This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഡോബ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 7: | വരി 7: | ||
ഇഷ്ടിക ഉണ്ടാക്കാനുപയോഗിക്കുന്ന മണ്ണിനും, ആ മണ്ണുകൊണ്ടുണ്ടാക്കുന്ന വിവിധതരം പണികള്‍ക്കും ഇപ്പോള്‍ അഡോബ് എന്നു പറയാറുണ്ട്. ചില പ്രദേശങ്ങളില്‍ വയ്ക്കോല്‍തുണ്ടുകള്‍ ചേര്‍ത്ത് മര്‍ദിച്ച് പതംവരുത്തിയ ചെളി, ഭിത്തിപണിയേണ്ട സ്ഥാനത്ത് കുഴച്ചുകുത്തി അടിച്ചൊതുക്കി നിരപ്പാക്കിയിട്ട് അതിന്റെ പുറമേ പാകപ്പെടുത്തിയ ചെളി പല ആവര്‍ത്തി തേച്ചുപിടിപ്പിച്ച് ഭിത്തി നിര്‍മിക്കാറുണ്ട്. | ഇഷ്ടിക ഉണ്ടാക്കാനുപയോഗിക്കുന്ന മണ്ണിനും, ആ മണ്ണുകൊണ്ടുണ്ടാക്കുന്ന വിവിധതരം പണികള്‍ക്കും ഇപ്പോള്‍ അഡോബ് എന്നു പറയാറുണ്ട്. ചില പ്രദേശങ്ങളില്‍ വയ്ക്കോല്‍തുണ്ടുകള്‍ ചേര്‍ത്ത് മര്‍ദിച്ച് പതംവരുത്തിയ ചെളി, ഭിത്തിപണിയേണ്ട സ്ഥാനത്ത് കുഴച്ചുകുത്തി അടിച്ചൊതുക്കി നിരപ്പാക്കിയിട്ട് അതിന്റെ പുറമേ പാകപ്പെടുത്തിയ ചെളി പല ആവര്‍ത്തി തേച്ചുപിടിപ്പിച്ച് ഭിത്തി നിര്‍മിക്കാറുണ്ട്. | ||
- | [[Category: | + | [[Category:എന്‍ജിനീയറിങ്-സിവില്‍]] |
Current revision as of 05:57, 9 ഏപ്രില്‍ 2008
അഡോബ്
Adobe
സൂര്യപ്രകാശത്തില്‍ ഉണക്കിയെടുത്ത ഇഷ്ടിക. ചെളിയില്‍ വയ്ക്കോലോ അതുപോലുള്ള വസ്തുക്കളോ ചെറിയ കഷണങ്ങളായി ചേര്‍ത്ത് ശരിയായി മര്‍ദിച്ച് പതംവരുത്തിയശേഷം പ്രത്യേകം ചട്ടങ്ങളില്‍ കോരിനിറച്ച് ഉണക്കിയാണ് ഇത്തരം ഇഷ്ടികകള്‍ ഉണ്ടാക്കുന്നത്. വയ്ക്കോലുപോലുള്ള പദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നതുകൊണ്ട് ചെളിക്കട്ടകള്‍ ഉണങ്ങുമ്പോള്‍ വെടിച്ചുകീറുകയില്ല. പ്രാചീന ഈജിപ്തിലും പൌരസ്ത്യദേശങ്ങളിലും ഇങ്ങനെ ചെളികൊണ്ട് ഇഷ്ടികകള്‍ ഉണ്ടാക്കിവന്നിരുന്നു. ആസ്ടെക് വംശജരെപ്പോലുള്ള മെക്സിക്കോയിലെ പ്രാചീന ജനവര്‍ഗങ്ങളും ഇത്തരം ഇഷ്ടികകള്‍ ഉപയോഗിച്ചിരുന്നു. പിന്നീടു വന്ന സ്പെയിന്‍കാരായ കുടിയേറ്റക്കാര്‍ക്കും ഈ സമ്പ്രദായം നേരത്തേ പരിചിതമായിരുന്നതുകൊണ്ട് അവരും ഇത്തരം ഇഷ്ടികകള്‍ തന്നെ ഉപയോഗിച്ചുവന്നു. അവിടെനിന്നും തെ.പടിഞ്ഞാറന്‍ ഐക്യനാടുകളിലേക്ക് ഈ സമ്പ്രദായം പ്രചരിച്ചു.
ഇത്തരം ഇഷ്ടികകള്‍കൊണ്ടു കെട്ടുന്ന ഭിത്തികളുടെ പുറത്ത് ഇവ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന അതേയിനം ചെളിതന്നെ പൂശുന്നു. ഇങ്ങനെ ചെളി പൂശി തേച്ച് മിനുസപ്പെടുത്തിയിട്ട് അവസാന മിനുക്കുപണിയായി ചുണ്ണാമ്പു വെള്ളം ഒഴിച്ച് കഴുകി വെടിപ്പാക്കുന്നു. മഴ കുറവുള്ള പ്രദേശങ്ങളില്‍ ഒരുനിലക്കെട്ടിടങ്ങള്‍ക്ക് ഈയിനം ഇഷ്ടിക ധാരാളം മതിയാകും. പുറത്തേക്ക് തള്ളിനില്ക്കുന്ന വാരക്കൈകളിറക്കി മേഞ്ഞ് നനയാതെ സൂക്ഷിക്കുന്നപക്ഷം ഇത് വളരെനാള്‍ നിലനില്‍ക്കും.
ഇഷ്ടിക ഉണ്ടാക്കാനുപയോഗിക്കുന്ന മണ്ണിനും, ആ മണ്ണുകൊണ്ടുണ്ടാക്കുന്ന വിവിധതരം പണികള്‍ക്കും ഇപ്പോള്‍ അഡോബ് എന്നു പറയാറുണ്ട്. ചില പ്രദേശങ്ങളില്‍ വയ്ക്കോല്‍തുണ്ടുകള്‍ ചേര്‍ത്ത് മര്‍ദിച്ച് പതംവരുത്തിയ ചെളി, ഭിത്തിപണിയേണ്ട സ്ഥാനത്ത് കുഴച്ചുകുത്തി അടിച്ചൊതുക്കി നിരപ്പാക്കിയിട്ട് അതിന്റെ പുറമേ പാകപ്പെടുത്തിയ ചെളി പല ആവര്‍ത്തി തേച്ചുപിടിപ്പിച്ച് ഭിത്തി നിര്‍മിക്കാറുണ്ട്.