This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കൌണ്ടന്റ് ജനറല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 12: | വരി 12: | ||
(നേശന്‍ റ്റി. മാത്യു) | (നേശന്‍ റ്റി. മാത്യു) | ||
- | [[Category: | + | [[Category:ധനകാര്യം-ഉദ്യോഗസ്ഥന്‍]] |
05:17, 9 ഏപ്രില്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
അക്കൗണ്ടന്റ് ജനറല്‍
Accountant General
ഗവണ്‍മെന്റിന്റെ വരവു ചെലവു കണക്കുകള്‍ സൂക്ഷിക്കുവാനും, ധനവിനിയോഗം നിയമാനുസൃതമായ രീതിയിലാണോ എന്നു പരിശോധിക്കുവാനും നിയുക്തനാകുന്ന ഉദ്യോഗസ്ഥന്‍.
ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് കേന്ദ്രഗവണ്‍മെന്റിലെ 'കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലി'ന്റെ അധികാരങ്ങളും ചുമതലകളും സംസ്ഥാനതലത്തില്‍ പ്രയോഗിക്കുന്നത് അക്കൗണ്ടന്റ് ജനറല്‍ ആണ്. ഭരണനിര്‍വഹണവിഭാഗം (Executive) നടത്തുന്ന ധനവിനിയോഗത്തെ നിയന്ത്രിക്കുവാന്‍ നിയമനിര്‍മാണവിഭാഗത്തെ (Legislature) ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുന്ന ആഡിറ്റ് റിപ്പോര്‍ട്ടാണ്. സാധാരണ ഭരണകാര്യങ്ങളില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനവൈകല്യങ്ങള്‍ കണ്ടുപിടിക്കാന്‍ നിയമസഭയ്ക്ക് കഴിയും. എന്നാല്‍ അത്യന്തം സങ്കീര്‍ണമായ ധനവിനിയോഗനടപടികള്‍ പരിശോധിക്കുവാന്‍ പ്രത്യേകപരിശീലനവും പ്രയത്നവും ആവശ്യമാണ്. ഇവിടെയാണ് അക്കൗണ്ടന്റ് ജനറലിന്റെ സഹായം നിയമസഭയ്ക്ക് അനുപേക്ഷണീയമായിത്തീരുന്നത്. ഗവണ്‍മെന്റിന്റെ ധനവിനിയോഗപ്രവര്‍ത്തനങ്ങളില്‍ ക്രമക്കേടുള്ളതായി കണ്ടെത്തിയാല്‍ അതിനെ ഈ ഉദ്യോഗസ്ഥന്‍ ആഡിറ്റ് റിപ്പോര്‍ട്ടിലൂടെ അസംബ്ളിയുടെ ശ്രദ്ധയില്‍പെടുത്തുന്നു.
ഇന്ത്യന്‍ അക്കൗണ്ട്സ് ആന്‍ഡ് ആഡിറ്റ് സര്‍വീസിലെ (I.A.& A.S.) ഉന്നതനായ ഒരു ഉദ്യോഗസ്ഥനെയാണ് ഒരു സംസ്ഥാനത്തെ അക്കൗണ്ടന്റ് ജനറലായി നിയമിക്കുന്നത്. അദ്ദേഹത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്വം കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലിനോടാണ്. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അക്കൗണ്ടന്റ് ജനറലിനെ സ്ഥലം മാറ്റാം. ഓരോ സംസ്ഥാനത്തിനും പ്രത്യേകം അക്കൌണ്ടന്റ് ജനറല്‍ വേണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പ്രത്യേക പരിതഃസ്ഥിതികളില്‍ ഒരു അക്കൗണ്ടന്റ് ജനറല്‍ ഒന്നിലധികം സംസ്ഥാനങ്ങളിലെ ആഡിറ്റിംഗിന്റെ ചുമതല വഹിച്ചുകൂടായ്കയില്ല. ഉദാഹരണമായി പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ക്ക് പൊതുവായി ഒരു അക്കൗണ്ടന്റ് ജനറലേയുള്ളു; അതുപോലെ അസമിലെയും നാഗാലന്‍ഡിലെയും ആഡിറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ഒരു അക്കൗണ്ടന്റ് ജനറലിന്റെ കീഴിലാണ്. ഒരു സംസ്ഥാനത്തിലെ അക്കൗണ്ടന്റ് ജനറല്‍ സമീപസ്ഥമായ കേന്ദ്രഭരണ പ്രദേശങ്ങളിലെ ആഡിറ്റിംഗു കൂടി നിര്‍വഹിക്കുന്ന ഉദാഹരണങ്ങളുമുണ്ട്.
ഭാരിച്ച ഉത്തരവാദിത്വമാണ് ഈ ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഗവണ്‍മെന്റ് കാലാകാലങ്ങളില്‍ ചെലവാക്കുന്ന തുകകള്‍ ആഡിറ്റു ചെയ്യുകയെന്നതാണ് മുഖ്യകര്‍ത്തവ്യം. ഗവണ്‍മെന്റിന്റെ വരവുചെലവു കണക്കുകള്‍ സൂക്ഷിക്കുകയെന്നതും ഇദ്ദേഹത്തിന്റെ ജോലിയില്‍പെടുന്നു. നിയമസഭ ബഡ്ജറ്റിലൂടെ അനുവദിച്ചിട്ടുള്ളതില്‍ കൂടുതല്‍ തുക ചെലവാക്കാതെ നിയന്ത്രിക്കേണ്ടതും ഇദ്ദേഹമാണ്. നിയമവിധേയമല്ലാത്ത ചെലവിനത്തെ തടയുന്നതിന് ഇദ്ദേഹത്തിനധികാരമുണ്ട്. നിയമസഭയുടെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മുമ്പിലും കംപ്ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറലിന്റെ മുമ്പിലും അക്കൗണ്ടന്റ് ജനറല്‍ ആഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നു. നോ: കംപ്ട്രോളര്‍
(നേശന്‍ റ്റി. മാത്യു)