This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനന്തരാമശാസ്ത്രി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.66.62 (സംവാദം)
(New page: = അനന്തരാമശാസ്ത്രി (1832 - 80) = ആയില്യം തിരുനാള്‍ രാമവര്‍മയുടെ സദസ്യനായിരു...)
അടുത്ത വ്യത്യാസം →
09:48, 4 ഫെബ്രുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അനന്തരാമശാസ്ത്രി (1832 - 80)
ആയില്യം തിരുനാള്‍ രാമവര്‍മയുടെ സദസ്യനായിരുന്ന പണ്ഡിതന്‍. ചോളദേശീയനായ ഇദ്ദേഹം തിരുവനന്തപുരത്തെ ആസ്ഥാന പണ്ഡിതന്‍മാരില്‍ പ്രമുഖനും വിദ്വല്‍സദസ്സിന്റെ അധ്യക്ഷനുമായിരുന്നു. ഇദ്ദേഹത്തെപ്പറ്റി സമകാലികനായ ഇലത്തൂര്‍ രാമസ്വാമിശാസ്ത്രി കീര്‍ത്തിവിലാസം ചമ്പുവില്‍ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു:
'ആലോകാലോക ലോകപ്രഥിത പൃഥുയശാ
വേദവേദാങ്ഗ വിദ്യാ
പാരാവാരാവഗാഹീ ബുധസരണിമരു-
ന്മണ്ഡലീ ചക്രവര്‍ത്തീ
സദ്യോ വിദ്യോതമാനേ ന്യവിശതസദസി
ശ്രീകുമാരസ്യ വിദ്വല്‍
കോടീകോടീരനീരാജിത പദകമലോ?
നന്തരാമാര്യഭട്ട:'
ശാസ്ത്രികളുടെ അദ്ഭുതാവഹമായ സിദ്ധികള്‍ ഇതില്‍ സംഗ്രഹിച്ചിരിക്കുന്നു. മഹാരാജാവില്‍നിന്നും ലഭിച്ച വീരശൃംഖലയെക്കാള്‍ തനിക്കു വിലപ്പെട്ടത് അനന്തരാമശാസ്ത്രി നല്കിയ പ്രശംസയാണെന്ന് പടുതോള്‍ നമ്പൂതിരിപ്പാട് എന്ന പണ്ഡിതന്‍ പറഞ്ഞിട്ടുണ്ട്. മൂത്തേടത്തു വാസുദേവന്‍പോറ്റി എന്ന കേരളീയ പണ്ഡിതനെ 'ഗീര്‍വാണ കവി' എന്ന ബിരുദം നല്കി ശാസ്ത്രികള്‍ ബഹുമാനിക്കുകയുണ്ടായി. മഴമംഗലത്തിന്റെ വ്യവഹാരമാലയുടെ ഭാഷാവിവര്‍ത്തനം തയ്യാറാക്കാന്‍ അനന്തരാമശാസ്ത്രിയെ നിയോഗിച്ചിരുന്നതായി അറിവുണ്ടെങ്കിലും പ്രസ്തുത കൃതി കണ്ടുകിട്ടിയിട്ടില്ല.
(ഡോ. എന്‍.പി. ഉണ്ണി)