This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തിമിയസ്, ട്രലീസിലെ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 6: | വരി 6: | ||
അനലിറ്റിക്കല്‍ ജ്യോമട്രിയിലെ കോണിക (conics)ങ്ങളെ നിര്‍വചിക്കുന്നതിന് നിയന്ത്രണരേഖ അഥവാ ഡയറക്ട്രിക്സ് (directrix) ഉപയോഗിക്കാം എന്ന ഗണിതതത്ത്വം ആദ്യമായി പ്രയോജനപ്പെടുത്തിയത് അന്തിമിയസ് ആണ്. ഒരേ രേഖയിലൂടെ കടന്നുപോകുന്ന രശ്മികളെയും സമാന്തര രശ്മികളെയും മറ്റൊരു ബിന്ദുവിലേക്കു പ്രതിഫലിപ്പിക്കുവാന്‍ ഉതകുന്ന പ്രതലം ഇദ്ദേഹം കണ്ടെത്തി; അതാണ് ദീര്‍ഘവൃത്തം (ellipse). ഗ്രീക് ഗണിതശാസ്ത്രജ്ഞനായ അപ്പോളോണിയസിന്റെ ഗണിതത്തില്‍ ഉള്‍പ്പെടാത്ത ഒരു തത്ത്വമാണ് ഇവിടെ പ്രയോജനപ്പെടുത്തിയത്. ആ തത്ത്വം ഇങ്ങനെ ആവിഷ്കരിക്കാം: ദീര്ഘവൃത്തത്തിലേക്ക് ഒരേ ബിന്ദുവിലൂടെ വരയ്ക്കുന്ന സ്പര്‍ശകങ്ങള്‍ ദീര്‍ഘവൃത്തത്തിന്റെ അഭികേന്ദ്ര (focus)ത്തില്‍ സമ്മുഖമാക്കുന്ന കോണങ്ങള്‍ തുല്യമായിരിക്കും. നോ: അനലിറ്റിക്കല്‍ ജ്യോമട്രി | അനലിറ്റിക്കല്‍ ജ്യോമട്രിയിലെ കോണിക (conics)ങ്ങളെ നിര്‍വചിക്കുന്നതിന് നിയന്ത്രണരേഖ അഥവാ ഡയറക്ട്രിക്സ് (directrix) ഉപയോഗിക്കാം എന്ന ഗണിതതത്ത്വം ആദ്യമായി പ്രയോജനപ്പെടുത്തിയത് അന്തിമിയസ് ആണ്. ഒരേ രേഖയിലൂടെ കടന്നുപോകുന്ന രശ്മികളെയും സമാന്തര രശ്മികളെയും മറ്റൊരു ബിന്ദുവിലേക്കു പ്രതിഫലിപ്പിക്കുവാന്‍ ഉതകുന്ന പ്രതലം ഇദ്ദേഹം കണ്ടെത്തി; അതാണ് ദീര്‍ഘവൃത്തം (ellipse). ഗ്രീക് ഗണിതശാസ്ത്രജ്ഞനായ അപ്പോളോണിയസിന്റെ ഗണിതത്തില്‍ ഉള്‍പ്പെടാത്ത ഒരു തത്ത്വമാണ് ഇവിടെ പ്രയോജനപ്പെടുത്തിയത്. ആ തത്ത്വം ഇങ്ങനെ ആവിഷ്കരിക്കാം: ദീര്ഘവൃത്തത്തിലേക്ക് ഒരേ ബിന്ദുവിലൂടെ വരയ്ക്കുന്ന സ്പര്‍ശകങ്ങള്‍ ദീര്‍ഘവൃത്തത്തിന്റെ അഭികേന്ദ്ര (focus)ത്തില്‍ സമ്മുഖമാക്കുന്ന കോണങ്ങള്‍ തുല്യമായിരിക്കും. നോ: അനലിറ്റിക്കല്‍ ജ്യോമട്രി | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 04:03, 9 ഏപ്രില്‍ 2008
അന്തിമിയസ്, ട്രലീസിലെ
Anthemeius of Tralles
6-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഗ്രീക് ഗണിതശാസ്ത്രജ്ഞനും ശില്പിയും. ഭിഷഗ്വരനായ സ്റ്റീഫാനസ്സിന്റെ പുത്രനായി ഒരു അഭിജാത കുടുംബത്തില്‍ ജനിച്ചു. സഹോദരനായ അലക്സാണ്ടര്‍ ഒരു വൈദ്യശാസ്ത്ര ലേഖകനായിരുന്നു. ഇസ്താംബൂളിലെ സോഫിയാ പള്ളി (Hagia Sophia) സംവിധാനം ചെയ്തത് അന്തിമിയസ് ആണ്. 532-ല്‍ പണി ആരംഭിച്ച ഈ പള്ളി 537-ലാണ് പൂര്‍ത്തിയായത്. അന്തിമിയസ്സിന്റെ കാലശേഷം 558-ല്‍ കുംഭക(dome)ത്തിന്റെ തകരാറു മൂലം ഇതു പുതുക്കുകയുണ്ടായി.
അനലിറ്റിക്കല്‍ ജ്യോമട്രിയിലെ കോണിക (conics)ങ്ങളെ നിര്‍വചിക്കുന്നതിന് നിയന്ത്രണരേഖ അഥവാ ഡയറക്ട്രിക്സ് (directrix) ഉപയോഗിക്കാം എന്ന ഗണിതതത്ത്വം ആദ്യമായി പ്രയോജനപ്പെടുത്തിയത് അന്തിമിയസ് ആണ്. ഒരേ രേഖയിലൂടെ കടന്നുപോകുന്ന രശ്മികളെയും സമാന്തര രശ്മികളെയും മറ്റൊരു ബിന്ദുവിലേക്കു പ്രതിഫലിപ്പിക്കുവാന്‍ ഉതകുന്ന പ്രതലം ഇദ്ദേഹം കണ്ടെത്തി; അതാണ് ദീര്‍ഘവൃത്തം (ellipse). ഗ്രീക് ഗണിതശാസ്ത്രജ്ഞനായ അപ്പോളോണിയസിന്റെ ഗണിതത്തില്‍ ഉള്‍പ്പെടാത്ത ഒരു തത്ത്വമാണ് ഇവിടെ പ്രയോജനപ്പെടുത്തിയത്. ആ തത്ത്വം ഇങ്ങനെ ആവിഷ്കരിക്കാം: ദീര്ഘവൃത്തത്തിലേക്ക് ഒരേ ബിന്ദുവിലൂടെ വരയ്ക്കുന്ന സ്പര്‍ശകങ്ങള്‍ ദീര്‍ഘവൃത്തത്തിന്റെ അഭികേന്ദ്ര (focus)ത്തില്‍ സമ്മുഖമാക്കുന്ന കോണങ്ങള്‍ തുല്യമായിരിക്കും. നോ: അനലിറ്റിക്കല്‍ ജ്യോമട്രി