിക്കുകള്‍ പ്രയോജനപ്പെടുത്താറുണ്ട്. ശസ്ത്രക്രിയകളില്‍ വേദന അറിയാതിരിക്കുവാന്‍ പെത്തിഡിന്‍, മോര്‍ഫീന്‍ തുടങ്ങിയവയുടെ കുത്തിവയ്പു നല്‍കാറുണ്ട്. നൈട്രസ് ഓക്സൈഡ്, ഈഥര്‍ തുടങ്ങിയ വാതകങ്ങള്‍ ശ്വസിക്കുന്നതും അനാല്‍ജെസിയ ഉണ്ടാക്കുന്നു.
സിറിംഗോ മൈലിയ (ട്യൃശിഴീ ാ്യഹലമ) എന്ന രോഗം ഉണ്ടാകുമ്പോള്‍ ചൂടും വേദനയും ഒരുമിച്ച് അനുഭവപ്പെടാതാകൂന്നു. നോഡുലാര്‍ ക്യൂട്ടേനിയസ് അഥവാ ലെപ്രോമാറ്റസ് എന്നൊരുതരം കുഷ്ഠരോഗത്തില്‍ കാലക്രമേണ വേദനയും മറ്റും തോന്നാതാവും. 'ടൂബര്‍ക്യൂലോയിഡ്' എന്ന മറ്റൊരുതരം അനാല്‍ജെസിയ വളരെയധികമായി കാണാം. അപ്പോള്‍ ആ ഭാഗത്തേക്കുള്ള നാഡികള്‍ തടിച്ചിരിക്കുകയും ചെയ്യും.
(ഡോ. നളിനി വാസു)