This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനാര്‍ക്കലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.66.62 (സംവാദം)
(New page: = അനാര്‍ക്കലി = മുഗള്‍ രാജകുമാരനായിരുന്ന സലിം (ജഹാംഗീര്‍ ചക്രവര്‍ത്ത...)
അടുത്ത വ്യത്യാസം →
10:48, 4 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനാര്‍ക്കലി
മുഗള്‍ രാജകുമാരനായിരുന്ന സലിം (ജഹാംഗീര്‍ ചക്രവര്‍ത്തി) പ്രേമിച്ചിരുന്നതായി കരുതപ്പെടുന്ന പ്രശസ്ത നര്‍ത്തകി. അനാര്‍ക്കലിയും സലിമും തമ്മില്‍ പ്രണയബദ്ധരായി. ഒരു പ്രമുഖ പേര്‍ഷ്യന്‍ നര്‍ത്തകിയായിരുന്ന അവരെ, ഭാവിയിലെ ഇന്ത്യന്‍ ചക്രവര്ത്തിയായിത്തീരേണ്ട സലിം പ്രേമിച്ചത്, പിതാവായ അക്ബര്‍ ചക്രവര്‍ത്തിക്ക് ഹിതകരമായില്ല. ചക്രവര്‍ത്തിയുടെ പ്രതിഷേധങ്ങള്‍, ഈ പ്രേമബന്ധത്തെ ഉലച്ചില്ല. ക്രുദ്ധനായ അക്ബര്‍, ഈ യുവസുന്ദരിയെ ഒരു ചെറിയ കല്ലറയ്ക്കകത്തിട്ട് ഇഷ്ടികകൊണ്ട് മൂടിക്കെട്ടി വധിച്ചു. സലിം അവിടെ പാഞ്ഞെത്തിയപ്പോഴേക്കും അനാര്‍ക്കലി മരിച്ചുകഴിഞ്ഞിരുന്നു. ഈ ദുരന്ത പ്രേമകഥയെ ആസ്പദമാക്കി പല ഭാഷകളിലും, നാടകങ്ങളും കാവ്യങ്ങളും ചലച്ചിത്രങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കഥ കേവലം സാങ്കല്പികമാണെന്ന് ഒരു നല്ലവിഭാഗം ചരിത്രകാരന്മാര് അഭിപ്രായപ്പെടുന്നു.